Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്‍ കാര്യങ്ങള്‍ പഴയത് പോലെയല്ല: പക്ഷെ ഈ മേഖലകളില്‍ ജോലിക്കാരെ ഇപ്പോഴും ആവശ്യമുണ്ട്

കാനഡ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടേയും ഉദ്യോഗാർത്ഥികളുടേയും കുടിയേറ്റം ഇപ്പോഴും ശക്തമായി തുടരുകയാണ്. കഴിഞ്ഞ മാസം കേരളത്തിലെ ഒരു സ്വകാര്യ ഏജന്‍സി വഴി ഒറ്റയടിക്ക് ഏഴായിരത്തിലേറെ വിദ്യാർത്ഥികളാണ് കാനഡയിലേക്ക് വിദ്യാഭ്യാസത്തിനായി വിമാനം കയറിയത്.

കുടിയേറ്റം ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണെങ്കിലും കാനഡയിലെ തൊഴില്‍ വിപണയില്‍ നിന്നും വരുന്ന വാർത്തകള്‍ അത്ര ശുഭകരമല്ല. പഴയത് പോലെ പാർട് ടൈം ജോബ് പോലും കിട്ടാനില്ലെന്നാണ് കാനഡയില്‍ ഉള്ളവർ തന്നെ വ്യക്തമാക്കുന്നത്. റൂം വാടക ഉള്‍പ്പെടെ ജീവിത ചിലവ് വലിയ തോതില്‍ ഉയർന്ന് കൊണ്ടിരിക്കുകയുമാണ്.

canada-JOB

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 1.5 ദശലക്ഷം പുതിയ സ്ഥിര താമസക്കാരെ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിലും ഇവർക്കൊക്കെ ജോലി എവിടെ എന്നുള്ളതാണ് പ്രധാന ചോദ്യം. ഈ സാഹചര്യത്തില്‍ കാനഡയില്‍ ഒരു തൊഴില്‍ കണ്ടെത്തുക എന്നുള്ളതാണ് ഏറെ പ്രധാനപ്പെട്ട കാര്യം.

പഴയത് പോലെ വിദ്യാഭ്യാസ വിസയില്‍ കാനഡിയിലെത്തി ഏതെങ്കിലും ജോലിയിലേക്ക് മാറി അവിടെ സ്ഥിരതാമസമാക്കാമെന്നാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ അത് ഒട്ടും ആയാസരഹിതമായ കാര്യമായിരിക്കില്ല. ഇത്തരമൊരു ഘട്ടത്തിലും വിദഗ്ധരായ വിദേശ തൊഴിലാളികൾക്ക് കാനഡയില്‍ അവസരങ്ങള്‍ ലഭിക്കുന്നുമുണ്ട്. ഈ അവസരത്തിലാണ് കാനഡയില്‍ കുടിയേറ്റക്കാർക്ക് ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ജോലി ഏതൊക്കെയാണന്ന് ഞങ്ങള്‍ ഇവിടെ പരിശോധിക്കുന്നത്.

1. വെബ് ഡെവലപ്പർ

വിവിധ പ്രോഗ്രാമിംഗ് ഭാഷകൾ ഉപയോഗിച്ച് അവരുടെ ഉപയോക്താക്കളുടെ ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രോഗ്രാമുകൾ രൂപകൽപന ചെയ്യുന്നതിനു കോഡ് ചെയ്യുന്നതിനുമാണ് വെബ് ഡെവലപ്പർമാരെ നിയമിക്കുന്നത്. പ്രധാനമായും കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സ്ഥാപനങ്ങൾ, പൊതു-സ്വകാര്യ മേഖലകളിലെ ഐടി യൂണിറ്റുകൾ, പരസ്യ ഏജൻസികൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് തൊഴില്‍ അവസരം.

കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, വെബ് ഡെവലപ്‌മെന്റ്, അല്ലെങ്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് എന്നിവയിൽ ഒരു ബാച്ചിലേഴ്സ് ബിരുദം എന്നിവയാണ് സാധാരണയായി ഈ ജോലിയുടെ യോഗ്യതയായി ചോദിക്കുന്നത്. ഈ ജോലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മികച്ച ശമ്പളവും കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നു.

2. രജിസ്റ്റേർഡ് നഴ്സ്

കാനഡയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും തന്നെ വലിയ ഡിമാന്‍ഡുള്ള ജോലികളിലൊന്നാണ് രജിസ്റ്റേർഡ് നഴ്സിന്റേത്. ഒരു രജിസ്റ്റേർഡ് നഴ്‌സ് എന്ന നിലയിൽ, നിങ്ങൾക്ക് ആശുപത്രികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, റിഹാബ് സെന്‍ട്രേഴ്സ് അല്ലെങ്കിൽ കെയർ ഹോം എന്നിവയിൽ തൊഴിൽ തേടാന്‍ സാധിച്ചേക്കും.

കാനഡയിൽ രജിസ്റ്റേർഡ് നഴ്‌സാകാൻ, ഒരു യൂണിവേഴ്സിറ്റി, കോളേജ് അല്ലെങ്കിൽ മറ്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള നഴ്സിംഗ് പ്രോഗ്രാം പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, നിങ്ങൾ നഴ്സിംഗ് പരിശീലനത്തിന്റെ ഒരു പ്രത്യേക ശാഖയിൽ സ്പെഷ്യലൈസ് ചെയ്യാൻ നോക്കുകയാണെങ്കിൽ, അധിക അക്കാദമിക് പരിശീലനം നേടേണ്ടതുമുണ്ട്. രജിസ്റ്റേർഡ് നഴ്‌സായി ജോലി ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഒരു റെഗുലേറ്ററി അതോറിറ്റിയിൽ നിന്ന് സർട്ടിഫിക്കേഷൻ ആവശ്യമായി വന്നേക്കാം.

3. മെക്കാനിക്കൽ എഞ്ചിനീയർ

മെഷിനറി, ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ്, പവർ ജനറേറ്റിംഗ്, ഗതാഗതം, പ്രോസസ്സിംഗ്, നിർമ്മാണ മേഖല തുടങ്ങി എല്ലാ മേഖലകളിലും തന്നെ മെക്കാനിക്കൽ എഞ്ചിനീയർമാരെ ആവശ്യമുണ്ട്. ഇവരാണ് മെക്കാനിക്കൽ സംവിധാനങ്ങളെ വിലയിരുത്തുകയും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്.

ഒരു യൂണിവേഴ്സിറ്റി ബിരുദം (ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് അല്ലെങ്കിൽ ഡോക്ടറേറ്റ്) ആണ് വിദ്യാഭ്യാസ യോഗ്യതയില്‍ അഭികാമ്യം. ശരാശരി മണിക്കൂർ വേതനം 41.03 ഡോളറായിരിക്കും. മെക്കാനിക്കൽ എഞ്ചിനീയറിംഗിലെ മികച്ച സാധ്യതകൾ ആൽബെർട്ട, മാനിറ്റോബ, നോവ സ്കോട്ടിയ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നിവിടങ്ങളിലാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

4. വെൽഡർ

വെൽഡിംഗ് ഷോപ്പുകളിലോ വെൽഡിംഗ് കോൺട്രാക്ടർമാരിലോ സ്വയം തൊഴിൽ ചെയ്യുന്ന തൊഴിലാളിയായോ നിങ്ങള്‍ക്ക് ജോലി കണ്ടെത്താം.
കാനഡയിൽ ഒരു വെൽഡർ ആകുന്നതിന്, നിങ്ങൾ സെക്കൻഡറി സ്കൂളും മൂന്ന് വർഷത്തെ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമും പൂർത്തിയാക്കിയിരിക്കണം (അല്ലെങ്കിൽ വെൽഡിങ്ങിലും ചില കോളേജ്/ഇൻഡസ്ട്രി കോഴ്സുകളിലും മൂന്ന് വർഷത്തിലധികം പ്രവൃത്തി പരിചയം കൂടിച്ചേർന്നത് വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+