Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിലേക്ക് കുടിയേറാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം ഇതാ: എല്ലാർക്കുമില്ല, പക്ഷെ ചിലർക്ക് സാധിക്കും

കാനഡയിലേക്ക് കുടിയേറുക എന്നുള്ളത് ഇന്ന് പലരുടേയും സ്വപ്നമാണ്. വർക്ക് പെർമിറ്റ് കിട്ടുക എന്നുള്ളത് അല്‍പ്പം പ്രയാസകരമായ കാര്യമായതിനാല്‍ സ്റ്റുഡന്റ് വിസയാണ് പലരും കാനഡ കുടിയേറ്റത്തിനായി ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസം എന്നതില്‍ ഉപരി പലരുടേയും ലക്ഷ്യം പതിയെയാണെങ്കിലും കാനഡയില്‍ പിആറും പൗരത്വവും നേടുകയെന്നുള്ളതാണ്.

വിദ്യാർത്ഥി വിസകളുടെ കാര്യത്തിലേക്ക് വരുമ്പോള്‍, സമീപകാലത്ത് വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇത് കാരണം പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ വിദ്യാർത്ഥികള്‍ മാത്രമല്ല, കനേഡിയർ വരെ നേരിടേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാർത്ഥി വിസകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന തരത്തില്‍ വരെ ചർച്ചകള്‍ ഉയർന്ന് വരുന്നുണ്ട്.

canada-job

എന്നാല്‍ ഇത്തരം ആലോചനകളൊന്നും ഇപ്പോള്‍ നിലവിലില്ലെന്നാണ് സർക്കാർ പ്രതിനിധികള്‍ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മാത്രമല്ല, ഈ വർഷം 9 ലക്ഷം വിദ്യാർത്ഥികളെ കാനഡ ലക്ഷ്യമിടുന്നുണ്ടെന്നും കനേഡിയന്‍ മന്ത്രി പറഞ്ഞു. തൊഴില്‍ മേഖലയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ വിദഗ്ധരായ നേതാക്കളുടെ അഭാവമാണ് കാനഡ നേരിടുന്ന മറ്റൊരു പ്രധാന പശ്നം.

വിദഗ്ധരായ തൊഴിലാളികുടെ അഭാവം തൊഴില്‍ വിപണിയിലും ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലായിരുന്നു യുഎസിലെ H-1B വിസക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഓപ്പൺ വർക്ക് പെർമിറ്റ് കാരനഡ അവതരിപ്പിച്ചത്. കാനഡയിലേക്ക് കുടിയേറാന്‍ താല്‍പ്പര്യപ്പെടുന്ന ഇന്ത്യക്കാർക്ക് ഉള്‍പ്പെടേയുള്ളവർക്ക് അനുഗ്രഹമാകുന്ന ഈ വിസയെക്കുറിച്ചാണ് ഇവിടെ ഇനി പറയാന്‍ പോവുന്നത്.

canada-rail

ലോകമെമ്പാടുമുള്ള വിദഗ്ധ തൊഴിലാളികൾക്ക് കുടിയേറാന്‍ കഴിയുന്ന ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് കാനഡ. ഉയർന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ശക്തമായ സമ്പദ്‌വ്യവസ്ഥ, ഉയർന്ന ജീവിത നിലവാരം, സാർവത്രിക ആരോഗ്യ പരിപാലന സംവിധാനം, മൾട്ടി കൾച്ചറൽ സമൂഹം എന്നിവയാണ് കാനഡയുടെ ആകർഷണീയതകള്‍. സ്ഥിരതാമസത്തിനും പൗരത്വത്തിനും വിവിധ വഴികൾ വാഗ്ദാനം ചെയ്യുന്ന സൗഹൃദപരമായ ഇമിഗ്രേഷൻ സംവിധാനവും കാനഡയ്ക്കുണ്ട്.

ഓപ്പൺ വർക്ക് പെർമിറ്റിലൂടെ കാനഡയിലെ ഏത് തൊഴിലുടമയ്‌ക്ക് വേണ്ടിയും ജോലി ഓഫറോ LMIA (ലേബർ മാർക്കറ്റ് ഇംപാക്റ്റ് അസസ്‌മെന്റ്) ആവശ്യങ്ങളോ ഇല്ലാതെ തന്നെ പ്രവർത്തിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു പ്രത്യേക തരം വർക്ക് പെർമിറ്റാണ്. നിങ്ങളുടെ പങ്കാളിയെയും കുട്ടികളെയും നിങ്ങൾക്കൊപ്പം കൊണ്ടുവരാം, കൂടാതെ അവർക്ക് അവരുടെ സ്വന്തം വർക്ക് പെർമിറ്റിനും അപേക്ഷിക്കാം.

നിലവിൽ യുഎസിൽ താമസിക്കുന്ന H-1B ഉടമകൾക്കായിട്ടാണ് കാനഡ അടുത്തിടെ ഈ വിസകള്‍ അനുവദിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇതോടെ നിങ്ങൾക്ക് ഓപ്പൺ വർക്ക് പെർമിറ്റിനായി ഓൺലൈനായി അപേക്ഷിക്കുകയും അനുമതി ലഭിച്ചാല്‍ ഏതാനും മാസങ്ങൾക്കുള്ളിൽ കാനഡയിലേക്ക് മാറുകയും ചെയ്യാം.

സാധുതയുള്ള H-1B വിസ, യുഎസിലെ താമസക്കാരന്‍, സാധുവായ ഒരു പാസ്പോർട്ട്, എന്നിവയ്ക്ക് പുറമെ I-94 ഫോം, സമീപകാല യൂട്ടിലിറ്റി ബിൽ അല്ലെങ്കിൽ ഒരു നികുതി റിപ്പോർട്ട് പോലെയുള്ള നിങ്ങളുടെ യുഎസിലെ താമസത്തിന്റെ തെളിവായ ചില രേഖകളും ഓപ്പണ്‍ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നതിന് ആവശ്യമാണ്. അതോടൊപ്പം തന്നെ നിങ്ങളുടെ പാസ്‌പോർട്ടിൽ H-1B വിസ സ്റ്റാമ്പിന്റെ ഫോട്ടോ ഉണ്ടായിരിക്കണം.

"H-1B വിസ ഹോൾഡർ വർക്ക് പെർമിറ്റ്" എന്നതിന് കീഴിലുള്ള കനേഡിയൻ ഗവൺമെന്റിന്റെ ഇമിഗ്രേഷൻ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് "IRCC പോർട്ടൽ വഴി ഓൺലൈനായി നിങ്ങള്‍ക്ക് ഓപ്പണ്‍ വർക്ക് പെർമിറ്റിന് അപേക്ഷിക്കാം. വീസയ്ക്കുള്ള ഫീസ് ഉള്‍പ്പെടെ ഈ ഘട്ടത്തില്‍ അടയ്ക്കേണ്ടി വരും. 3 വർഷത്തേയ്ക്കാണ് ഓപ്പണ്‍ വർക്ക് പെർമിറ്റ് ലഭിക്കുക. അതിനിടയ്ക്ക് തന്നെ നിങ്ങള്‍ക്ക് മറ്റൊരു വിസയിലേക്ക് മാറാനാകുന്നതാണ്.

ഒരു ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ കനേഡിയന്‍ സർക്കാർ ഇത് സംബനധിച്ച അറിയിപ്പ് പുറത്ത് വിടുമ്പോള്‍ തന്നെ അപേക്ഷിക്കുക. നിശ്ചിത എണ്ണം പെർമിറ്റുകള്‍ മാത്രമേ അനുവദിക്കൂ എന്നതിനാല്‍ തന്നെ വളരെ പെട്ടെന്ന് തന്നെ അപേക്ഷകരുടെ എണ്ണം നിശ്ചിത പരിധി തികയാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+