Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിൽ തൊഴിലവസരങ്ങൾ ഏറ്റവും കൂടുതൽ ഈ മേഖലയിൽ; ശരാശരി ശമ്പളവും അറിയാം

കാനഡയിൽ തൊഴിലുകൾ കുത്തനെ കുറയുകയാണോ? ജൂണിൽ മാത്രം തൊഴിലവസരങ്ങളിൽ 1.2 ശതമാനം (753,400) കുറവാണ് രേഖപ്പെടുത്തിയത്. രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2022 മെയിൽ ഏകദേശം ഒരു മില്യണോളമായിരുന്നു തൊഴിൽ അവസരങ്ങൾ ഉണ്ടായത്. എന്നാൽ ഈ വർഷം ജൂണിൽ ഇത് 249,900 ആയി കുറഞ്ഞെന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം 2023 ജൂണിൽ കാനഡയിലെ താമസക്കാരായ ജോലിക്കാരുടെ ശരാശരി പ്രതിവാര വരുമാനം 3.6% വർദ്ധിച്ചുവെന്നും ഓഗസ്റ്റ് 31 ന് സ്റ്റാറ്ററ്റിക്സ് കാനഡ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വളരെ നേരിയ വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതായത് മെയ് മാസത്തിൽ 1200 ഡോളറിൽ നിന്ന് ജൂണിൽ 1204 ഡോളർ മാത്രം. ശമ്പളവും ആനുകൂല്യങ്ങളും സ്വീകരിക്കുന്ന ജീവനക്കാരുടെ എണ്ണം 47,700 (+0.3%) വർദ്ധിച്ചുവെങ്കിലും തൊഴിൽ ഒഴിവുകൾ 8,900 (-1.2%) ആയി കുറഞ്ഞു. 753,400 ആണ് നിലവിലെ കണക്കുകൾ.

canada

രാജ്യത്തെ വിവിധ പ്രൊവിൻസുകളിലെ ശരാശരി വരുമാനം എത്രയാണെന്ന് പരിശോധിക്കാം

കാനഡ-1203.64 , നുനാവുട്ട്-1665.72, നോർത്ത് വെസ്റ്റ് ടെറിട്ടറീസ്-1613.39, യുകോൺ-1366.45, ആൽബേർട്ട 1283.89, ഒന്റാറിയോ-1226.21, ന്യൂഫൗണ്ട്ലാന്റ് ആന്റ് ലാബ്രഡോർ 1205.89, ബ്രിട്ടീഷ് കൊളമ്പിയ 1203.72, സസ്കാച്വീൻ-1168.96, ക്യുബക്-1153.32, മാനിറ്റോബ-1094.77, ന്യൂ ബ്രൂൺസ് വിക്ക്-1091.30, നോവ സ്കോഷ്യ-1064.90, പ്രിൻസ് എഡ്വേർഡ് ഐലന്റ് 1004.76.

വിവിധ തൊഴിൽ മേഖലകളിലെ ശരാശരി വരുമാനം

രാജ്യത്തെ ഏറ്റവും ഉയർന്ന ശരാശരി പ്രതിവാര വരുമാനമുള്ള തൊഴിൽ മേഖല ഫോറസ്ട്രി,ക്വാറീയിംഗ് ആന്റ് ഓയിൽ ആന്റ് ഗ്യാസ് എക്സ്ട്രാഷൻ ആണ്-2289.96 ഡോളർ. യൂട്ടിലിറ്റി വിഭാഗത്തിലാണ് രണ്ടാമത്-2147.41. പ്രൊഫഷണൽ സയിന്റിഫിക് ആന്റ് ടെക്നിക്കൽ സർവ്വീസസ്-1,738.46, മാനേജ്മെന്റ് ഓഫ് കമ്പനീസ് ആന്റ് എന്റർപ്രൈസസ് 1656.05 എന്നിങ്ങനെയാണ് വേതനം. അക്കമഡേഷൻ ആന്റ് ഫുഡ് സർവ്വീസസ് ആണ് ഏറ്റവും കുറവ് വരുമാനമുള്ള മേഖല, 488.03 ഡോളർ.

ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ എവിടെ?

ക്യൂബെക്കിലെ തൊഴിൽ അവസരങ്ങളുടെ എണ്ണം 14,700 (-7.6%) കുറഞ്ഞ് നിലവിൽ 178,500 ആണ്. 2021 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത് (176,400). സസ്‌കാച്ചെവൻ (4,900 ഉയർന്ന് 26,300 വരെ), ന്യൂ ബ്രൺസ്‌വിക്ക് ( 1,800 ഉയർന്ന് 14,000 വരെ), പ്രിൻസ് എഡ്വേർഡ് ഐലൻഡ് ( 1000 ഉയർന്ന് 3,500 വരെ) എന്നിങ്ങനെയാണ് കണക്കുകൾ.

അതേസമയം പ്രതിസന്ധിക്കിടയിലും കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒന്റാറിയോയിലാണ് നിലവിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത് . ക്യുബെക്ക്, ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, സസ്‌കാച്ചെവൻ, അറ്റ്‌ലാന്റിക് എന്നിവയാണ് തൊഴിൽ അവസരങ്ങൾ കൂടുതൽ ഉള്ള മറ്റ് പ്രവിശ്യകൾ. തൊഴിൽ അവസരങ്ങൾ ഏറ്റവും കുറവ് രേഖപ്പെടുത്തിയ മേഖലകൾ ഫിനാൻസ് ആന്റ് ഇൻഷുറൻസ് ആണ്. അക്കമഡേഷൻ ഫുഡ് സർവ്വീസസ്, കൺസ്ട്രക്ഷൻ മേഖലകളിലും തൊഴിൽ അവസരങ്ങൾ കുറവാണ്. ഹെൽത്ത് കെയർ ആന്റ് സോഷ്യൽ അസിസ്റ്റൻസ് മേഖലയിലാണ് ഏറ്റവും ഉയർന്ന പ്രതിമാസ വർദ്ധനവ് രേഖപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+