Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ മോഹം ഉള്ളിലുണ്ടോ? എങ്കില്‍ തീർച്ചയായും ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം, വെറുതെ അബദ്ധം പറ്റരുത്

കഴിഞ്ഞ കുറച്ച് മാസങ്ങളായി അന്തർദ്ദേശീയ വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനായി പല തരത്തിലുള്ള നടപടി ക്രമങ്ങളാണ് കാനഡ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തേക്ക് പുതുതായി വരാന്‍ നോക്കുന്നവരെ മാത്രമല്ലേ ഇതിനകം കനേഡിയൻ സ്ഥാപനങ്ങളിൽ പഠിക്കുന്നവരെയടക്കം ബാധിക്കുന്ന തരത്തിലുള്ള നയങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര വിദ്യാർത്ഥി പെർമിറ്റ് അപേക്ഷകൾക്ക് രണ്ട് വർഷത്തേക്ക് പ്രവേശന പരിധി നിശ്ചയിക്കുമെന്ന് കാനഡ സർക്കാർ പ്രഖ്യാപിച്ചതാണ് ഇക്കൂട്ടത്തിലെ ഏറ്റവും വലിയ പ്രഖ്യാപനം. ഇതോടെ 2024 ല്‍ ഏകദേശം 360000 അംഗീകൃത പഠന വിസകളെ നല്‍കുകയുള്ളുവെന്നാണ് ജനുവരിയിൽ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞ്. ഇത് 2023 ലെ കണക്കുകളില്‍ നിന്നും 35% കുറവാണ്.

 canada-post

"അന്താരാഷ്ട്ര വിദ്യാർത്ഥികൾ കാനഡയുടെ കാമ്പസുകൾ, കമ്മ്യൂണിറ്റികൾ, സമ്പദ്‌വ്യവസ്ഥ എന്നിവയ്ക്ക് സുപ്രധാന സംഭാവനകൾ നൽകുന്നു. എന്നിരുന്നാലും, സമീപ വർഷങ്ങളിൽ അന്താരാഷ്ട്ര വിദ്യാർത്ഥി പ്രോഗ്രാമിൽ സുസ്ഥിരമല്ലാത്ത വളർച്ച ഞങ്ങൾ കണ്ടു" എന്നാണ് കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രാലയവും വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ കാനഡ പ്രഖ്യാപിച്ച ഏറ്റവും വലിയ നാല് മാറ്റങ്ങളും അവ ആരെയൊക്കെ ബാധിക്കുന്നുവെന്നും പരിശോധിക്കുകയാണ് ഇവിടെ.

1. വിദ്യാർത്ഥികളുടെ നിയന്ത്രണവും പ്രൊവിന്‍ഷ്യല്‍ അറ്റസ്റ്റേഷന്‍ ലെറ്ററും

കോളേജിലോ ബിരുദതലത്തിലോ ഉള്ള പുതിയ പോസ്റ്റ്-സെക്കൻഡറി ഇൻ്റർനാഷണൽ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ഒരു പ്രവിശ്യയിൽ നിന്നോ പ്രദേശത്തു നിന്നോ ഒരു പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ (PAL) അവരുടെ സ്റ്റഡി പെർമിറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. പ്രത്യേക ഇളവുകള്‍ ഇല്ലെങ്കില്‍ പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ ഇല്ലാത്ത വിസ അപേക്ഷകള്‍ നിരസിക്കും.

2024 മാർച്ച് 31-നകം PAL-കൾ ഇഷ്യൂ ചെയ്യുന്നതിനുള്ള പദ്ധതികൾ സ്ഥാപിക്കാൻ പ്രവിശ്യകളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 22-ന് രാവിലെ 8:30-ന് മുമ്പ് ഐആർസിസിക്ക് അപേക്ഷകൾ സമർപ്പിച്ച അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ഈ നിയമം ബാധകമാവില്ല. പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, മാസ്റ്റേഴ്സ് അല്ലെങ്കിൽ ഡോക്ടറൽ ഡിഗ്രി വിദ്യാർത്ഥികൾ, സന്ദർശക വിദ്യാർത്ഥികള്‍, ഇൻ-കാനഡ സ്റ്റഡി പെർമിറ്റ്, വർക്ക് പെർമിറ്റ് ഉടമകള്‍ക്കും പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ വേണ്ടി വരില്ല.

2. ബിരുദാനന്തര വർക്ക് പെർമിറ്റ്

കാനഡ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റിൻ്റെ (PGWP) കാലാവധി പരിഷ്‌ക്കരിച്ചു. ഫെബ്രുവരി 15 മുതൽ, 2 വർഷത്തിൽ താഴെ ദൈർഘ്യമുള്ള മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകളിൽ നിന്ന് ബിരുദം നേടുന്നവർക്കും മറ്റെല്ലാ പിജിഡബ്ല്യുപി യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കും 3 വർഷത്തെ പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റിന് അർഹതയുണ്ടായിരിക്കും.

ബിരുദാനന്തര ബിരുദങ്ങൾ ഒഴികെയുള്ള പ്രോഗ്രാമുകൾക്ക്, PGWP-കളുടെ ദൈർഘ്യം പഠന പ്രോഗ്രാമിൻ്റെ ദൈർഘ്യവുമായി ബന്ധപ്പെടുത്തിയായിരിക്കും ഇത്. പരമാവധി പരിധി 3 വർഷമായിരിക്കും.

വർക്ക് പെർമിറ്റിന് അർഹതയുള്ളത് ആർക്കൊക്കെ?

PGWP-യോഗ്യതയുള്ള നിയുക്ത പഠന സ്ഥാപനങ്ങളിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ദൈർഘ്യമുള്ള പ്രോഗ്രാമുകളുടെ ബിരുദധാരികൾക്ക് 3 വർഷത്തെ PGWP-ക്ക് അർഹതയുണ്ട്. അതുപോലെ 2 വർഷത്തിൽ താഴെ ദൈർഘ്യമുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ ബിരുദധാരികള്‍ക്കും അർഹതയുണ്ടാകും.

3. വർക്ക് പെർമിറ്റിന് അർഹതയില്ലാത്തവർ

തൊഴിൽ വിപണിയുടെ ആവശ്യങ്ങളും ജനസംഖ്യാപരമായ ആവശ്യകതകളും അനുസരിച്ച് അന്തർദ്ദേശീയ വിദ്യാർത്ഥി പ്രവേശനവും ബിരുദാനന്തര വർക്ക് പെർമിറ്റുകൾ (പിജിഡബ്ല്യുപി) നൽകാനുള്ള നീക്കവും കാനഡയ്ക്കുണ്ട്. ഇത്തരത്തിലുള്ള പ്രോഗ്രാമിൽ ചേരുന്ന പുതിയ വിദ്യാർത്ഥികൾക്ക് ബിരുദാനന്തര വർക്ക് പെർമിറ്റിന് അർഹതയുണ്ടായിരിക്കില്ല എന്നതാണ് ഏറ്റവും വലിയ തിരിച്ചടി.

4-ഓപ്പൺ വർക്ക് പെർമിറ്റ്

ബിരുദ (മാസ്റ്റേഴ്‌സ്, ഡോക്ടറേറ്റ്), പ്രൊഫഷണൽ ഡിഗ്രി-ഗ്രാൻ്റ് പ്രോഗ്രാമുകൾ എന്നിവയിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് മാത്രമായിരിക്കും ഇനി മുതല്‍ ഓപ്പണ്‍ വർക്ക് പെർമിറ്റിന് യോഗ്യത ഉണ്ടായിരിക്കുകയുള്ളു. എന്നാല്‍ നിലവിലുള്ള വർക്ക് പെർമിറ്റ് പുതുക്കാൻ ലക്ഷ്യമിടുന്ന അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ പങ്കാളികള്‍ക്ക് ഈ നിയമം ബാധകമായിരിക്കില്ല.

ബിരുദ (മാസ്റ്റേഴ്‌സ്, ഡോക്ടറേറ്റ്), പ്രൊഫഷണൽ ഡിഗ്രി-ഗ്രാൻ്റ് പ്രോഗ്രാമുകൾ എന്നിവയിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികളുടെ പങ്കാളികൾക്ക് മാത്രമായി ഓപ്പണ്‍ വർക്ക് പെർമിറ്റ് പരിമിതപ്പെടുത്തിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+