Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കൂറിൽ ആയിരങ്ങൾ കൈയ്യിലെത്തും.. കാനഡയിൽ പാർട്ട് ടൈം ജോലി‌ കണ്ടെത്തുക എളുപ്പം, ഇതാ വഴികൾ

വിദേശ പഠനത്തിന് ഇന്ത്യയിൽ നിന്ന് കാനഡിയിലേക്ക് പോകുന്നവരുടെ എണ്ണം നാൾക്ക് നാൾ വർധിക്കുകയാണ്. മികച്ച സർവ്വകലാശാലകളും കുറഞ്ഞ ചെലവിലുള്ള പഠന സാധ്യതകളും തന്നെയാണ് കാനഡയിലേക്ക് ആളുകളെ ആകർഷിക്കുന്നത്.

ഇങ്ങനെ പോകുന്ന പലരും പഠനാവശ്യത്തിന് വിദ്യാഭ്യാസ വായ്പയെ ആയിരിക്കും പലപ്പോഴും ആശ്രയിക്കാറുള്ളത്. വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ചെയ്യാം എന്നതിനാൽ തന്നെ പഠനം പൂർത്തിയാകുമ്പോഴേക്കും വായ്പയും പൂർത്തിയാക്കുകയും ചെയ്യാം. എന്നാൽ കാനഡയിൽ എത്തിയാൽ പാർട്ട് ടൈം ജോലി എങ്ങനെ കണ്ടെത്തും? എങ്ങനെയാണ് വിദ്യാർത്ഥികൾക്കുള്ള ജോലി സാധ്യതകൾ? അറിയാം

canada2-

ട്യൂഷൻ ഫീ എന്നത് പോലെ തന്നെ പഠനോപാധികൾ, താമസം, യാത്ര എന്നീ ചെലവുകൾ എല്ലാം വിദ്യാർത്ഥികൾ കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വിദ്യാർത്ഥികളെ സംബന്ധിച്ച് ഒരു പാർട്ട് ടൈം ജോലി എന്നത് അത്യാവശ്യമാണ്. നിലവിൽ ആഴ്ചയിൽ 20 മണിക്കൂർ ജോലിയെടുക്കാനാണ് കനേഡിയൻ നിയമം അനുവദിക്കുന്നത്. ഒരേ സമയം വ്യത്യസ്ത ജോലികൾ ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത.

എങ്ങനെ ജോലി കണ്ടെത്താം?

ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സോഷ്യൽ ഇൻഷുറൻസ് നമ്പർ (SIN) ആണ് ആദ്യം ആവശ്യം. സർവീസ് കാനഡ അസൈൻ ചെയ്യുന്ന ഒമ്പത് അക്ക നമ്പർ ആണ് ഇത്. കാനഡയിലെ തൊഴിൽ ചരിത്രം ട്രാക്ക് ചെയ്യാനും ആളുകൾ കൃത്യമായി ആദായനികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജോലി സമയം ട്രാക്ക് ചെയ്യാനും വേണ്ടിയാണ് സർക്കാർ ഈ സംവിധാനം നടപ്പാക്കുന്നത്.

വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആദ്യ സെമസ്റ്റർ ആരംഭിക്കുന്നത് എപ്പോഴാണോ അപ്പോൾ മാത്രമേ പാർട്ട് ടൈം ജോലി ചെയ്യാൻ അവസരം ഉണ്ടാകു. മികച്ചൊരു ബയോ‍ഡാറ്റ ഉണ്ടാക്കുകയെന്നതാണ് ആദ്യ ഉദ്യമം. നിങ്ങളുടെ പ്രവൃത്തി പരിചയം, പാഠ്യേതര പ്രവർത്തനങ്ങൾ, സന്നദ്ധപ്രവർത്തനം തുടങ്ങി എല്ലാ വിവരങ്ങളും ബയോഡേറ്റയിൽ ഉൾപ്പെടുത്താൻ വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ പ്രായമോ , മാരേജ് സ്റ്റാറ്റസ്, വിസ സ്റ്റാറ്റസ്, ഫോട്ടോ എന്നീ വിവരങ്ങൾ ബയോഡേറ്റയിൽ ഉൾപ്പെടുത്തേണ്ട ആവശ്യമില്ല.

പാർട്ട് ടൈം ജോലി എവിടെ കണ്ടെത്താം

മിക്ക വിദ്യാർത്ഥികളും അവർ പഠിക്കുന്ന ക്യാമ്പസിന് സമീപത്ത് തന്നെയായിരിക്കും താമസിക്കുന്നത്. അതുപോലെ തന്നെ കാമ്പസിന് സമീപത്ത് ജോലി കണ്ടെത്തുന്നത് യാത്ര ചെലവുകൾ അടക്കം ലഘൂകരിക്കുന്നതിന് സഹായിക്കും.

ലിങ്കഡിൻ ഇൻഡീഡ്, ടാലന്റ് എഗ്, ഗ്ലാസ്ഡോർ, മോൺസറ്റർ.സിഎ, കരിയർ ബിൽഡർ, സിപ്ലിഹയേഡ്, എലൂറ്റ, അപ്വർക്ക് (LinkedIn, Indeed ,Talent Egg, Glassdoor, Monster.ca, CareerBuilder, SimplyHired, Eluta, Upwork) എന്നിവയാണ് ജോലി തിരയാനുള്ള പ്രധാന വെബ്സൈറ്റുകൾ.

ഓരോ പ്രവിശ്യയിലും പാർട്-ടൈം ജോലിക്ക് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രതിഫലം ഇങ്ങനെ

(മണിക്കൂറിൽ )
അൽബേർട്ട- 900.48

സാസ്കാച്വേൻ 780.47

മനീറ്റോബ 810.48

ഒന്‍റാറിയോ 930.66

ക്യുബെക് 855.61

ന്യൂ ഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ 822.58

ന്യൂ ബ്രൺസ്വിക്ക്- 825.59

പ്രിൻസ് എഡ്വേർഡ് ഐലന്ഡ് 870.62

നോവാസ്ക്യോഷ്യ 816.60

നോർത്ത് വെസ്റ്റ് ടെറിട്ടരി 912.67

നൂനാവുട്ട്- 960.71

യുകോൺ- 942.69

ബ്രിട്ടീഷ് കൊളംബിയ- 939.69

പൊതുവെ റെസ്റ്റോറന്റുകളിൽ ബാരർമാരായി ജോലി ചെയ്യുന്നവർക്ക് വേതനം കുറവാണെങ്കിലും പലരും 10% മുതൽ 20% വരെ ബേരാർമാർക്ക് ടിപ് നൽകുന്നത് പതിവാണ്.അതുകൊണ്ട് തന്നെ മറ്റ് മേഖലകളിൽ ഉണ്ടാക്കുന്നതിനേക്കാൾ വേതനം ഹോട്ടൽ മേഖലയിൽ ജോലിയെടുക്കുന്നതിലൂടെ ഉണ്ടാക്കാൻ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+