Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാനഡയിലേക്ക് കുടിയേറാന്‍ വർക്ക് വിസ': വാഗ്ദാനത്തില്‍ വീണാല്‍, മാനേജർക്ക് പോയത് 12 ലക്ഷം

കാനഡ കുടിയേറ്റം ലക്ഷ്യമിടുന്നവരുടെ എണ്ണത്തില്‍ വലിയ വർധനവാണ് അടുത്ത കാലത്ത് ഉണ്ടായിരിക്കുന്നത്. അവസരം മുതലെടുത്ത് ഈ മേഖലയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വലിയ തോതില്‍ ഉയർന്ന് വന്നിട്ടുണ്ട്. വ്യാജ റിക്രൂട്ടിങ് ഏജന്‍സികളുടെ പേരിലാണ് പ്രധാനമായും തട്ടിപ്പ്. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സർവ്വകലാശാലകളുടെ പേരിലും നിരവധി തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരമൊരു തട്ടിപ്പ് സംഘത്തെ പിടികൂടിയെന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

പൂനെയിലെ ഒരു ഓട്ടോമൊബൈൽ കമ്പനിയുടെ മാനേജരെ വഞ്ചിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെയാണ് പിടികൂടിയത്. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുഡ്ഗാവ് ആസ്ഥാനയി പ്രവർത്തിക്കുന്ന കമ്പനിയുടെ സ്ഥാപകന്‍ അടക്കമുള്ളവരെ പൂനെ സിറ്റി പോലീസിന്റെ സൈബർ ക്രൈം വിഭാഗം ചൊവ്വാഴ്ച പിടികൂടുകയായിരുന്നു.

canada

കാനഡയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിയിലെ പുനൈ ഓഫീസില്‍ ജനറല്‍ മാനേജരായി ജോലി ചെയ്യുന്ന 53 കാരനാണ് തട്ടിപ്പിന് ഇരയായത്. ഇയാളുടെ പരാതിയില്‍ കഴിഞ്ഞ ജുലൈ 18 ന് പുനൈ സൈബർ ക്രൈം പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

കൊൽക്കത്തയിലെ ഒരു കരിയർ കൺസൾട്ടൻസി കമ്പനിയുടെ എക്‌സിക്യൂട്ടീവെന്ന വ്യാജേന കഴിഞ്ഞ വർഷം ജൂണ്‍ മുതല്‍ സൈബർ കുറ്റവാളികൾ പരാതിക്കാരനില്‍ നിന്നും 11.95 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് എഫ്‌ ഐ ആറിൽ പറയുന്നത്. ആഗോള രംഗത്തെ ഓട്ടോമൊബൈൽ ഭീമനായ ഒരു കമ്പനിയില്‍ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ജൂൺ ആദ്യവാരമാണ് പ്രതികള്‍ തന്നെ സമീപിക്കുന്നതെന്നാണ് പരാതിക്കാരന്‍ വ്യക്തമാക്കുന്നത്.

മികച്ച ശമ്പളം, വിമാന ടിക്കറ്റ് അടക്കമുള്ള വാഗ്ദാനങ്ങള്‍ ലഭിച്ചപ്പോള്‍ പരാതിക്കാരൻ ജോലിയിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും " റിക്രൂട്ടിങ് എക്സിക്യൂട്ടീവുകളുമായി" കൂടുതൽ ആശയവിനിമയം നടത്തുകയും ചെയ്തു. തുടർന്നാണ് തട്ടിപ്പുകാർ വിവിധ ഘട്ടങ്ങളിലായി പണം ആവശ്യപ്പെടുന്നത്.

കൺസൾട്ടൻസിയും രജിസ്ട്രേഷനും, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഇന്റർവ്യൂ പ്രോസസ്, പ്രോജക്ട് മാനേജ്മെന്റിനുള്ള പരിശീലനം, വിസ പ്രോസസിങ്, കാനഡ ഗവൺമെന്റിന്റെ എംപ്ലോയ്മെന്റ് പെർമിറ്റ് തുടങ്ങി നിരവധി വ്യാജ രേഖകളടക്കം നൽകിയായിരുന്നു ഏതാനും മാസങ്ങൾക്കുള്ളിൽ ഇയാളിൽ നിന്ന് 11.95 ലക്ഷം രൂപ സംഘം തട്ടിയെടുത്തത്.

നിരവധി വ്യാജ സ്കൈപ്പ് അഭിമുഖങ്ങൾ നടത്തുക മാത്രമല്ല, പരാതിക്കാരന് വ്യാജ അപ്പോയിന്റ്മെന്റ് ലെറ്റർ വരെ അയച്ചു. പിന്നീട്, ആഗോള ഓട്ടോമൊബൈൽ ഭീമന്റെ പൂനെ യൂണിറ്റിൽ ഒരു ഓറിയന്റേഷൻ മീറ്റിംഗ് ആരംഭിച്ചതായും അദ്ദേഹത്തോട് പറഞ്ഞു. ഇതേ തുടർന്ന് പരാതിക്കാരന്‍ പൂനെ യൂണിറ്റിലെത്തിയപ്പോഴാണ് അങ്ങനെയൊരു യോഗം മാത്രമല്ല റിക്രൂട്ട്‌മെന്റ് നടപടികള്‍ പോലുമില്ലെന്ന് വ്യക്തമാകുന്നത്.

കബളിപ്പിക്കപ്പെടുകയാണെന്ന് സംശയം തോന്നിയതിനെത്തുടർന്ന് പരാതിക്കാരന്‍ തന്നെ വിളിച്ച എല്ലാവരേയും വിളിക്കാൻ തുടങ്ങി, കൂടാതെ തനിക്ക് കത്തെഴുതിയ എല്ലാവർക്കും ഇമെയിൽ അയയ്‌ക്കുകയും ചെയ്തു. എന്നാല്‍ ഫോണുകൾ എല്ലാം തന്നെ സ്വിച്ച് ഓഫ് ആയിരുന്നു. ഇമെയിലുകളിൽ നിന്നും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്നാണ് സൈബർ ക്രൈം പോലീസ് സ്‌റ്റേഷനെ സമീപിക്കുകയും പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തത്.

'അന്വേഷണത്തിൽ ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഒരു കമ്പനി നടത്തുന്ന ഒരു പ്രത്യേക പേയ്‌മെന്റ് ഗേറ്റ്‌വേ പണം കൈപ്പറ്റാൻ ഉപയോഗിച്ചതായി ഞങ്ങൾ കണ്ടെത്തി. പരാതിക്കാരൻ. ഈ കമ്പനിയുടെ സ്ഥാപകനായ 29 കാരനായ ജയന്ത് മാലിക്കിന്റെ പങ്കാളിത്തം അന്വേഷണത്തിൽ സ്ഥിരീകരിച്ചതിന് ശേഷം, ഓഗസ്റ്റ് 24 ന് ഗുഡ്ഗാവിൽ നിന്ന് ഞങ്ങളുടെ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു' സീനിയർ ഇൻസ്പെക്ടർ മിനൽ സുപെ പാട്ടീൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+