Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്‍ സർക്കാർ മേഖലയില്‍ നിരവധി ഒഴിവുകള്‍; വീട്ടിലിരുന്ന് അപേക്ഷിക്കാം, ശമ്പളം ലക്ഷങ്ങള്‍

നിങ്ങള്‍ കാനഡയില്‍ ഒരു ജോലി അന്വേഷിക്കുകയാണോ?, എന്നാല്‍ ഇപ്പോൾ അപേക്ഷിക്കാൻ കഴിയുന്ന നിരവധി സർക്കാർ ജോലികൾ കാനഡയിൽ ലഭ്യമാണ്. കേരളത്തിലുള്ളവരേക്കാള്‍ നിലവില്‍ കാനഡയിലുള്ള മലയാളികള്‍ ഉള്‍പ്പടേയുള്ളവർക്കാണ് ഈ ജോലി ലഭിക്കാന്‍ സാധ്യത. എന്നാല്‍ മറ്റുള്ളവർ പ്രതീക്ഷ പൂർണ്ണമായും കൈവിടണ്ട. യോഗ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബോധ്യമാവുകയും നടപടി ക്രമങ്ങള്‍ പൂർത്തിയാക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കും സർക്കാർ ജോലി നേടി കാനഡയിലേക്ക് പറക്കാം

നല്ല പണം സമ്പാദിക്കാൻ മാത്രമല്ല മറ്റ് നിരവധി അനുകൂല്യങ്ങളും ഇതിലൂടെ സ്വന്തമാക്കാം. കാനഡ റവന്യൂ ഏജൻസി, കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ തുടങ്ങിയ സർക്കാർ ഏജന്‍സികളിലാണ് ഇപ്പോള്‍ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചില ജോലികള്‍ക്ക് ഓഫീസില്‍ നേരിട്ട് പോവേണ്ടതില്ലെന്ന ആനുകൂല്യവുമുണ്ട്.

canada job

ഈ തസ്തികകൾക്കുള്ള ശമ്പളം പ്രതിവർഷം 50,821 ഡോളർ മുതല്‍ 124,208 ഡോളർ വരെയാണ് (41 ലക്ഷം മുതല്‍ ഒരു കോടിയിലേറെ രൂപ). അതായത് പ്രതിമാസം 3.4 ലക്ഷം മുതല്‍ 8.3 ലക്ഷം വരെ ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. ഒരു യൂണിവേഴ്സിറ്റി ബിരുദമില്ലെങ്കില്‍ പോലും കാനഡയിലെ ഈ സർക്കാർ ജോലികൾക്കായി നിങ്ങൾക്ക് അപേക്ഷിക്കാന്‍ കഴിയുമെന്നാണ് ഏറ്റവും വലിയ പ്രത്യേകത.

നിലവില്‍ അപേക്ഷ ക്ഷണിച്ച അധികം ജോലികള്‍ക്കും വിദ്യാഭ്യാസ യോഗ്യതായി കാണിച്ചിരിക്കുന്നത് ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രമാണ്. ചില തസ്തികളില്‍ പ്രവർത്തി പരിചയവും ആവശ്യമില്ല. മൈക്രോസോഫ്റ്റ് ഓഫീസ് ആപ്പുകൾ ഉപയോഗിക്കാന്‍ അറിയണമെന്നത് പോലുള്ള ലളിതമായ കാര്യങ്ങളാണ് പല ജോലികളുടേയും ക്രൈറ്റീരിയയായി വെച്ചിരിക്കുന്നത്.

ക്ലർക്ക്

റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന് കീഴിലെ ഈ ജോലിക്ക് 50821 മുതല്‍ 54857 ഡോളർ വരെയാണ് ശമ്പളം. രണ്ട് വർഷത്തെ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ, അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ പേയ്‌മെന്റ്, ആനുകൂല്യങ്ങൾ, ക്ലയന്റുകൾക്ക് സേവനങ്ങൾ നൽകൽ എന്നിവയില്‍ പ്രവർത്തി പരിചയമുള്ളവർക്കും, വേർഡ്, എക്സല്‍, പവർ പോയിന്റ് പോലുള്ള മൈക്രോസോഫ്റ്റ് ആപ്പുകൾ ഉപയോഗിക്കാന്‍ അറിയുന്നവർക്കും അപേക്ഷിക്കാം. ജൂണ്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. അപേക്ഷയക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ബെനെഫിറ്റസ് ഓഫീസർ ആന്‍ഡ് പ്രോഗ്രാം ഓഫീസർ

എംപ്ലോയ്മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്പ്മെന്റ് കാനഡയ്ക്ക് കീഴിലുള്ള ഈ ജോലിക്ക് 65887 ഡോളർ വരെ ശമ്പളം ലഭിക്കും. എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ ജീവനക്കാരെ വർക്ക് ഫ്രം ഹോം ആയോ ജോലി ചെയ്യാൻ അനുവദിക്കുന്നു. സെപ്തംബർ 15 ആണ് അപേക്ഷിക്കാനുള്ള അവസാന തിയത്. അപേക്ഷയക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

canada job

സോഫ്റ്റ്വെയർ ഡെവലപ്പർ

കമ്മ്യൂണിക്കേഷൻസ് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റ് കീഴിലാണ് ഈ ഒഴിവുകള്‍ വരുന്നത്. 124,208 ഡോളർ വരെയാണ് ശമ്പളം. ഒരു ഫീൽഡിൽ പ്രൊഫഷണൽ സർട്ടിഫിക്കേഷൻ, കോളേജ് ഡിപ്ലോമ അല്ലെങ്കിൽ യൂണിവേഴ്സിറ്റി ബിരുദം എന്നിവയാണ് യോഗ്യതകള്‍. കൂടാതെ, ജാവ, സി, സി, പൈത്തണ്‍ തുടങ്ങിയ പ്രോഗ്രാമുകള്‍ അറിഞ്ഞിരിക്കണം. ജൂണ്‍ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. അപേക്ഷയക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഐടി ടീം ലീഡർ ആന്‍ ഐടി ടെക്നിക്കൽ അഡ്വൈസർ

ഫിഷറീസ് ആൻഡ് ഓഷ്യൻസ് കാനഡ വകുപ്പിന് കീഴില്‍ ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ഒന്റാറിയോ, ക്യൂബെക്ക്, നോവ സ്കോട്ടിയ, ന്യൂ ബ്രൺസ്വിക്ക്, ന്യൂഫൗണ്ട്ലാൻഡ് എന്നിവിടങ്ങളില്‍ ഒഴിവുകളുണ്ട്. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇൻഫർമേഷൻ മാനേജ്‌മെന്റ് എന്നീ മേഖലയില്‍ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ജൂണ്‍ 11 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. അപേക്ഷയക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

പ്രൊജക്ട് അസിസ്റ്റന്‍ഡ്

ഇലക്ഷന്‍ കാനഡ വകുപ്പിന് കീഴില്‍ വരുന്ന ഈ ഒഴിവില്‍ വാർഷിക ശമ്പളം 61379 ഡോളർ വരെയാണ്. മൈക്രോസോഫ്റ്റ് ആപ്പുകൾ ഉപയോഗിച്ചും വിവിധ സ്രോതസ്സുകളിൽ നിന്ന് ഡാറ്റ ശേഖരിക്കാനും അപ്‌ഡേറ്റ് ചെയ്യാനും അറിയുന്നവർക്ക് അപേക്ഷിക്കാം. ജൂണ്‍ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. അപേക്ഷയക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+