Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്‍ വീണ്ടും സർക്കാർ ജോലി ഒഴിവ്: ശമ്പളം ഏഴ് ലക്ഷം വരെ, പ്രവർത്തിപരിചയം ആവശ്യമില്ല

കാനഡയില്‍ ഐടി മേഖലയില്‍ വന്‍ തൊഴില്‍ അവസരം. മുന്‍കാല പ്രവർത്തിപരിചയം വേണ്ടതില്ലെന്നതാണ് പുതിയ ഒഴിവുകളുടെ ഏറ്റവും വലിയ പ്രത്യേകത. അതായത് നിങ്ങള്‍ കോഴ്സ് പൂർത്തിയാക്കിയിരിക്കുന്നവർ ആണെങ്കിലും ഈ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. മികച്ച ശമ്പളത്തിന് പുറമെ ആകർഷണീയമായ മറ്റ് ആനുകൂല്യങ്ങളും ഈ ജോലി നേടുന്നവർക്ക് ലഭിക്കും.

കാനഡയുടെ പൊതുമേഖല സ്ഥാപനമായ കറക്ഷണല്‍ സർവീസ് വിഭാഗമാണ് ഐടി മേഖലയിലെ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല്‍പ്പതില്‍ അധികം പ്രദേശങ്ങളിലായിട്ടാണ് നിലവിലെ ഒഴിവ്. വിവിധ സുരക്ഷാ തലങ്ങളിലുള്ള സൗകര്യങ്ങൾ നിയന്ത്രിക്കുന്നതിനും സമൂഹത്തിൽ സോപാധികമായ മോചനത്തിൽ കുറ്റവാളികളുടെ മേൽനോട്ടം വഹിക്കുന്നതിനും ഉത്തരവാദിത്തപ്പെട്ട വിഭാഗമാണ് കറക്ഷണല്‍ സർവീസ്.

കാനഡയിലെ സ്ഥിര താമസക്കാർക്ക് പുറമെ, നിലവില്‍ രാജ്യത്തുള്ളവർക്കും വിദേശത്തുള്ളവർക്കും ഈ ജോലിയിലേക്ക് അപേക്ഷിക്കാന്‍ അർഹതയുണ്ടായിരിക്കും. നിയമനത്തില്‍ കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും മുന്‍ഗണനയുണ്ടാവുമെങ്കിലും യോഗ്യത അനുസരിച്ച് മറ്റുള്ളവർക്കും നിയമനം ലഭിക്കും.

CANADA JOB

ആപ്ലിക്കേഷൻ സേവനങ്ങൾ, ബിസിനസ് പരിവർത്തനവും നവീകരണവും, എന്റർപ്രൈസും ക്ലയന്റ് സേവനങ്ങളും, എന്റർപ്രൈസ് ആർക്കിടെക്ചർ, എന്റർപ്രൈസ് ഡാറ്റ ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ്, ഐഎംഎസ്‍ സ്ട്രാറ്റജിക് പ്ലാനിംഗ്, ഐടി സുരക്ഷ, പെർഫോമൻസ് മെഷർമെന്റും മാനേജ്മെന്റ് റിപ്പോർട്ട് തുടങ്ങിയ വിഭാഗങ്ങളിലായിട്ടാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിവിധ വിഭാഗങ്ങളിലായി 60696 കനേഡിയന്‍ ഡോളർ മുതല്‍ 126390 ഡോളർ വരെയാണ് വാർഷിക ശമ്പളം. (അതായത് 37 ലക്ഷം മുതല്‍ 77 ലക്ഷം വരെ രൂപ). മാസത്തില്‍ 3 ലക്ഷം മുതല്‍ 6.4 ലക്ഷം വരെ ഇന്ത്യന്‍ രൂപയായിരിക്കും പ്രതിഫലമായി ലഭിക്കുക. ഇതോടൊപ്പം തന്നെ താമസം ഉള്‍പ്പടേയുള്ള മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും.

കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇൻഫർമേഷൻ മാനേജ്‌മെന്റ് എന്നിവയിൽ അംഗീകൃത ബിരുദ യോഗ്യതയുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കാനഡയ്ക്ക് പുറത്ത് നിന്ന് ബിരുദം നേടിയവരാണെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക പ്രകാരം യോഗ്യത വിലയിരുത്തിയ ബിരുദ തുല്യത സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടി വരും. അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക.

അതേസമയം, കാനഡയില്‍ മറ്റ് ചില ഒഴിവുകളിലേക്കും സർക്കാർ ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിട്ടുണ്ട്. കാനഡ റവന്യൂ ഏജൻസി, കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ തുടങ്ങിയ സർക്കാർ ഏജന്‍സികളിലാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചില ജോലികള്‍ക്ക് ഓഫീസില്‍ നേരിട്ട് പോവേണ്ടതില്ലെന്ന ആനുകൂല്യവുമുണ്ട്.

പ്രതിവർഷം 50,821 ഡോളർ മുതല്‍ 124,208 ഡോളർ വരെയാണ് (41 ലക്ഷം മുതല്‍ ഒരു കോടിയിലേറെ രൂപ) ശമ്പളം. അതായത് പ്രതിമാസം 3.4 ലക്ഷം മുതല്‍ 8.3 ലക്ഷം വരെ ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. ഒരു യൂണിവേഴ്സിറ്റി ബിരുദമില്ലെങ്കില്‍ പോലും കാനഡയിലെ ഈ സർക്കാർ ജോലികൾക്കായി നിങ്ങൾക്ക് അപേക്ഷിക്കാന്‍ കഴിയുമെന്നാണ് ഏറ്റവും വലിയ പ്രത്യേകത. ഒഴിവുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+