Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ ഈ പുതിയ മാറ്റങ്ങള്‍ ഉറപ്പായും അറിഞ്ഞിരിക്കണം

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി പുതുവർഷത്തില്‍ പുതിയ വിസ ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കാനഡ നിയുക്ത ലേണിംഗ് ഇൻസ്റ്റിറ്റ്യൂഷനുകൾക്കായുള്ള (ഡിഎൽഐ) ഓഫർ ലെറ്ററർ (LOAs) പരിശോധിക്കുന്നതിനുള്ള ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ഉൾപ്പെടെ അടങ്ങുന്നാണ് പുതിയ മാറ്റങ്ങള്‍. ഡിഎൽഐകൾ 10 ദിവസത്തിനുള്ളിൽ ഓഫർ ലെറ്ററുകള്‍ സ്ഥിരീകരിക്കണം. സ്ഥിരീകരണത്തില്‍ പരാജയപ്പെട്ടാല്‍ വിസ അപേക്ഷ റദ്ദാക്കുകയും ചെയ്യും.

വിസ പ്രക്രിയ കാര്യക്ഷമമാക്കാനും രംഗത്തെ തട്ടിപ്പുകള്‍ തടയുന്നതിന് വേണ്ടിയാണ് പുതിയ അപ്ഡേറ്റുകളെന്നാണ് കാനഡ അവകാശപ്പെടുന്നത്. സിഐസി ന്യൂസിന്റെ ഒരു റിപ്പോർട്ടിൽ വിവരിച്ചിരിക്കുന്നതുപോലെ, പുതിയ സിസ്റ്റത്തിന് കീഴിൽ 10 കലണ്ടർ ദിവസങ്ങൾക്കുള്ളിൽ ഓൺലൈൻ പോർട്ടൽ വഴി ഓഫർ ലെറ്ററുകള്‍ സ്ഥിരീകരിക്കണം.

canada-post

നിശ്ചിത കാലയളവിനുള്ളിൽ സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കിയില്ലെങ്കിലോ ലെറ്റർ വ്യാജമാണെന്നോ തിരിച്ചറിഞ്ഞാൽ വിസകള്‍ റദ്ദാക്കുകയും അടച്ച് ഫീസ് വിദ്യാർത്ഥികള്‍ക്ക് തിരികെ നല്‍കുകുയം ചെയ്യും. കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥി പ്രോഗ്രാമുകളിലെ ദുരുപയോഗം ഇതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.

നിയമവിരുദ്ധമായ ഇമിഗ്രേഷൻ കൺസൾട്ടന്റ് കെട്ടിച്ചമച്ച വ്യാജ ഓഫർ ലെറ്ററുകള്‍ കാരണം 700 ല്‍ അധികം വിദ്യാർത്ഥികളെ നേരത്തെ നാടുകടത്താന്‍ തീരുമാനിച്ചിരുന്നു. 2023 ഡിസംബർ 1 മുതൽ, കാനഡ സ്റ്റഡി പെർമിറ്റ് അപേക്ഷാ ഫോമിന്റെ (IMM1294) പുതുക്കിയ പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്.

റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അനുസരിച്ച് ഐആർസിസി സുരക്ഷിത അക്കൗണ്ട് ഉപയോഗിക്കുന്ന അപേക്ഷകർ പഠന അനുമതി അപേക്ഷകൾ സമർപ്പിക്കുമ്പോൾ ഈ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കണം. മുമ്പത്തെ ഫോം പതിപ്പ് ഉപയോഗിച്ച് 2023 ഡിസംബർ 1-നോ അതിനുശേഷമോ ലഭിക്കുന്ന ഏതൊരു അപേക്ഷയും സാധുതയുള്ളതായി കണക്കാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇതോടൊപ്പം തന്നെയാണ് ഐആർസിസി 'ട്രസ്റ്റഡ് ഇൻസ്റ്റിറ്റ്യൂഷൻസ് ഫ്രെയിംവർക്ക്' അവതരിപ്പിച്ചത്. ഇതിലൂടെ പഠന അനുമതികൾക്കായി ഒരു ഡ്യുവൽ-ലെവൽ സിസ്റ്റം കൊണ്ടുവന്നു. ഇത് വേഗത്തിലുള്ള പ്രോസസ്സിംഗ് ഉള്‍പ്പെടെ സാധ്യമാക്കുന്നു. ഈ ചട്ടക്കൂടിനെക്കുറിച്ചുള്ള പ്രത്യേകതകൾ അപര്യാപ്തമാണെങ്കിലും, 2024-ലെ ശരത്കാലത്തിലാണ് ഇത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ജീവിതച്ചെലവ് പരിധി ഉയർത്തുക, അന്തർദേശീയ വിദ്യാർത്ഥികൾക്ക് 20 മണിക്കൂർ ജോലി പരിധി പുനർനിർണയിക്കുക, വിദ്യാർത്ഥികൾക്ക് അവരുടെ ബിരുദാനന്തര വർക്ക് പെർമിറ്റിന് (പിജിഡബ്ല്യുപി) വിദേശത്ത് ചെലവഴിച്ച സമയം ഉൾപ്പെടുത്താനുള്ള അലവൻസ് നിർത്തലാക്കുക തുടങ്ങിയ നടപടി ക്രമങ്ങളും ഈ വർഷം സ്വീകരിച്ചേക്കും.

തൊഴിൽ വിപണിയുടെ ആവശ്യങ്ങളും ജനസംഖ്യാപരമായ ആവശ്യകതകളും അനുസരിച്ച് അന്തർദ്ദേശീയ വിദ്യാർത്ഥി പ്രവേശനവും ബിരുദാനന്തര വർക്ക് പെർമിറ്റുകൾ (പിജിഡബ്ല്യുപി) നൽകലും സമന്വയിപ്പിക്കാനും വകുപ്പ് ഉദ്ദേശിക്കുന്നു. ഏകദേശം ഒരു ദശലക്ഷത്തോളം അന്തർദ്ദേശീയ വിദ്യാർത്ഥികളെ ഉൾക്കൊള്ളാനുള്ള കാനഡയുടെ നയങ്ങളിലെ മാറ്റത്തിന്റെ സുപ്രധാന വർഷമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+