കാനഡയില്‍ 20 ലക്ഷം വരെ ശമ്പളമുള്ള ജോലി നേടിയെടുക്കണോ: ഇതാ 5 സർട്ടിഫിക്കറ്റ് കോഴ്സുകള്‍
നിങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉണ്ടെങ്കിലും ഏതെങ്കിലും പ്രത്യേക ജോലിക്കായി അപേക്ഷിക്കുമ്പോള്‍ ആവശ്യമായ യോഗതയില്ലെന്ന് പറഞ്ഞ് പലപ്പോഴും തഴയപ്പെട്ടേക്കാം. എന്നാല്‍ ആറുമാസം കൊണ്ടോ ഒരു വർഷം കൊണ്ടോ നിലവിലെ ജോലിക്കൊപ്പം തന്നെ ചെയ്യാവുന്ന ഏതെങ്കിലും സർട്ടിഫിക്കറ്റ് കോഴ്സുകള്‍ പൂർത്തീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ച ശമ്പളത്തിലുള്ള ജോലികള്‍ സ്വന്തമാക്കാന്‍ സാധിക്കും.
നിങ്ങള്‍ കാനഡ ഉള്‍പ്പടേയുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ഉദ്ദേശിക്കുന്നവരാണെങ്കില്‍ ഈ സർട്ടിഫിക്കറ്റ് കോഴ്സുകള്‍ കൂടുതല്‍ ഉപകാരം ചെയ്യും. പഠിക്കുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളുടേയും ഏജന്‍സികളുടേയും കോഴ്സുകള്‍ തിരഞ്ഞെടുക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
മികച്ച ഒരു സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ശേഷം നിങ്ങൾക്ക് നല്ല ശമ്പളമുള്ള ജോലി കണ്ടെത്താനാകും. ആദ്യമായി ജോലി അന്വേഷിക്കുന്നവർക്ക് മാത്രമല്ല പരിചയസമ്പന്നരായ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഇത് സഹായകരമാണ്. പല സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും 6 മുതൽ 24 മാസം വരെ സമയമെടുത്ത് പൂർത്തിയാക്കാൻ കഴിയും. ഇത്തരം സർട്ടിഫിക്കേഷൻ കോഴ്സിലൂടെ നിങ്ങൾക്ക് യോഗ്യത നേടാനാകുന്ന ചില ജോലികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

വെബ് ഡിസൈനിംഗ്
നിലവിൽ വളരെ ഡിമാൻഡുള്ള ജോലിയാണ് വെബ് ഡിസൈനിംഗ്. സാങ്കേതിക പരിജ്ഞാനത്തിനൊപ്പം സർഗ്ഗാത്മകതയും കൂടിയുള്ളവർക്ക് ഈ മേഖലയില്‍ കൂടുതല്‍ തിളങ്ങാന്‍ സാധിക്കും. ബിടെക് അല്ലെങ്കില്‍ മറ്റ് ഡിഗ്രി യോഗ്യതയുള്ളവരാണെങ്കിലും വെബ് ഡിസൈനിംഗില്‍ ഒരു സർട്ടിഫിക്കറ്റ് കോഴ്സ് കൂടി ചെയ്യുന്നത് കൂടുതല്‍ ഗുണകരമാവും. ഈ മേഖലയില്‍ കാനഡയില്‍ ഏറ്റവും കുറഞ്ഞത് 37000 (22 ലക്ഷം) ഡോളർ മുതല്‍ 90000 ഡോളർ വരെ ശമ്പളം ലഭിക്കും
Hair care: മുടി തഴച്ച് വളരാന്‍ പഴം കൊണ്ട് ചില വിദ്യകളുണ്ട്, പഴത്തൊലിയായാലും മതി
ഡ്രാഫ്റ്റിംഗ് ടെക്നീഷ്യൻ
സാങ്കേതികവിദ്യകൾ പല മേഖലകളുടെയും നട്ടെല്ലായി മാറുന്നതോടെ ടെലികമ്മ്യൂണിക്കേഷൻ ടെക്നീഷ്യൻ ജോലികളും ഉയർന്ന തോതിലുള്ള ഡിമാന്റാണുള്ളത്. ഈ മേഖലയില്‍ വയർഡ്, ഒപ്റ്റിക് കേബിൾ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യാനും നന്നാക്കാനും ഇൻസ്റ്റാൾ ചെയ്യാനും സാങ്കേതിക വിദഗ്ധർ ആവശ്യമാണ്. വിവിധ കോഴ്സുകളിലൂടെ ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ലഭ്യമാക്കാം. 35000 ഡോളർ മുതലാണ് ശമ്പളം.

മേക്കപ്പ് ആർട്ടിസ്റ്റുകൾ
തീം അധിഷ്‌ഠിത ലുക്ക് രൂപകല്‍പ്പന ചെയ്യുന്നത് മുതൽ ബ്രൈഡൽ മേക്കപ്പ് വരെ വിപുലമായ ശ്രേണികളിലാണ് മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് ജോലി സാധ്യതയുള്ളത്. വിവിധ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഈ മേഖലയിലുണ്ട്. അതോടൊപ്പം പ്രവർത്തി പരിചയം കൂടിയുണ്ടെങ്കില്‍ കാനഡയില്‍ കുറഞ്ഞത് 32000 ഡോളർ ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിക്കാം.
ഇവന്റ് പ്ലാനർ
വളരെ ഉത്തരവാദിത്തമുള്ള ഒരു ജോലിയാണ് ഇവന്റ് പ്ലാനറുടേത്. നമ്മുടെ നാട്ടില്‍ ഇവന്റ് മാനേജ്മെന്റുകാർ ചെയ്യുന്ന ജോലി തന്നെയാണ് ഇത്. ഭക്ഷണം, വേദി, ഇരിപ്പിട ക്രമീകരണം, അലങ്കാരങ്ങൾ, ഗതാഗതം, ഹോട്ടൽ ബുക്കിംഗ്, കൂടാതെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും നിങ്ങള്‍ ഉത്തരവാദികളായിരിക്കും. ശമ്പളം 30000 ഡോളർ മുതല്‍ ആരംഭിക്കുന്നു.
911 ഡിസ്പാച്ചർ
ഏത് അടിയന്തര സാഹചര്യവും വരുമ്പോൾ, പോലീസ്, ആംബുലൻസ്, അഗ്നിശമനസേന എന്നിവയുമായി ഏകോപിപ്പിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നത് ഡിസ്പാച്ചറുടെ ജോലിയാണ്. വേഗത്തിലുള്ള ചിന്തയും തീരുമാനമെടുക്കാനുള്ള കഴിവും ആവശ്യമുള്ള ഒരു നിർണായക ജോലിയാണിത്. ഒരു നല്ല സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഈ ഫീൽഡിൽ നന്നായി പ്രവർത്തിക്കാൻ ആവശ്യമായ ആശയവിനിമയവും വൈരുദ്ധ്യ നൈപുണ്യവും നിങ്ങളെ പഠിപ്പിക്കാൻ കഴിയും. ശമ്പളം 30000 ഡോളർ മുതല്‍ ആരംഭിക്കുന്നു.












Click it and Unblock the Notifications