Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിൽ ജോലിയെടുക്കാം, കോടികൾ കൈയ്യിൽ കിട്ടും; ഇതാണോ യോഗ്യത? എങ്കിൽ രക്ഷപ്പെടാം

ഒന്റാറിയോ: കടുത്ത തൊഴിൽ പ്രതിസന്ധിയ്ക്കിടയിലും ഇന്ത്യയിൽ നിന്നടക്കം കാനഡയിലേക്ക് പറക്കുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. എന്നാൽ കാനഡയിലേക്ക് കുടിയേറി എന്തെങ്കിലും ജോലി ചെയ്ത് രക്ഷാപ്പെടാമെന്നാണ് ചിന്തയെങ്കിൽ നിലവിലെ സാഹചര്യത്തിൽ അത് വെറും മലർപൊടിക്കാരന്റെ സ്വപ്നം പോലെ ആയിപ്പോകും. അതുകൊണ്ട് തന്നെ കാനഡയിലെ തൊഴിൽ മാർക്കറ്റിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കി മാത്രം ചെയ്യുന്നതായിരിക്കും ഏറ്റവും ഉചിതം.

അപ്പോഴും തൊഴിൽ വൈദഗ്ദ്യവും യോഗ്യതയുമുള്ളവർക്ക് ഉയർന്ന വരുമാനം തന്നെയാണ് കേട്ടോ കാനഡയിൽ ലഭിക്കുന്നത്. അത്തരത്തിൽ 2024-ൽ മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്ന ജോലികൾ എന്തൊക്കെയാണെന്ന് നോക്കാം.

jobsnews

മെഡിക്കൽ അനസ്തെഷ്യോളജിസ്റ്റുകൾക്കാണ് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. 24,021,674.83 കോടിയോളം രൂപയാണ് ഇവരുടെ വാർഷിക വരുമാനം. രണ്ടാമതായി കാർഡിയോളജിസ്റ്റുകളാണ്. ഇവരിടെ ശരാശരി വാർഷിക വരുമാനം 23,735,292.56 കോടിയാണ്. സർജൻ, സൈക്കാട്രിസ്റ്റ് തുടങ്ങിയ ജോലികൾക്കും മികച്ച ശമ്പളമാണ് ലഭിക്കുന്നത്. സർജന് പ്രതിവർഷം 23,237,312.56 കോടിയും സൈക്കാട്രിസ്റ്റിന് 20,500,205.12 കോടിയും ലഭിക്കും.

ഫിനാൻഷ്യൽ കൺട്രോളർമാരാണ് മികച്ച പ്രതിഫലം കൈപ്പറ്റുന്ന മറ്റൊരു വിഭാഗം. ലിങ്ക്ഡ്ഇൻ അനുസരിച്ച്, ഒരു ഫിനാൻഷ്യൽ കൺട്രോളറുടെ ശമ്പളം കമ്പനിയുടെ വലുപ്പത്തെ അനുസരിച്ചിരിക്കും. 12,716,555.62 വരെയാണ് ഇവർക്ക് ലഭിക്കുന്ന ശരാശരി പ്രതിവർഷ ശമ്പളം.

സോഫ്റ്റ്വെയർ എഞ്ചിനിയറിംഗ് മാനേജർ-ബ്രൺസ്‌വിക്ക്, ഒന്റാറിയോ, ക്യൂബെക്ക് തുടങ്ങിയ കനേഡിയൻ പ്രവിശ്യകളിൽ ഇവർക്ക് വലിയ സാധ്യതയാണ് ഉള്ളത്. 143,044 കനേഡിയൻ ഡോളർ ആണ് ഇവരുടെ പ്രതിവർഷ ശമ്പളം. അതായത് 8,778,528.74 കോടി ഇന്ത്യൻ രൂപ. കോർപറേറ്റ് ലോയർ ആണ് ഉയർന്ന ശമ്പളം ലഭിക്കുന്ന മറ്റൊരു ജോലി. 6,725,511.31 കോടിയാണ് ഇവർക്ക് ലഭിക്കുന്ന വാർഷിക പ്രതിഫലം.

കാനഡയിൽ പഠനം ഇനിയും ചെലവേറും

അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ, സന്ദർശകർ, കാനഡയിൽ പുതിയ വർക്ക് പെർമിറ്റ് ഉള്ളവർ എന്നിവർക്ക് അവരുടെ സ്റ്റാറ്റസ് പുനഃസ്ഥാപിക്കുന്നതിന് ഇനി മുതൽ കൂടുതൽ ഫീസ് നൽകേണ്ടിവരും. സന്ദർശകൻ, തൊഴിലാളി , വിദ്യാർത്ഥി സ്റ്റാറ്റസ് പുനഃസ്ഥാപിക്കുന്നതിന് 229.77 ഡോളറാണ് നൽകേണ്ടത്. തൊഴിലാളികൾക്ക് പുതിയ പെർമിറ്റ് ലഭിക്കാൻ 384.7 ഡോളറും വിദ്യാർത്ഥികൾക്ക് പുതിയ സ്റ്റഡി പെർമിറ്റ് ലഭിക്കാൻ 379.77 ഡോളറുമാണ് ഇനി മുതൽ നൽകേണ്ടി വരിക. ഡിസംബർ 1 മുതൽ മുൻ കാല പ്രാബല്യത്തോടെയാണ് ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+