Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയെന്ന സ്വപ്നം അകലെയല്ല; മികച്ച ശമ്പളത്തിൽ ജോലി ഉറപ്പാക്കാം, എളുപ്പ വഴി ഇതാ

വിദേശ ജീവിതം സ്വപ്നം കാണുന്നവരുടെ ഇഷ്ട രാജ്യമാണ് കാനഡ. ഇന്ത്യയിൽ നിന്ന് മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ 21,597 പേർ കാനഡയിൽ പൗരത്വം നേടിയിട്ടുണ്ട് എന്നാണ് കണക്കുകൾ. ഇക്കൂട്ടത്തിൽ മലയാളികളും കുറവല്ല കേട്ടോ. ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ, ജോലി, മെച്ചപ്പെട്ട ജീവിത നിലവാരം ഇവയെല്ലാമാണ് കാനഡിയിലേക്ക് ആളുകളെ ആകർഷിക്കുന്നത്.

നിലവിൽ കാനഡയിൽ പഠനത്തിനായി അവിടെ എത്തിയവരെ സംബന്ധിച്ച്, അത് ഏത് രാജ്യക്കാരാണെങ്കിലും ഒരു ജോലി കിട്ടുകയെന്നത് പ്രയാസമുള്ള കാര്യമല്ല. എന്നാൽ നാട്ടിലുള്ള, ഭാവിയിൽ കാനഡയിൽ ജീവിതം കെട്ടിപടുക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ജോലി ലഭിക്കുകയെന്നത് അത്ര എളുപ്പമല്ല. എന്നിരുന്നാലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാനഡയെന്ന നിങ്ങളുടെ സ്വപ്നവും യാഥാർത്ഥ്യമാകും, അറിയാം

canada

ഇമിഗ്രേഷൻ പ്രോഗ്രാമിനോ തൊഴിൽ വിസയ്‌ക്കോ ഇതുവരെ അപേക്ഷിച്ചിട്ടില്ലെങ്കിൽ, ആദ്യം ഇമിഗ്രേഷൻ,റെഫ്യൂജീസ് , സിറ്റിസെൺഷിപ്പ് കാനഡയുമായി ബന്ധപ്പെടണം. ഇനി കുടിയേറുന്നതിനും വർക്ക് പെർമിറ്റ് നേടുന്നതിനുമുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെങ്കിൽ കാനഡയിലുള്ള ജോലി ഒഴിവുകളെ കുറിച്ച് അറിയുകയെന്നതാണ് പ്രധാനം. അതിനായി സർക്കാരിന്റെ ജോബ് വെബ്സൈറ്റായ ജോബ് ബാങ്കിനെ നിങ്ങൾക്ക് ആശ്രയിക്കാം. കാനഡയ്ക്ക് പുറത്ത് നിന്ന് റിക്രൂട്ട് ചെയ്യുന്ന കമ്പനികൾ ഏതൊക്കെയാണെന്ന് കണ്ടെത്തി നിങ്ങളുടെ പ്രവൃത്തി പരിചയം, യോഗ്യത എന്നിവയ്ക്ക് അനുയോജ്യമായ തൊഴിലുകൾ കണ്ടെത്താനാകും.

നിങ്ങളുടെ യോഗ്യത എന്ത്?

ഓരോ ഇമിഗ്രേഷൻ പ്രോഗ്രാമിനുമുള്ള അപേക്ഷയും യോഗ്യതാ മാനദണ്ഡങ്ങളും വ്യത്യസ്തമാണ്. ഒരു ജോലിയിൽ നിങ്ങൾക്ക് ആവശ്യത്തിന് പ്രവൃത്തി പരിചയം ഉണ്ടെങ്കിൽ എക്സ്പ്രസ് എൻട്രി വഴി അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്ന വിദഗ്ദ തൊഴിലാളികൾക്ക് നിരവധി ഇമിഗ്രഷേൻ പ്രോഗ്രാമുകളുടെ ഭാഗമാകാൻ സാധിക്കും.

കാനഡയിൽ സ്ഥിരമായി കുടിയേറാൻ നിങ്ങൾക്ക് യോഗ്യത ഇല്ലെങ്കിലും താത്കാലികമായി ജോലി ചെയ്യാൻ അവസരങ്ങൾ ഉണ്ട്. ഇതിനയി വർക്ക് പെർമിറ്റാണ് പ്രധാനമായും ആവശ്യം. വർക്ക് പെർമിറ്റ് നേടാൻ നിങ്ങൾ യോഗ്യരാണോ എന്ന് കാര്യം ഉറപ്പാക്കേണ്ടതുണ്ട്.

യോഗ്യതകൾ അംഗീകരിക്കപ്പെടുമോ?

കാനഡയിൽ ജോലി തിരയും മുമ്പ് നിങ്ങൾ ചെയ്യാൻ താത്പര്യപ്പെടുന്ന ജോലിക്ക് പ്രൊഫഷണൽ ലൈസൻസോ സർട്ടിഫിക്കേഷനോ ആവശ്യമാണോ എന്ന് ആദ്യം ഉറപ്പാക്കേണ്ടതുണ്ട്. ഫോറിൻ ക്രെഡൻഷ്യൽ റെക്കഗ്നിഷൻ ടൂളിന്റെ സഹായത്തോടെ ഇത് കണ്ടെത്താം.

ജോലി കണ്ടെത്തി അപേക്ഷിക്കാം

വിദേശ തൊഴിലാളികളെ ആവശ്യമുള്ള കമ്പനികൾ ഏതൊക്കെയെന്ന് ഉറപ്പാക്കി വേണം അപേക്ഷിക്കാൻ. കൃത്യമായ തൊഴിൽ കണ്ടെത്തുന്നതോടെ ഇമിഗ്രേഷൻ പ്രോഗ്രാമുകൾക്കുള്ള നിങ്ങളുടെ യോഗ്യത വർധിപ്പിക്കാനും അതുവഴി കാനഡയിൽ സ്ഥിര താമസം ( പി ആർ ) നേടിയെടുക്കാനും സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+