കാനഡയില്‍ ജോലി തിരഞ്ഞ് മടുത്തോ? ഇതാ തപാല്‍ വകുപ്പില്‍ ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം
കാനഡയില്‍ വിദ്യാർത്ഥി വിസയില്‍ എത്തുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകളാണ് അടുത്തിടെ പുറത്ത് വന്നിട്ടുള്ളത്. പാർട്ട് ടൈം ജോലി കൂടി ലക്ഷ്യം വെച്ചാണ് പലരും രാജ്യത്തേക്ക് കുടിയേറുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ജോലി കണ്ടെത്തുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല.
മുഴുവന്‍ സമയ ജോലിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. മുന്‍പത്തെ അപേക്ഷിച്ച് വലിയ ബുദ്ധിമുട്ടാണ് ഈ മേഖലയിലും ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ കാനഡയില്‍ ഉണ്ടാകുന്ന ഓരോ ഒഴിവിനെക്കുറിച്ചും അവിടെ ജോലി അന്വേഷിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ കാനഡയിലെ പോസ്റ്റ് ഓഫീസ് മേഖലയില്‍ വന്നിരിക്കുന്ന ഏതാനും ഒഴിവുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

കാനഡ പോസ്റ്റ് ഓഫീസി മേഖലയാണ് ഏതാനും ഒഴിവുകളിലേക്ക് ആളുകളെ ക്ഷണിച്ചിരിക്കുന്നത്. പാഴ്സല്‍ പാക്കിങ്, പ്രോസസിങ്, തരം തിരിക്കല്‍, പരിശോധന, ഡെലിവറി തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ആളുകളെ ആവശ്യമുണ്ടെന്നാണ് റിപ്പോർട്ട്. മണിക്കൂറിന് 15 മുതല്‍ 20 കനേഡിയന്‍ ഡോളർ പ്രതിഫലം ലഭിക്കുന്ന ജോലികളാണ് ഇവ.
സാധാരണയായി അവധി ദിവസങ്ങളിൽ ഒരു ദശലക്ഷത്തിലധികം പാഴ്സലുകളും പാക്കേജുകളും ഡെലിവർ ചെയ്യുന്ന സ്ഥാപനാണ് കാനഡ പോസ്റ്റ്. അതുകൊണ്ടാണ് "പോസ്റ്റൽ ക്ലർക്ക് - അവധിക്കാലം" വിഭാഗത്തില്‍ നുറുകണക്കിന് ജോലികളിലേക്ക് ഇപ്പോൾ നിയമനം നടക്കുന്നത്. "ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും വേഗത്തില്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മെയിലുകളും പാഴ്സലുകളും അടുക്കാൻ നിങ്ങൾക്ക് ഞങ്ങളെ സഹായിക്കും," ദേശീയ തപാൽ സേവനം അവധിക്കാല ജോലിയെക്കുറിച്ച് പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി.
2024 ജനുവരി 15 വരെ മാത്രമായിരിക്കും ഈ ജോലി നിങ്ങൾക്ക് ലഭ്യമായിരിക്കുക. ചില പ്രത്യേക സാഹചര്യങ്ങളില്‍ ജോലി സമയം കൂട്ടി ലഭിക്കാനും സാധ്യതയുണ്ട്. കൂടാതെ ഷിഫ്റ്റുകളിൽ ജോലി ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. ഒരേ സമയം മൂന്നര മണിക്കൂർ വരെ ഒരിടത്ത് നിൽക്കാനും, സാധനങ്ങൾ കൊണ്ടുപോകാനും, ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള കഴിവും ആവശ്യമാണ്.
ജോലിക്കെടുക്കാൻ മുന്‍പരിചയം ആവശ്യമില്ലെങ്കിലും, ഒരു വെയർഹൗസിലോ പ്ലാന്റിലോ ഉള്ള പ്രവർത്തിപരിചയം അഭികാമ്യമായിരിക്കും. വിക്ടോറിയയില്‍ 35 ഒഴിവുകളുണ്ട്. ബ്രിട്ടീഷ് കൊളംബിയയിലെ റിച്ച്മണ്ടിൽ 40 ജോലികൾ ലഭ്യമാണ്. ന്യൂ ബ്രൺസ്‌വിക്കിലെ ഡീപ്പെയിൽ നിങ്ങൾക്ക് 55ഉം സെന്റ് ജോണിൽ 40 ഉം ഹാലിഫാക്സിൽ 55 ഉം ഒഴിവുകള്‍ ലഭ്യമാണ്. 2023 സെപ്‌റ്റംബർ 30-ന് മുമ്പ് ആ തസ്തികകളിലേക്ക് അപേക്ഷിക്കണം.
ഒഴിവുകളേക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ












Click it and Unblock the Notifications