കാനഡയില്‍ നിന്നിതാ ഒരു സന്തോഷ വാർത്ത: തൊഴില്‍ അവസരം വർധിച്ചു, ഏറ്റവും കൂടുതല്‍ ഈ 2 മേഖലയില്‍
പ്രതിസന്ധികള്‍ ശക്തമാണെങ്കിലും കാനഡ കുടിയേറ്റം ലക്ഷ്യം വെക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥി വിസയില്‍ എത്തുന്നവരാണ് കാനഡയില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. താമസം, പാർട് ടൈം ജോലി എന്നിവ ലഭിക്കാന്‍ വലിയ പ്രയാസമാണെന്നാണ് അനുഭവസ്ഥർ തന്നെ വ്യക്തമാക്കുന്നത്.
വിദ്യാർത്ഥി വിസയില്‍ എത്തുന്നവരുടെ ബുദ്ധിമുട്ടുകള്‍ വർധിച്ചികൊണ്ടിരിക്കെ തന്നെയാണ് കാനഡയില്‍ ജോലികള്‍ കുറയുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കുറച്ച് ആശ്വാസം നല്‍കുന്ന വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതായത് കാനഡയില്‍ പ്രധാനപ്പെട്ട രണ്ട് മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വർധിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

കാനഡയില്‍ സെപ്റ്റംബറിൽ 64,000 ജോലികളാണ് സൃഷ്ടിക്കപ്പെട്ടത്. അതായത് പ്രതീക്ഷിച്ചതിലും മൂന്നിരട്ടി കൂടുതലാണ് ഈ സംഖ്യ എന്നതാണ് ശ്രദ്ധേയം. എന്നാൽ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു. തൊഴിൽ വിപണിയേക്കാൾ ജനസംഖ്യ അതിവേഗം വളർന്നതിനാലാണ് തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നതെന്നാണ് സർക്കാർ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസി വെള്ളിയാഴ്ച വ്യക്തമാക്കിയത്.
" 1957 ന് ശേഷമുള്ള ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ചയുടെ പശ്ചാത്തലത്തിൽ തൊഴിലിലെ ഉയർന്ന പ്രവണത തുടരുന്നു. സെപ്റ്റംബറിൽ 15 വയസും അതിൽ കൂടുതലുമുള്ള തൊഴിലാളികളുടെ ജനസംഖ്യ 82,000 വർദ്ധിച്ചു. അതേസമയം , തൊഴിലില്ലായ്മ നിരക്ക് 5.5 ശതമാനത്തിൽ സ്ഥിരത നിലനിർത്തി " സ്റ്റാറ്റിസ്റ്റിക്സ് കാനഡ വിശദീകരിക്കുന്നു.
ഓഗസ്റ്റിൽ സൃഷ്ടിക്കപ്പെട്ട 40,000 തൊഴിലവസരങ്ങൾക്കൊപ്പം കഴിഞ്ഞ രണ്ട് മാസങ്ങൾ ഒരുമിച്ച് എടുത്താൽ നിയമനത്തിൽ കാര്യമായ ശക്തി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കാനഡയിലെ ജോലി ചെയ്യുന്ന ജനസംഖ്യയുടെ ദ്രുതഗതിയിലുള്ള വർദ്ധനവ് അർത്ഥമാക്കുന്നത് സമീപ മാസങ്ങളിൽ തൊഴിൽ വിപണി അത്രയധികം മോശമല്ലാത്ത നിലയിലാണെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സെപ്റ്റംബറിലെ നിയമനങ്ങളില്‍ ഭൂരിഭാഗവും വിദ്യാഭ്യാസ മേഖലയിലും പാർട്ട് ടൈം ജോലിയിലുമായിരുന്നു. ഗതാഗതം, സംഭരണം എന്നിവയിലും തൊഴിൽ വർധിച്ചു. ധനകാര്യം, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, വാടക, നിർമ്മാണം, വിനോദം തുടങ്ങിയ മേഖലയില്‍ ഈ മാസം കുറച്ച് ആളുകൾക്ക് മാത്രമേ ജോലി ലഭിച്ചിട്ടുള്ളൂ.
അതേസമയം, വേനൽക്കാലത്തിന്റെ തുടക്കത്തിൽ കാനഡയിലെ ജനസംഖ്യ 40 കവിഞ്ഞു. റെക്കോർഡ് നിരക്കിലുള്ള കുടിയേറ്റമാണ് ജനസംഖ്യ വർധനവില്‍ നിർണ്ണായകമായതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications