Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാനഡയെന്ന കെണി', 'ഇതാണ് അവസ്ഥയെങ്കിൽ വരുമായിരുന്നില്ല'; ഇന്ത്യൻ വിദ്യാർത്ഥികൾ പറയുന്നു, ഇനി എന്ത് ചെയ്യും?

ഒറ്റാവോ: ഇന്ത്യക്കാർക്കിടയിൽ മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തിനായി ആഗോള തലത്തിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൽ തിരഞ്ഞെടുക്കുന്ന രാജ്യമാണ് കാനഡ. മികച്ച വിദ്യാഭ്യാസം മാത്രമല്ല, തൊഴിൽ, ജീവിക്കാനുള്ള സാഹചര്യം, സാംസ്കാരി വൈവിധ്യം, ചികിത്സാ ആനുകൂല്യങ്ങൾ, തൊഴിൽ സുരക്ഷിതത്വം എന്നിങ്ങനെ എണ്ണമറ്റ കാര്യങ്ങളാണ് വിദ്യാർത്ഥികളെ ഇവിടെക്ക് ആകർഷിക്കുന്നത്.

എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഉപരിപഠനത്തിനായി കാനഡയിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് കുറഞ്ഞിരിക്കുകയാണ്. കാനഡയെ കുറിച്ച് പുറത്തേക്ക് കേൾക്കുന്ന കാര്യങ്ങളല്ല ഇവിടെ എത്തുമ്പോൾ ലഭിക്കുന്നതെന്ന തിരിച്ചറിവാണ് ഇതിന് കാരണമെന്നാണ് അന്താരാഷ്ട്ര വിദ്യാർത്ഥികൾ പറയുന്നത്.

 canadanew-1

2010 ൽ ഇന്ത്യയിൽ നിന്നും കാനഡയിലെത്തിയതാണ് മാലിക്. പരിതാപകരമാണ് ഇവിടെ എത്തിയാലുള്ള അവസ്ഥയെന്ന് മാലിക് പറയുന്നു. ഭവന പ്രതിസന്ധി, തൊഴിലില്ലായ്മ, ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ പോലും ആശ്രയിക്കേണ്ട അവസ്ഥ എന്നിങ്ങനെ ദുരിതം മാത്രമാണ് വിദ്യാർത്ഥികൾ നേരിടുന്നതെന്ന് മാലിക് പറയുന്നു. എന്നാൽ കാനഡയിലേക്ക് വരുമ്പോൾ ഈ യാഥാർത്ഥ്യങ്ങളൊന്നും വിദ്യാർത്ഥികൾ പലരും മനസിലാക്കുകയോ അറിയുകയോ ചെയ്യുന്നില്ല', മാലിക് ചൂണ്ടിക്കാട്ടി.

ട്യൂഷനും പാർപ്പിടവും ഭക്ഷണവുമൊക്കെയായി ഉയർന്ന ചിലവുകൾ നേരിടണമെന്ന യാഥാർഥ്യത്തിലേക്ക് കടക്കുമ്പോൾ പലരും തകർന്ന് പോകുന്ന അവസ്ഥയിലാണെന്നാണും വിദ്യാർത്ഥികൾ പറയുന്നു. 'സ്വാഭാവികമായും തുടക്കത്തിൽ ചില ബുദ്ധിമുട്ടുകൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത്രയും ബുദ്ധിമുട്ടായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.വാടക, ജീവിതച്ചെലവ്, ഇൻഷുറൻസ്, കാർ പേയ്‌മെൻ്റുകൾ എന്നിങ്ങനെ ജീവിതം കഴിച്ചുകൂട്ടാൻ കഷ്ടപ്പെടുകയാണ്', ഫിലിപ്പീൻ സ്വദേശിയായ മാറിയ ബൗട്ടിസ്റ്റ പറയുന്നു. 2021-ൽ ബാരിയിലെ ജോർജിയൻ കോളേജിൽ ബിഗ് ഡാറ്റ അനലിറ്റിക്‌സിൽ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട് ബൗട്ടിസ്റ്റ. നിലവിൽ ഒരു ഇൻഷുറൻസ് കമ്പനിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ബൗട്ടിസ്റ്റയും ഭാര്യയും മകനും ഒരു ബേസ്‌മെൻ്റ് അപ്പാർട്ട്‌മെൻ്റിൽ മറ്റ് രണ്ട് കുടുംബങ്ങൾക്കൊപ്പം കഴിഞ്ഞ് വരികയാണ്.ബുദ്ധിമുട്ടുകൾക്കിടയിലും, തങ്ങളുടെ വർക്ക് പെർമിറ്റ് നീട്ടുമെന്നും കാനഡയിൽ തങ്ങളുടെ സ്വപ്നം കെട്ടിപ്പടുക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ബൗട്ടിസ്റ്റയും ഭാര്യയും.

'പിആർ ലഭിച്ച് ഇവിടെ സ്ഥിരതാമസമാക്കണം എന്ന സ്വപ്നത്തോടെ വന്നതാണ് ഞാൻ. എന്നാൽ ഇപ്പോൾ തനിക്ക് ഭയമുണ്ട്. തന്റേത് വെറും സ്വപ്നം മാത്രമായി നിലനിൽക്കുമോയെന്നാണ് ആശങ്ക', ഇന്ത്യക്കാരനായ അഭിനന്ദ് പത്മനാഭൻ പറഞ്ഞു. ഒന്റാറിയോയിലാമ് അഭിനന്ദ് പഠിക്കുന്നത്. വിദ്യാഭ്യാസത്തിനായി 21 ലക്ഷത്തോളം രൂപാണ് അഭിനന്ദ് കടമെടുത്തത്. ഇപ്പോൾ ട്യൂഷനും ജീവിതച്ചെലവും താങ്ങാൻ കഷ്ടപ്പെടുകയാണ്', അഭിനന്ദ് പറഞ്ഞു. കാനഡയിൽ ജോലി കണ്ടെത്തുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നെന്ന് അഭിനന്ദ് പറഞ്ഞു.

'എണ്ണിയാലൊടുങ്ങാത്ത ജോലി അപേക്ഷകൾ അയച്ചു, അടുത്തുള്ള ബിസിനസ്സുകളിൽ തൻ്റെ ബയോഡാറ്റകളുടെ പകർപ്പുകൾ തുടർച്ചയായി അയച്ചു. പക്ഷേ അഭിമുഖത്തിന് പോലും ആരും വിളിക്കുന്നില്ല', അഭിനന്ദ് പറഞ്ഞു. നിലവിൽ, അതിജീവിക്കാൻ മാത്രമല്ല, എൻ്റെ വിദ്യാഭ്യാസത്തിനുള്ള പണം ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ കൂടി മൂന്ന് പാർട്ട് ടൈം ജോലികളാണ് ഞാൻ ചെയ്യുന്നത്. തന്റെ ശ്രമങ്ങൾ പാഴാകുമോയെന്നാണ് ഇപ്പോഴത്തെ ആശങ്കയെന്നും അഭിനന്ദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+