Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ ഇനി സ്വപ്നം കാണണ്ടേ? ഇനിയുള്ള പ്രതീക്ഷയെന്ത്?..അഡ്മിഷൻ കിട്ടണമെങ്കിൽ ചെയ്യേണ്ടത് ഇതെന്ന് വിദഗ്ദർ

വിദേശ പഠനത്തിനായി ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാജ്യമാണ് കാനഡ.നിലവിൽ 3.19 ലക്ഷം ഇന്ത്യൻ സമൂഹമാണ് കാനഡയിൽ ഉള്ളത്. ലളിതമായ നയങ്ങൾ, സ്വീകാര്യത, തൊഴിൽ സാധ്യതകൾ, മികച്ച ജീവിത നിലവാരം, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളാണ് മലയാളികൾ അടക്കമുള്ളവരെ കാനഡയിലേക്ക് ആകർഷിക്കുന്നത്.

എന്നാൽ കാനഡയിൽ ഉന്നത പഠനം സ്വപ്നം കാണുന്ന വിദേശ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി നൽകികൊണ്ട് വിസ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സർക്കാർ. വിദ്യാർത്ഥി വിസകൾ ഈ വർഷം 35% വെട്ടിക്കുറയ്ക്കാനാണ് ഭരണകുടത്തിന്റെ തീരുമാനം. വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതിനെ തുടർന്നുണ്ടായ ഭവന പ്രതിസന്ധിയും താമസ ചെലവ് കുത്തനെ ഉയർന്നതുമെല്ലാമാണ് തീരുമാനത്തിലേക്ക് വഴിവെച്ചത്.

canada-

ഈ നിയന്ത്രണം സ്ഥിരമാകുമോ?

രണ്ട് വർഷത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നിരുന്നാലും പുതിയ നയം കാനഡയെന്ന മോഹം പാടേ ഉപേക്ഷിക്കേണ്ടി സാഹചര്യമാകുമോയെന്നാണ് പലരുടേയും ചോദ്യം.

അത്തരമൊരു ആശങ്ക വേണ്ടെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. 'ഇപ്പോഴത്തെ തീരുമാനം ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കും. കാലങ്ങളായി, വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള തിരുത്തൽ നടപടികൾ സർക്കാർ കൈക്കൊള്ളാറുണ്ട്. നേരത്തേയും ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും കാര്യങ്ങൾ പൊതുവെ ആശങ്കയ്ക്ക് വഴിവെക്കാറില്ല', യൂനിവേഴ്സിറ്റി ലിവിംഗ് സിഇഒ സൗരഭ് അറോറ പറഞ്ഞു.

ഇപ്പോഴത്തെ നീക്കങ്ങൾ തിരിച്ചടിയാണെങ്കിലും ശുഭപ്രതീക്ഷയോടെ കാര്യങ്ങളെ സമീപിക്കാമെന്നും ഭാവിയിലും വിദ്യാർത്ഥികളെ സംബന്ധിച്ച് വിദേശ പഠനത്തിന് ഏറ്റവും മികച്ച ലക്ഷ്യ സ്ഥാനം കാനഡ തന്നെയായിരിക്കുമെന്നും സൗരഭ് അറോറ പറഞ്ഞു.

നിയന്ത്രണങ്ങൾക്കിടയിലും എങ്ങനെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ സാധ്യതകൾ മെച്ചപ്പെടുത്താം

rakhi raveendran, [31-01-2024 22:47]
പുതിയ നയം അനുസരിച്ച്, ഓരോ പ്രവിശ്യയ്ക്കും ജനസംഖ്യ അടിസ്ഥാനത്തിലായിരിക്കും ഒരു നിശ്ചിത സ്റ്റഡി പെർമിറ്റുകൾ അനുവദിക്കുക. പ്രെവിശ്യകൾ ഏത് സ്ഥാപനങ്ങൾക്ക് കൂടുതൽ പെർമിറ്റുകൾ നൽകണം എന്ന് തീരുമാനിക്കും. ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്കായിരിക്കും മുൻതൂക്കം. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾ പഠനത്തിനായി മികച്ച കോളേജുകൾ തിരഞ്ഞെടുക്കുകയെന്നതാണ് പ്രധാനനാണെന്ന് കോളേജിഫൈ ഡയറക്ടർ ആദർശ് കണ്ഡേൽവാൽ പറയുന്നു. കൂടാതെ പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മികച്ച നിൽക്കുന്ന പ്രൊഫൈലുകൾ തയ്യാറാക്കണമെന്നും മെയിൻ ക്യാമ്പസുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യാക്കാർക്കുള്ള മറ്റ് സാധ്യതകൾ എന്തെല്ലാം?

കാനഡ നിയന്ത്രണം കടുപ്പിച്ചതോടെ മറ്റ് രാജ്യങ്ങൾ തേടുകയാണ് ഇന്ത്യക്കാർ. ഓസ്ട്രേലിയ, ജർമ്മനി, ഫ്രാൻസ്, അയർലൻഡ്, ദുബായ്, മാൾട്ട, സ്പെയിൻ, സിംഗപ്പൂർ, ന്യൂസിലാൻഡ് തുടങ്ങി നിരവധി സാധ്യതകൾ വിദ്യാർത്ഥികൾക്ക് മുൻപിലുണ്ട്.

വളരെ വേഗത്തിലുള്ള വിസ നടപടിയും(30-60 ദിവസം) കുറഞ്ഞ ജീവിതച്ചെലവുമാണ് സ്പെയിനിനെ ആകർഷകമാക്കുന്നത്. മികച്ച സാംസ്കാരിക അനുഭവങ്ങൾ ആഗ്രഹിക്കുന്നവർക്ക് ദുബായ് നല്ലൊരു ലക്ഷ്യസ്ഥാനമാണ്. മാത്രമല്ല വിസ നടപടികളും വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളും കൊണ്ടും ദുബായ് വേറിട്ട് നിൽക്കുന്നു. സിംഗപ്പൂർ ഏഷ്യയിലെ തന്നെ അക്കാദമികമായി ഉയർന്ന് നിൽക്കുന്ന പ്രദേശമാണ്. ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം പതിന്മടങ്ങ് ഇവിടെ വർധിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് ഫ്രാൻസ്. ന്യൂസ്ലാന്റ് , ഓസ്ട്രേലിയ എന്നിവടങ്ങളും മികച്ച സാധ്യതകളാണ് വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+