Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്‍ ജോലി: അതും സർക്കാർ വകുപ്പില്‍, ഒഴിവുകള്‍ അറിയാം, എങ്ങനെ അപേക്ഷിക്കാമെന്നും

കോവിഡാനന്തരം ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് വലിയ രീതിയിലുള്ള കുടിയേറ്റമായിരുന്നു കണ്ടത്. എന്നാല്‍ അടുത്ത കാലത്ത് ഈ പ്രവണതയില്‍ അല്‍പം ഇടിവ് വന്നിട്ടുണ്ട്. കാനഡ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കൊപ്പം തന്നെ രാജ്യത്തെ രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയും കുടിയേറ്റം കുറയാന്‍ പ്രധാന കാരണമായി.

ഇതിനോടകം കാനഡയില്‍ എത്തിയവരും തൊഴില്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാനഡയിലെ ഓരോ സാഹചര്യവും അവിടെയുള്ളവർ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ കാനഡയില്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഏതാനും ഒഴിവുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

canada-

കാനഡ റവന്യൂ ഏജൻസിയാണ് പുതിയ തൊഴില്‍ റിക്രൂട്ട്മെന്റിനെക്കുറിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. കാനഡയുടെ ടാക്സ് പ്രോഗ്രാം അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ കാനഡ റവന്യൂ ഏജൻസിയാണ് (CRA) കാനഡ ഗവൺമെൻ്റിന്റേയും മിക്ക പ്രവിശ്യകളുടേയും നികുതി നിയമങ്ങൾ നിയന്ത്രിക്കുന്നത്.

കാനഡ റവന്യൂ ഏജൻസിയിലെ (CRA) ജോലിക്ക് അപേക്ഷിക്കാൻ, നിയമപരമായ കനേഡിയൻ വർക്ക് അനുമതിയ്‌ക്കൊപ്പം വ്യക്തിഗത വിവരങ്ങളും സ്റ്റാൻഡേർഡ് ടെസ്റ്റ് ഫലങ്ങളുമുള്ള ഒരു കാൻഡിഡേറ്റ് പ്രൊഫൈലും ആവശ്യമാണ്. അതായത് ഇപ്പോള്‍ നാട്ടിലുള്ളവർ ഈ ജോലി സ്വപ്നം കാണേണ്ടതില്ലെന്ന് ചുരുക്കും. മറിച്ച് നിലവില്‍ കാനഡയിലുള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

ടെക്നോളജി ജോലികൾ, ബിസിനസ് ഇൻ്റലിജൻസ് ജോലികൾ, ഓഡിറ്റ്, അക്കൗണ്ടിംഗ്, ഇൻവെസ്റ്റിഗേഷൻസ്, റിസർച്ച് ആൻഡ് അനാലിസിസ്, ഡാറ്റാ സയൻസ് ജോലികൾ എന്നിവയാണ് പ്രധാനമായും സിആർഎയില്‍ ഇപ്പോഴുള്ളത്.

നിലവിലെ തൊഴിൽ അവസരങ്ങൾക്കായി നിങ്ങൾക്ക് സിആർഎയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. നിലവില്‍ സർവ്വീസിലും പ്രോഗ്രാമുകളിലുമായി സിആർഎയില്‍ അഞ്ച് ഒഴിവുകള്‍ ലഭ്യമാണ്. വകുപ്പിന് കീഴിലുള്ള ഒഴിവുകളെക്കുറിച്ച് താഴെ വിശദമായി നല്‍കുന്നു.

കംപ്ലയൻസ് പ്രോഗ്രാം സപ്പോർട്ട് ക്ലർക്ക് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ സപ്പോർട്ട് ക്ലർക്ക്

ഗ്രൂപ്പ് ആന്‍ഡ് ലെവല്‍: SP-003
സ്ഥലം: കെലോന, സറേ, വാൻകൂവർ, വിക്ടോറിയ, ബി.സി./സി.-ബി.
ഭാഷ: ഇംഗ്ലീഷ് അത്യാവശ്യം
മേഖല: പടിഞ്ഞാറൻ
അപേക്ഷ നമ്പർ: 61222560
അവസാന തീയതി: 2024-07-31

ദ്വിഭാഷാ ഏജൻ്റ് ഓഫീസർ

ഗ്രൂപ്പ് ആന്‍ഡ് ലെവല്‍: SP-004
സ്ഥലം: വിന്നിപെഗ് ടാക്സ് സെൻ്റർ/സെൻ്റർ ഫിസിക്കൽ ഡി വിന്നിപെഗ്
ഭാഷ: ദ്വിഭാഷാ നിർബന്ധം
മേഖല: പടിഞ്ഞാറൻ
അപേക്ഷ നമ്പർ: 61324151
അവസാന തീയതി: 2024-08-16

എൻട്രി ലെവൽ ജോലികൾ

ഗ്രൂപ്പ് ആന്‍ഡ് ലെവല്‍: SP-002
സ്ഥലം: സഡ്ബറി
ഭാഷ: വിവിധ ഭാഷാ പ്രൊഫൈലുകൾ
മേഖല: ഒൻ്റാറിയോ
അപേക്ഷ നമ്പർ: 60208411
അവസാന തീയതി: 2024-09-19

ദ്വിഭാഷാ കോൾ സെൻ്റർ ഏജൻ്റ്

ഗ്രൂപ്പ് ആന്‍ഡ് ലെവല്‍: SP-003
സ്ഥലം: 2204 വാക്ക്ലി റോഡ്, ഒട്ടാവ
ഭാഷ: ദ്വിഭാഷാ നിർബന്ധം
മേഖല: ഒൻ്റാറിയോ
അപേക്ഷ നമ്പർ: 60097434
അവസാന തീയതി: 2024-09-27

മറ്റ് ജോലികൾ

ഗ്രൂപ്പ് ആന്‍ഡ് ലെവല്‍: SP-004
ഭാഷ: ദ്വിഭാഷാ നിർബന്ധം
മേഖല: ക്യൂബെക്ക്
അപേക്ഷ നമ്പർ: 60760477
അവസാന തീയതി: 2025-01-24

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+