നഴ്‌സിംഗ് ജോലിക്ക് താല്‍പര്യമുണ്ടോ: കാനഡയിലും യുഎസ്സിലും ധാരാളം ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
ലണ്ടന്‍: വിദേശ ജോലിക്കായി ശ്രമിക്കുന്നവരാണോ? തെലങ്കാനക്കാരാണോ? എങ്കില്‍ ഇതാ നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ അവസരങ്ങളാണ്. കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിരവധി അവസരങ്ങളാണ് ഉള്ളത്. തെലങ്കാന ഓവര്‍സീസ് മാനപവര്‍ കമ്പനി ലിമിറ്റഡ് ആണ് ജോലിക്കായുള്ള അവസരങ്ങള്‍ ഒരുക്കുന്നത്.
നാട്ടില്‍ ലഭിക്കുന്ന അവസരങ്ങള്‍ വളരെ തുച്ഛമാണെന്നും, അതുപോലെ ശമ്പളം തീരെ പോരെന്നും കരുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. നഴ്‌സിംഗ്, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കാണ് കമ്പനി അവസരങ്ങള്‍ ഒരുക്കുന്നത്. നേരത്തെ തന്നെ മെഡിക്കല്‍ സ്റ്റാഫുകള്‍ നിരവധി വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായി ആവശ്യമുണ്ടെന്ന് അറിയിച്ചിരുന്നു.

ടോം കോം തൊഴില്‍ തേടുന്നവര്‍ക്കായി പ്രത്യേകം ഒരുക്കുന്നതാണ് ഈ അവസരങ്ങള്‍. തെലങ്കാന സര്‍ക്കാരുമായും, സ്വകാര്യ ഏജന്‍സികളുമായും ചേര്‍ന്നാണ് തെലങ്കാനയിലെ ജീവനക്കാര്‍ക്കായി മികച്ച തൊഴില്‍ അവസരം ഒരുക്കുക. ജപ്പാന്‍, ജര്‍മനി, അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നിവിടങ്ങളിലേക്ക് യോഗ്യതയുള്ള മികച്ച തൊഴില്‍ അന്വേഷകരെ തെലങ്കാനയില്‍ നിന്ന് എത്തിക്കാനാണ് ഇവര്‍ അവസരം ഒരുങ്ങുന്നത്.
ഏറ്റവും മികച്ച വിസാ സൗകര്യങ്ങളും, അത് നിയമപരമായിരിക്കുമെന്നുമെന്നും ഉറപ്പ് നല്‍കും. നിലവില്‍ ബ്രിട്ടനിലും, കാനഡയിലും 50 ഒഴിവുകളാണ് ഉള്ളത്. നഴ്‌സുമാരെയാണ് ആവശ്യമുള്ളത്. [email protected] എന്ന വെബ്‌സൈറ്റില്‍ ജൂണ്‍ 25ന് മുമ്പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tomcom.telangana.gov.in ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അതേസമയം കാനഡയില്‍ ഇന്ത്യക്കാര്‍ക്ക് അടക്കം നിരവധി അവസരങ്ങള്‍ വേറെയുമുണ്ട്. ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം വഴി 211 അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. വിദേശ ജോലിക്കായി ആഗ്രഹിക്കുന്നവര്‍ക്ക് ഇതില്‍ അപേക്ഷിക്കാം. ടെക് മേഖലയിലും ഒഴിവുകളുണ്ട്. ജനറല്‍ വിാഗത്തിലാണ് 170 ഒഴിവുകളുള്ളത്.
സ്‌കില്‍ഡ് വര്‍ക്കേഴ്‌സിലും, ബിരുദമുള്ള പ്രവാസികള്‍ക്കും അപേക്ഷിക്കാം. അത്‌ലാന്റിക് കനേഡിയന്‍ പ്രവിശ്യയായ നൊവാ സ്‌കോട്ടിയയും നിങ്ങളെ കൈനീട്ടി വിളിക്കുകയാണ്. ഇവിടെ ട്രക്ക് ഡ്രൈവര്‍മാര്‍ക്കാണ് അവസരമുള്ളത്.
നിങ്ങള്‍ക്ക് ക്ലാസ് വണ്‍ ലൈസന്‍സുണ്ടെങ്കില്‍ നൊവാ സ്‌കോട്ടിയയില്‍ ട്രക്ക് ഡ്രൈവറാകാം. ഇമിഗ്രേഷന്‍ കാനഡയിലൂടെ നിങ്ങള്‍ക്ക് ജോലിക്കായി അപേക്ഷിക്കാവുന്നത്. ഈ വെബ്‌സൈറ്റില്‍ തന്നെ അതിന്റെ അപേക്ഷകളും ലഭിക്കും.
നൊവാ സ്‌കോട്ടിയയില്‍ സുപ്രധാനപ്പെട്ട ഏഴ് ജോലികളില്‍ ഒന്നാണ് ട്രക്ക് ഡ്രൈവിംഗ്. ജൂണില്‍ തന്നെ 67 ഒഴിവുകളാണ് ഉണ്ടായിരുന്നത്. കൂടുതലായി പ്രവാസികളെയാണ് നൊവാ സ്‌കോട്ടിയ പ്രതീക്ഷിക്കുന്നത്. തദ്ദേശീയര്‍ക്കിടയില്‍ നിന്ന് ആളുകള്‍ വരുന്നത് കുറവാണ്. ഈ പ്രവിശ്യയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള ആവശ്യകത ഏറെയാണ്.
ഇനിയും അത് വര്‍ധിക്കുമെന്നാണ് തൊഴില്‍ വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. നിരവധി ട്രക്ക് ഡൈവര്‍മാര്‍ വിരമിക്കുന്ന പ്രായത്തില്‍ എത്തി നില്‍ക്കുന്നതും ഈ മേഖലയില്‍ അവസരം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. മികച്ച ശമ്പളവും ഇവിടെ ലഭ്യമാകും.
ശരാശരി 20 ഡോളറാണ് ഒരു മണിക്കൂര്‍ നേരത്തെ ജോലിക്ക് ജോലിക്ക് ലഭിക്കുക. ജോലി കുറഞ്ഞാലും 14.50 ഡോളര്‍ വരെ മണിക്കൂറില്‍ നേടാം. ഏറ്റവും ഉയര്‍ന്നത് 28 ഡോളറാണ്. 37.5 മണിക്കൂര്‍ തൊഴില്‍ സമയത്ത് 56257 ഡോളര്‍ ഒരാഴ്ച്ച സമ്പാദിക്കാനാവും.












Click it and Unblock the Notifications