കാനഡയിൽ ഇവർക്ക് ഇനി വർക്ക് പെർമിറ്റ് ഇല്ല; നിയമങ്ങൾ മാറ്റി രാജ്യം..ആർക്കൊക്കെ ലഭിക്കും? അറിയാം
പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് പ്രോഗ്രാമിൽ (പി ജി ഡബ്ല്യു പി) മാറ്റങ്ങൾ നടപ്പിലാക്കി കാഡന. സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് രണ്ട് വർഷത്തിൽ താഴെ ഉൾപ്പെടെയുള്ള മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാം പൂർത്തിയാക്കിയ വിദ്യാർത്ഥിക3 വർഷത്തേക്ക് പെർമിറ്റ് നേടാൻ ഇനി മുതൽ സാധിക്കും.
കരിക്കുലം ലൈസൻസിംഗ് എഗ്രിമെൻ്റ് പ്രോഗ്രാമിന്റെ ഭാഗമായി വരുന്ന വിദ്യാർത്ഥികൾക്ക് 2024 സെപ്‌റ്റംബർ 1 മുതൽ പോസ്റ്റ് ഗ്രാജുവേഷൻ വർക്ക് പെർമിറ്റിന് യോഗ്യത ഉണ്ടായിരിക്കില്ല. അതേസമയം വിദൂര പഠനത്തിനുള്ള വർക്ക് പെർമിറ്റ് 2024 ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്.

എല്ലാ അന്തർദേശീയ വിദ്യാർത്ഥികൾക്കും വർക്ക് പെർമിറ്റ് ലഭിക്കുമോ?
ഡെസിഗ്നേറ്റഡ് ലേണിംഗ് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും ബിരുദം നേടി കാനഡയിൽ താത്കാലികമായി താമസിച്ച് ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് പി ജി ഡബ്ല്യു പി. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കായി പഠനസൗകര്യം നൽകുന്നതിന് കാനഡയിലെ പ്രവിശ്യകളും പ്രദേശിക സർക്കാരുകളും അംഗീകരിച്ച സ്ഥാപനമാണ് ഡി എൽ ഐ. എന്നാൽ ഡി എൽ ഐയിൽ നിന്നും ബിരുദം ചെയ്തു എന്നത് കൊണ്ട് മാത്രം നിങ്ങൾ പിജിഡബ്ല്യുക്ക് അർഹരവാണമെന്നില്ല. ഏതൊക്കെ സ്കൂളുകൾക്കാണ് യോഗ്യതയുള്ള പ്രോഗ്രാമുകൾ ഉള്ളതെന്ന് കണ്ടെത്താൻ ഡിഎൽഐ ലിസ്റ്റ് പരിശോധിക്കുക.
ഡിഎൽഐകളിലെ രണ്ട് വർഷ ഗ്രാജ്വേഷൻ പൂർത്തിയാക്കുന്നവർ 3 വർഷത്തെ പി ജി ഡബ്ല്യു പിക്ക് അർഹരാണ്.അതേസമയം നിങ്ങളുടെ പ്രോഗ്രാം 8 മാസത്തിൽ കുറവാണെങ്കിൽ (അല്ലെങ്കിൽ ക്യൂബെക്ക് ക്രെഡൻഷ്യലുകൾക്ക് 900 മണിക്കൂർ) പി ജി ഡബ്ല്യു പിക്ക് അർഹരല്ല. എന്നാൽ 8 മാസം ദൈർഘ്യമെങ്കിലും ഉണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്. ബിരുദാനന്തര ബിരുദത്തിൻ്റെ ദൈർഘ്യം 2 വർഷത്തിൽ കുറവാണെങ്കിൽ പോലും, മറ്റെല്ലാ യോഗ്യതാ മാനദണ്ഡങ്ങളും ഉണ്ടെങ്കിൽ വർക്ക് പെർമിറ്റ് ലഭിക്കും. അതേസമയം സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ പ്രോഗ്രാമുകൾക്ക് ഇത് ബാധകമല്ല.
പിജിഡബ്ല്യുപി ലഭിക്കാൻ എത്ര സമയമെടുക്കും
നിങ്ങളുടെ കോഴ്സ് പൂർത്തിയാകി 180 ദിവസത്തിനുള്ളിൽ പിജിഡബ്ല്യുപിക്ക് അപേക്ഷിക്കാം. നടപടികൾ പൂർത്തിയാക്കുന്നതിനിടയിൽ തന്നെ കാനഡയിൽ ജോലി ചെയ്യാൻ സാധിക്കും. സ്റ്റുഡന്റ് പെർമിറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ പിജിഡബ്ല്യുപിക്ക് അപേക്ഷ നൽകണം. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കാനഡ വിടുകയാണെങ്കിലും നിങ്ങൾ വർക്ക് പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്.












Click it and Unblock the Notifications