Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിൽ ഇന്ത്യക്കാർ അടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കാത്തതിന് കാരണം ഇതാണ്

ഒറ്റാവ: ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് എത്തിച്ചേരുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. 2022-ൽ മാത്രം 184 രാജ്യങ്ങളിൽ നിന്നുള്ള 551,405 അന്താരാഷ്ട്ര വിദ്യാർത്ഥികളെയാണ് രാജ്യം സ്വാഗതം ചെയ്തത്. വർധിച്ച് വരുന്ന ഭവന ചെലവുമായി ബന്ധപ്പെട്ട പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഇനിയും കൂടുതൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ തന്നെയാണ് കനേഡിയൻ സർക്കാരിന്റെ തീരുമാനം. ഈ വർഷം ഏകദേശം 9 ലക്ഷം പേരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്.

അതേസമയം വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കൂടുമ്പോഴും പഠന ശേഷം ഇവരിൽ എത്രപേർക്ക് ജോലി ലഭിക്കുന്നുവെന്നതാണ് ചോദ്യം. രാജ്യത്ത് തൊഴിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.ജൂണിൽ മാത്രം തൊഴിലവസരങ്ങളിൽ 1.2 ശതമാനം (753,400) കുറവാണ് രേഖപ്പെടുത്തിയത്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. തൊഴിലുകൾ കുറയുന്നതോടെ
മത്സരവും കടുത്തിരിക്കുകയാണ്.

 canada3

ഈ കടുത്ത മത്സരത്തിനിടയിൽ തങ്ങളുടെ ഇഷ്ട ജോലി കണ്ടെത്താൻ ഇന്ത്യക്കാർ അടക്കമുള്ള വിദേശ വിദ്യാർത്ഥികൾ വളരെ അധികം പ്രതിസന്ധി നേരിടുന്നിടുന്നുണ്ട്. കനേഡിയൻ പരിചയ സമ്പത്തിന്റെ അഭാവം ഉൾപ്പെടെ പലകാര്യങ്ങളും ഇത്തരത്തിൽ തടസം തീർക്കുന്നുണ്ട്. വിശദമായി പരിശോധിക്കാം.

1. കനേഡിയൻ അനുഭവ പരിചയത്തിന്റെ അഭാവം

ഉയർന്ന വൈദഗ്ധ്യമുള്ളവരാണെങ്കിലും നീണ്ട കാലത്തെ അനുഭവ സമ്പത്തുണ്ടെങ്കിലും കനേഡിയൻ അനുഭവ പരിചയത്തിന്റെ അഭാവം കാരണം പലപ്പോഴും തൊഴിൽ വിപണികളിൽ നിന്നും വിദേശ വിദ്യാർത്ഥികൾ പിന്തള്ളപ്പെടാറുണ്ട്. ഇത് തുടക്ക കാലത്ത് ജോലി കണ്ടെത്തുന്നതിന് മാത്രമല്ല പ്രതിസന്ധി തീർക്കുന്നത്. ജോലിയിൽ വളരെ നീണ്ട ഇടവേളയ്ക്ക് കാരണമാകുകയും ചെയ്യും.

2. കാനഡയിൽ ജോലിയെ സംബന്ധിച്ചുള്ള അവബോധമില്ലായ്മ

മാതൃരാജ്യത്തുള്ളതിന് സമാനമായ രീതിയിൽ തന്നെ കാനഡയിലും ജോലി സമ്പാദിക്കാനാകുമെന്ന തെറ്റിധാരണയാണ് മറ്റൊരു കാരണം. ആശയവിനിമയം, നേതൃപാടവം തുടങ്ങിയ കഴിവുകൾക്കാണ് വടക്കേ അമേരിക്കൻ തൊഴിൽ വിപണി പ്രാധാന്യം നൽകുന്നത്.പല ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ പലപ്പോഴും അക്കാദമിക യോഗ്യതകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഈ അറിവില്ലാതെ, കനേഡിയൻ തൊഴിൽദാതാക്കളുടെ ആവശ്യൾ അനുസരിച്ച് സ്വന്തം കഴിവുകൾ ഉയർത്തിക്കാട്ടാൻ ഉദ്യോഗാർത്ഥികൾ പലപ്പോഴും പരാജയപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ജോലി കിട്ടിയാൽ പോലും ഉയർന്ന ശമ്പളമോ പ്രമോഷനോ ആവശ്യപ്പെടാനാകാതെ ഇവർ പ്രതിസന്ധി നേരിടാറുണ്ട്.

3. എന്ത് കഴിവുകൾ വികസിപ്പിക്കണമെന്ന വ്യക്തതയില്ലായ്മ

വിദ്യാർത്ഥികൾക്ക് കാനഡയിൽ ജോലി ചെയ്യാനുള്ള കഴിവുകൾ തിരിച്ചറിയുന്നതിൽ മാത്രമല്ല, അവ എങ്ങനെ വികസിപ്പിക്കാമെന്നതിലും പലപ്പോഴും സഹായം ആവശ്യമാണ്. പലരും കൃത്യമായ അനുഭവ പരിചയം ഇല്ലാതെയാണ് ഇവിടെ എത്തുന്നത്. കനേഡിയൻ നോൺ പ്രോഫിറ്റ് ഓർഗനൈസേഷനുകളുമായി ചേർന്ന് പ്രവർത്തിക്കുക വഴി ഇത്തരക്കാർക്ക് മതിയായ അനുഭവ പരിചയവും വിജയത്തിന് ആവശ്യമായ സോഫ്റ്റ് സ്കില്ലുകളും നേടാൻ സാധിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+