Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ മോഹം ഇപ്പോഴും ഉള്ളിലുണ്ടോ? ഈ 5 യോഗത്യയുള്ളവർ രക്ഷപ്പെടും, ശമ്പളവും അറിയാം

വിദേശ കുടിയേറ്റ മോഹം ഉള്ളില്‍ സൂക്ഷിക്കുന്നവരുടെ പഴയ സ്വർഗ്ഗരാജ്യമല്ല ഇന്ന് കാനഡ. വിദ്യാർത്ഥി വിസയിലായാലും വർക്ക് വിസയിലായാലും രാജ്യത്ത് എത്തുന്നവരെ കാത്തിരിക്കുന്നത് വലിയ അഗ്നി പരീക്ഷയാണ്. വിദേശ വിദ്യാർത്ഥികളെ നിയന്ത്രിക്കാനായി പുതിയ നിയമങ്ങള്‍ കൊണ്ടുവന്ന രാജ്യത്ത് തൊഴില്‍ വിപണിയിലും കാര്യമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കിട്ടുന്ന ഏത് വിസയിലും കയറിയങ്ങ് പോയി അവിടെ ചെന്ന് കിട്ടുന്ന ഏത് ജോലി ചെയ്തും ജിവിക്കാം എന്നാണെങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് വലിയ ദുരിതം തന്നെയായിരിക്കും. ഈ സാഹചര്യത്തില്‍ കാനഡയില്‍ ഏറ്റവും ഡിമാന്‍ഡുള്ള ജോലികള്‍ ഏതെന്ന് മനസ്സിലാക്കുകയും ഈ ജോലികളിലേക്ക് എത്താവുന്ന കോഴ്സുകള്‍ എടുത്ത് പഠിക്കുകയും വേണം. ഇത്തരത്തില്‍ കാനഡയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ജോലികള്‍ ഏതൊക്കെയാണെന്ന് പരിചയപ്പെടുത്തുകയാണ് ഇവിടെ.

canada

1. രജിസ്റ്റേഡ് നഴ്സ് (RN)

കാനഡയിലുടനീളമുള്ള പല പ്രവിശ്യകളിലും ഹെൽത്ത് കെയർ മേഖലയിലെ ജോലികൾക്ക് ആളുകളെ ആവശ്യമുണ്ട്. പല പ്രവിശ്യകളിലും നഴ്‌സുമാരുടെ എണ്ണം വളരെ കുറവാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
നഴ്‌സുമാർക്കുള്ള ഉയർന്ന ഡിമാൻഡായതിനാൽ, നഴ്‌സിംഗിൽ പരിചയമുള്ള വിദേശ ഉദ്യോഗാർത്ഥികൾക്ക് കാനഡയിലേക്ക് കുടിയേറാനും ഇതൊരു സുവർണ്ണാവസരമാണ്.

നഴ്സുമാരുടെ ശരാശരി വാർഷിക ശമ്പളം 70975 അമേരിക്കന്‍ ഡോളറാണ്. അതായത് 59 ലക്ഷം ഇന്ത്യന്‍ രൂപവരെ.
ഏറ്റവും കൂടുതൽ പണം നൽകുന്ന പ്രവിശ്യകൾ: നോർത്ത് വെസ്റ്റ് ടെറിട്ടറികൾ, നുനാവുട്ട്, യുക്കോൺ.
വിദ്യാഭ്യാസ യോഗ്യത: ബാച്ചിലേഴ്സ് ബിരുദവും പ്രൊവിൻഷ്യൽ അല്ലെങ്കിൽ ടെറിട്ടോറിയൽ റെഗുലേറ്ററി അതോറിറ്റിയുടെ രജിസ്ട്രേഷനും.

2. വെബ് ഡെവലപ്പർമാർ

കുതിച്ചുയരുന്ന സാങ്കേതിക വ്യവസായത്തിൽ, സാങ്കേതിക തൊഴിലാളികൾക്ക് കാനഡയിലേക്ക് കുടിയേറാൻ വർഷങ്ങളായി തന്നെ നിരവധി സാധ്യതകളുണ്ട്. കാനഡയുടെ ഗ്ലോബൽ ടാലൻ്റ് സ്ട്രീം ഉപയോഗിച്ച്, വെബ് ഡെവലപ്പർമാർക്ക് കാനഡ വർക്ക് പെർമിറ്റ് നേടുന്നതിനുള്ള മികച്ച അവസരവുമുണ്ട്. ഇതിന് പുറമെ നിരവധി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഓപ്ഷനുകളും ലഭ്യമാണ്.

ശരാശരി വാർഷിക ശമ്പളം: 72627 അമേരിക്കന്‍ ഡോളർ
ഏറ്റവും കൂടുതൽ പണം നൽകുന്ന പ്രവിശ്യകൾ: ഒൻ്റാറിയോ, ആൽബെർട്ട, മാനിറ്റോബ.
വിദ്യാഭ്യാസ യോഗ്യത: ബാച്ചിലേഴ്സ് ബിരുദം

3. ഇലക്ട്രിക്കൽ എഞ്ചിനീയർ

ഇലക്ട്രിക്കൽ എഞ്ചിനീയർ ജോലികൾക്ക് ഇലക്ട്രിക്കൽ സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്യാനും വിശകലനം ചെയ്യാനും പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമുള്ള കഴിവ് ആവശ്യമാണ്.

ശരാശരി വാർഷിക ശമ്പളം: 91832 ഡോളർ
ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന പ്രവിശ്യകൾ: ആൽബെർട്ട, ന്യൂഫൗണ്ട്‌ലാൻഡ് ആന്‍ഡ് ലാബ്രഡോർ, സസ്‌കാച്ചെവൻ.
വിദ്യാഭ്യാസ യോഗ്യത: റോൾ അനുസരിച്ച് യോഗ്യത വ്യത്യാസപ്പെടുന്നു. എങ്കിലും അടിസ്ഥാന യോഗ്യത എഞ്ചിനീയറിംഗിൽ ബിരുദമാണ്.

4. ട്രക്ക് ഡ്രൈവർ

കാനഡയിലെ ഏറ്റവും ഡിമാൻഡുള്ള ജോലികളിലൊന്നായി ട്രക്ക് ഡ്രൈവർമാർ പലപ്പോഴും പട്ടികയിൽ ഇടംപിടിക്കുന്നു എന്നതാണ് ശ്രദ്ധേയം. വാണിജ്യ ചരക്കുകൾ നീക്കം ചെയ്യുന്നതിന് മിക്കവാറും എല്ലാ കനേഡിയൻ പ്രവിശ്യകളിലും ട്രക്ക് ഡ്രൈവർമാരെ ആവശ്യമുണ്ട്. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച്, ട്രക്ക് ഗതാഗതത്തിലെ ഒഴിവുകളുടെ നിരക്ക് ഏകദേശം 8% ആണ്. അതായത് ഒരു ട്രക്ക് ഡ്രൈവറായി കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ശക്തമായ തൊഴിൽ സാധ്യതകൾ നൽകുന്നു.

ശരാശരി വാർഷിക ശമ്പളം: 46828 ഡോളർ
ഏറ്റവും കൂടുതൽ പണം നൽകുന്ന പ്രവിശ്യകൾ: ബ്രിട്ടീഷ് കൊളംബിയ, ന്യൂ ബ്രൺസ്വിക്ക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, നോവ സ്കോട്ടിയ.
മിനിമം വിദ്യാഭ്യാസം: ഉചിതമായ ലൈസൻസിംഗും പെർമിറ്റുകളും സഹിതം ട്രക്ക് ഡ്രൈവർ പരിശീലനം പൂർത്തിയാക്കുക.

5. വെൽഡർ

2028-ഓടെ സമ്പദ്‌വ്യവസ്ഥയിലേക്ക് 23000 വെൽഡിംഗ് ജോലികള്‍ വന്നു ചേരുമെന്നാണ് കാനഡ പ്രതീക്ഷിക്കുന്നത്. അതായത് വെല്‍ഡിങ് ജോലികള്‍ക്ക് ഉയർന്ന ഡിമാന്‍ഡാണ് രാജ്യത്തുള്ളത് എന്നത് അർത്ഥം. ബ്രിട്ടീഷ് കൊളംബിയയിലും പ്രിൻസ് എഡ്വേർഡ് ദ്വീപിലും വെൽഡിംഗ് ജോലികള്‍ക്ക് പ്രത്യേകിച്ചു ഉയർന്ന ഡിമാൻഡാണുള്ളത്.

ശരാശരി വാർഷിക ശമ്പളം: മണിക്കൂറിന് 18 ഡോളർ മുതല്‍ 41 ഡോളർ വരെ. ഏറ്റവും കൂടുതൽ പണം നൽകുന്ന പ്രവിശ്യകൾ: ആൽബെർട്ട, സസ്‌കാച്ചെവൻ, ബ്രിട്ടീഷ് കൊളംബിയ
വിദ്യാഭ്യാസ യോഗ്യത: വെല്‍ഡിങ് സർട്ടിഫിക്കറ്റ് അതുപോലെ ഓണ്‍സൈറ്റ് പ്രവർത്തി പരിചയം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+