Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ ജോലി സാധ്യത, കൂടുതല്‍ ആനുകൂല്യങ്ങള്‍: കനേഡിയന്‍ പൗരത്വം നേടിയാലുള്ള 7 നേട്ടങ്ങള്‍ അറിയാം

കാനഡയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വർധനവാണ് അടുത്ത കാലത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. സിഖ് വംശജരാണ് ഈ പട്ടികയില്‍ മുന്നിലെങ്കിലും മലയാളികളും ഒട്ടുംപിന്നിലല്ല. പഠനവിസയില്‍ കാനഡയിലേക്ക് കുടിയേറി പഠനം പൂർത്തിയാക്കിയതിന് ശേഷം കനേഡിയൻ പൗരത്വം സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരാണ് ഏറേയും. ജോലി വിസയില്‍ കാനഡയിലേക്ക് എത്തുന്നവരുണ്ടെങ്കിലും ഇത് അത്ര സജീവമല്ല.

തൊഴിലിനും പഠനത്തിനുമായുള്ള മലയാളികളുടെ കുടിയേറ്റം സർവ്വ സാധാരണമാണെങ്കിലും എന്തുകൊണ്ട് കനേഡിയന്‍ പൗരത്വം ഇത്രമാത്രം മോഹിപ്പിക്കുന്നൂ എന്ന് ചോദിച്ചാല്‍ അതിന് കൃത്യമായ കാരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും. അത്തരത്തില്‍ കനേഡിയന്‍ പൗരത്വം നേടുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന പ്രധാനപ്പെട്ട ആനുകൂല്യങ്ങളാണ് ഇനി ഇവിടെ പറയാന്‍ പോവുന്നത്.

canada

പിആർ പുതുക്കലില്‍ നിന്നും മോചനം

കനേഡിയൻ പൗരത്വത്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന്, ഓരോ അഞ്ച് വർഷവും കൂടുമ്പോള്‍ പിആർ (പെർമെനന്റ് റസിഡന്റ് കാർഡ്) പുതുക്കേണ്ടതില്ലെന്നതാണ്. ഒരു പൗരനെന്ന നിലയിൽ സാധുതയുള്ള ഒരു പൗരത്വ സർട്ടിഫിക്കറ്റ് ലഭിക്കും. ഇതോടെ ഏതൊരു കനേഡിയന്‍ പൗരനും ലഭിക്കുന്ന എല്ലാവിധ ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.

കൂടുതല്‍ ജോലികള്‍

കാനഡയില്‍ ചില ജോലികളില്‍ സ്വന്തം പൗരന്മാരെ മാത്രമേ നിയമിക്കാവു എന്ന നിയമമുണ്ട്. ഉയർന്ന തലത്തിലുള്ള സെക്യൂരിറ്റി ക്ലിയറൻസുകൾ ആവശ്യമുള്ള ചില സർക്കാർ സ്ഥാനങ്ങളും ജോലികളുമാണ് പ്രധാനമായും കനേഡിയൻ പൗരന്മാർക്കായി സംവരണം ചെയ്തിരിക്കുന്നത്. പിആറില്‍ നിന്നും മാറി പൗരനായി മാറുന്നതിലൂടെ ഈ ജോലികള്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടാവും. ഇതിലൂടെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികള്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം.

നാടുകടത്തപ്പെടില്ല

പിആർ നേടിയവരാണെങ്കിലും ഏതെങ്കിലും സാഹചര്യത്തില്‍ നാടുകടത്താനുള്ള അപകടസാധ്യതയുണ്ട്. എന്നാല്‍ കനേഡിയൻ പൗരത്വം നേടുന്നതിലൂടെ നാടുകടത്തല്‍ ഭീഷണി നേരിടേണ്ടി വരില്ല. വഞ്ചനാപരമായ മാർഗങ്ങളിലൂടെ പൗരത്വം നേടിയെടുക്കുകയോ ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പോലുള്ള പരിമിതമായ സാഹചര്യങ്ങളിൽ മാത്രമാണ് കാനഡയില്‍ പൗരത്വം റദ്ദ് ചെയ്യുന്നത്. പൗരത്വം നേടുന്നത് ആത്മവിശ്വാസത്തോടെയും മനസ്സമാധാനത്തോടെയും ഭാവി ആസൂത്രണം ചെയ്യാനും നിങ്ങളെ അനുവദിക്കുന്നു.

വോട്ട് ചെയ്യാനുള്ള അവകാശം

ഫെഡറൽ, പ്രൊവിൻഷ്യൽ, മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശവും കനേഡിയൻ പൗരത്വം നിങ്ങൾക്ക് നൽകുന്നു. നിങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നതിലൂടെ, ജനാധിപത്യ പ്രക്രിയ രൂപപ്പെടുത്തുന്നതിലും നിങ്ങളുടെ സമൂഹത്തെയും പ്രവിശ്യയെയും മുഴുവൻ രാജ്യത്തെയും സ്വാധീനിക്കുന്ന നയങ്ങള്‍ രൂപീകരിക്കുന്നതിന്റേയും ഭാഗമായി മാറാനും സാധിക്കുന്നു.

സ്ഥാനാർത്ഥിയായി മത്സരിച്ചുകൊണ്ടോ രാഷ്ട്രീയ പാർട്ടികളിൽ ചേർന്നുകൊണ്ടോ രാഷ്ട്രീയത്തിൽ കൂടുതൽ ഇടപെടാനും പൗരത്വം നിങ്ങൾക്ക് മുമ്പില്‍ വാതിലുകൾ തുറക്കുന്നു. കാനഡയിലെ പ്രമുഖ ഇന്ത്യന്‍ സമൂഹമായ സിഖ് വംശജരില്‍ നിന്നും നിരവധി നേതാക്കള്‍ വിവിധ രാഷ്ട്രീയ പാർട്ടികളില്‍ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യന്‍ വംശജനായ ഹർജിത് സജ്ജനാണ് നിലവില്‍ കാനഡയുടെ ഇന്റർനാഷണല്‍ ഡെവലപ്പ്മെന്റ് വകുപ്പ് മന്ത്രി.

കനേഡിയന്‍ പാസ്പോർട്ട്

പൗരത്വം നേടുന്നതിലൂടെ കാനഡയുടെ പാസ്പോർട്ടും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഇത് വിവിധ രാജ്യങ്ങളിലേക്കുള്ള സഞ്ചാരം കൂടുതല്‍ എളുപ്പമാക്കുന്നു. കനേഡയിന്‍ പാസ്പോർട്ട് കൈവശമുള്ളവർക്ക് വിസ ആവശ്യമില്ലാതെയും വിസ ഓണ്‍ അറൈവല്‍ സംവിധാനത്തിലും വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

കുട്ടികള്‍ക്കും പൗരത്വം

കനേഡിയൻ പൗരത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് നിങ്ങളുടെ കുട്ടികൾക്ക് അവരുടെ ജന്മസ്ഥലം പരിഗണിക്കാതെ തന്നെ നൽകുന്ന സ്വയമേവയുള്ള പൗരത്വമാണ്.
നിങ്ങളുടെ കുട്ടികൾ കാനഡയിലോ വിദേശത്തോ ജനിച്ചവരായാലും, അവർക്ക് സ്വാഭാവികമായും കനേഡിയന്‍ പൗരത്വം ലഭിക്കും. ഇതിലൂടെ നിരവധി അവസരങ്ങളും ആനുകൂല്യങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്നു.

എവിടേയും ജീവിക്കാം

പൗരത്വം നേടുന്നതിലൂടെ രാജ്യത്ത് എവിടേയും ജീവിക്കാനും സ്വത്ത് സമ്പാദിക്കാനുള്ള അവകാശവും നല്‍കുന്നു. ഇതോടൊപ്പം തന്നെ മറ്റ് രാജ്യങ്ങളില്‍ പോയി തൊഴിലെടുക്കാനും സാധിക്കും. അതേസമയം, ദീർഘകാലത്തേക്ക് വിദേശത്ത് താമസിക്കുന്നത് ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ടവകാശം നഷ്‌ടപ്പെടുന്നതിന് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്; എന്നിരുന്നാലും, നിങ്ങളുടെ കനേഡിയൻ പൗരത്വം നഷ്ടപ്പെടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+