Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിൽ വാർഷിക ശമ്പളം 1 കോടി വരെ ലഭിക്കുന്ന ജോലി; ഏറ്റവും കൂടുതൽ ഡിമാന്റുള്ള ജോലികൾ ഇതാ

ഒറ്റാവോ: കാനഡ ഏത് തൊഴിൽ മേഖലയിലാണ് അവസരങ്ങൾ എന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ 2024 ൽ കാനഡയിൽ നിങ്ങളെ കാത്തിരിക്കുന്നത് കനത്ത പ്രതിസന്ധിയായിരിക്കും. ജീവിതച്ചെലവ് കുത്തനെ ഉയരുമ്പോൾ മികച്ച തൊഴിൽ മേഖല കൂടി തിരിച്ചറിഞ്ഞ് ജോലി സ്വന്തമാക്കാൻ ശ്രമിക്കണമെന്നാണ് വിദഗ്ദരും അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിൽ 2024 ൽ കാനഡയിൽ ഉയർന്ന ഡിമാന്റുള്ള ജോലികൾ ഏതൊക്കെയെന്ന് വിശദമായി അറിയാം.

എച്ച്ആർ, റിക്രൂട്ട്‌മെന്റ് കമ്പനിയായ റാൻഡ്‌സ്റ്റാഡ് കാനഡയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കാനഡയിലുടനീളമുള്ള ഓൺലൈൻ ജോലി പോസ്റ്റിംഗുകൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ലിസ്റ്റ് പ്രകാരം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജോലികൾക്കാണ് ഡിമാന്റ് കൂടുതൽ. പ്രതിവർഷം 28 ലക്ഷം മുതൽ 61 ലക്ഷം വരെ ($37,000-99,000) വരെയാണ് ഈ മേഖലയിലെ ശമ്പളം. സെയിൽസ് അസോസിയേറ്റ് ആണ് പട്ടികയിൽ രണ്ടാമത്. 28 ലക്ഷം മുതൽ 51 ലക്ഷത്തിനടുത്താണ് സെയിൽസ് അയോസിയേറ്റുമാരുടെ പ്രതിവർഷ ശമ്പളം.

canada2-

എച്ച് ആർ മേഖലയിലാണ് ഏറ്റവും കൂടുതൽ വാർഷിക വരുമാനം ലഭിക്കുന്നത്. 46 ലക്ഷം മുതൽ 96 ലക്ഷം വരെയാണ് ഇവർക്ക് ലഭികുന്ന ശമ്പളം. അതായത് 75,000-156,000 ഡോളർ. തൊട്ട് പിന്നിൽ ഫിനാൻഷ്യൽ അനലിസ്റ്റ് ജോലിയാണ്. 62,000-142,000 ഡോളർ വരെ. മറ്റ് തൊഴിലുകൾ ഇങ്ങനെ

ഷെഡ്യൂളർ/പ്ലാനർ-$46,000-84,000
ലോജിസ്റ്റിക്സ് കോർഡിനേറ്റർ-- $62,000-122,000
കസ്റ്റമർ സർവ്വീസ് റെപ്രസെന്റെറ്റീവ്-- $43,000-74,000
മാർക്കറ്റിംഗ് മാനേജർ - $62,000-122,000
മെക്കാനിക്കൽ എഞ്ചിനീയർ--$66,000-131,000
ഫിനാൻഷ്യൽ അനലിസ്റ്റ്--$62,000-142,000
ഫാർമസ്യൂട്ടിക്കൽ അസിസ്റ്റന്റ്--$40,000-60,000
അക്കൗണ്ടിംഗ് ടെക്നീഷ്യൻ--$39,000-114,000
സോഫ്റ്റ്‌വെയർ ഡെവലപ്പർ--$68,000-137,000
ഇലക്ട്രീഷ്യൻ--$55,000-77,000
ഡെവലപ്‌മെന്റ് ആൻഡ് ഓപ്പറേഷൻസ് പ്രോസസ് എഞ്ചിനീയർ (DevOps)--$66,000-131,000
വെൽഡർ--$40,000-74,000

കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് സ്റ്റഡി പെര്‍മിറ്റ് നൽകുന്നതിൽ 86% കുറവ്

നയതന്ത്ര പ്രതിസന്ധിയെ തുടർന്ന് കാനഡയിൽ സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 2023-ന്റെ നാലാം പാദത്തിൽ ഇന്ത്യക്കാർക്ക് അനുവദിച്ച സ്റ്റഡി പെർമിറ്റുകളിൽ 86 ശതമാനം ഇടിവാണ് ഉണ്ടായത്. 2022ൽ 108940 വിദ്യാർത്ഥികൾക്ക് നാലാം പാദത്തോടെ സ്റ്റ‍ഡി പെർമിറ്റുകൾ അനുവദിച്ചിരുന്നു. എന്നാൽ 2023 ൽ 14,910 പേർക്ക് മാത്രമാണ് പെർമിറ്റ് നൽകിയത്. അതിനിടെ തൊഴിലില്ലായ്മയും ഭവന പ്രതിസന്ധിയും രൂക്ഷമായതോടെ കാനഡയിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാൻ ഒരുങ്ങുകയാണ് കാനഡയെന്നാണ് റിപ്പോർട്ട്. ഇത് ഇന്ത്യൻ വിദ്യാർത്ഥികളെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+