Get Updates
Get notified of breaking news, exclusive insights, and must-see stories!

'അടിമത്വത്തിന് സമം, മുതലാളിമാരുടെ പീഡനം': കാനഡയിലേക്ക് ഈ വിസയില്‍ പോകുന്നവർ സൂക്ഷിക്കണം

വിദേശ കുടിയേറ്റം വിവിധ തരത്തിലുള്ള പ്രശ്നങ്ങല്‍ സൃഷ്ടിക്കുമ്പോള്‍ തന്നെ കൂടുതല്‍ വിദേശിയരെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള പദ്ധതികള്‍ കാനഡ സർക്കാർ അവതരിപ്പിക്കാറുണ്ട്. രാജ്യത്തിന്റെ സാമ്പത്തികമായ ലക്ഷ്യങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍ എന്നതില്‍ സംശയമില്ല. അത്തരത്തില്‍ കാനഡ അടുത്തിടെ അവതരിപ്പിച്ച ഒരു വീസ പ്രോഗ്രാമാണ് താൽക്കാലിക വിദേശ തൊഴിലാളി (ടെംപററി ഫോറിന്‍ വർക്കർ പ്രോഗ്രാം).

ഇത്തരം താല്‍ക്കാലിക വീസ പ്രോഗ്രാം അടിമത്തത്തിന്റെ "പ്രജനന കേന്ദ്രം" ആണെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിദഗ്ധൻ മുന്നറിയിപ്പ് നൽകുന്നതെന്നാണ് അല്‍ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഒന്റാറിയോ പ്രവിശ്യയിലെ ജമൈക്കൻ കർഷകത്തൊഴിലാളികൾ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ വ്യക്തമാക്കി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു നിരീക്ഷണമുണ്ടാവുന്നത്.

canada-job

കുടിയേറ്റ തൊഴിലാളികൾ തന്നോട് പങ്കുവെച്ച ചൂഷണത്തിന്റെയും ദുരുപയോഗത്തിന്റെയും വിവരണമാണ് യുഎന്നിന്റെ പ്രത്യേക റിപ്പോർട്ടർ ടോമോയ ഒബോകാറ്റ പങ്കുവെക്കുന്നത്. "ചില താത്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമുകൾ (TFWPs) ഉൾപ്പെടെയുള്ള തൊഴിലുടമ-നിർദ്ദിഷ്ട വർക്ക് പെർമിറ്റ് വ്യവസ്ഥകൾ കുടിയേറ്റ തൊഴിലാളികളെ ആധുനിക അടിമത്തത്തിന് ഇരയാകുന്നു," ഒബൊകത പറഞ്ഞു.

ജമൈക്കൻ കർഷകത്തൊഴിലാളികളുടെ സംഘം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാജ്യത്തെ തൊഴിൽ മന്ത്രിക്ക് ഒന്റാറിയോയിലെ ഫാമുകളില്‍ അവർ നേരിടുന്ന പീഢനങ്ങളെ "വ്യവസ്ഥാപിത അടിമത്തത്തോട്" ഉപമിച്ച് ഒരു കത്ത് നേരത്തെ നല്‍കിയിരുന്നു."ഞങ്ങളെ കോവർകഴുതകളെപ്പോലെ പരിഗണിക്കുകയും വേണ്ടത്ര വേഗത്തിൽ പ്രവർത്തിക്കാത്തതിന് ശിക്ഷിക്കുകയും ചെയ്യുന്നു," അവർ പറഞ്ഞു.

"ശരിയായ സുരക്ഷാ മാർഗ്ഗങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ ഞങ്ങൾ അപകടകരമായ കീടനാശിനികൾക്ക് വിധേയരാകുന്നു. ഞങ്ങളുടെ മേലധികാരികൾ ഞങ്ങളെ അസഭ്യം പറയുകയും ദ്രോഹിക്കുകയും ചെയ്യുന്നു. അവർ ഞങ്ങളെ ശാരീരികമായി ആക്രമിക്കുകയും ഞങ്ങളുടെ സ്വകാര്യ വസ്തുക്കള്‍ നശിപ്പിക്കുകയും നാട്ടിലേക്ക് തിരികെ വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു" ജമൈക്കന്‍ തൊഴിലാളികള്‍ തൊഴിൽ മന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

താൽക്കാലിക വിദേശ തൊഴിലാളി വിസകളിലെ അടിസ്ഥാപരമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് വിവിധ സംഘടനകള്‍ കനേഡിയന്‍ സർക്കാറിനോട് വർഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ്. ഈ പദ്ധതികൾ തൊഴിലാളികളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമായി നിരവധി റിപ്പോർട്ടുകളും പുറത്ത് വിട്ടിട്ടുണ്ട്.

ഓരോ വർഷവും 50,000-നും 60,000-നും ഇടയിൽ വിദേശ കർഷകത്തൊഴിലാളികൾ താൽക്കാലിക പെർമിറ്റുകളിൽ കാനഡയിലേക്ക് വരുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും നടുന്നതും വിളവെടുക്കുന്നതും മുതൽ മാംസം സംസ്കരണം വരെയുള്ള തൊഴിലുകളിലാണ് ഇവർ ഏർപ്പെടുന്നത്. സീസണൽ അഗ്രികൾച്ചറൽ വർക്കർ പ്രോഗ്രാം (SAWP) എന്ന് വിളിക്കപ്പെടുന്ന പദ്ധതിക്ക് കീഴിയില്‍ താൽക്കാലിക കുടിയേറ്റ തൊഴിലാളികളെ നിയമിക്കാൻ കനേഡിയൻ തൊഴിലുടമകളെ അനുവദിക്കുന്നു. ഇത്തരം വീസക്കാർക്ക് വർഷത്തിൽ എട്ട് മാസം വരെ ജോലി ലഭിക്കും.

എന്നാല്‍ ഇവർക്ക് മതിയായ അടിസ്ഥാന സൌകര്യങ്ങള്‍ പോലും പല ഉടമകളും ഒരുക്കി നല്‍കുന്നില്ല. തങ്ങൾ വളരെ ഇടുങ്ങിയതും നിലവാരമില്ലാത്തതുമായ ഭവനങ്ങളിൽ താമസിക്കാനും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ദീർഘനേരം ജോലിചെയ്യാനും നിർബന്ധിതരാകുന്നതാണ് തൊഴിലാളികള്‍ പരാതിപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ഉന്നയിച്ചാല്‍ തൊഴില്‍ ഉടമകളില്‍ നിന്നും ഭീഷണി നേരിടേണ്ടി വരികയും ചെയ്യുന്നതായും അവർ പറയുന്നു.

അതേസമയം, കുടിയേറ്റ തൊഴിലാളികൾക്കുള്ള പിന്തുണ വർദ്ധിപ്പിക്കുന്നതിനായി 2021 ൽ ഒട്ടാവ 38.1 മില്യൺ ഡോളർ (52 മില്യൺ കനേഡിയൻ ഡോളർ) നീക്കിവച്ചുവെന്നും എല്ലാ തൊഴിലാളികൾക്കും സംരക്ഷണം ഉറപ്പാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് കാനഡയിലെ തൊഴിൽ മന്ത്രിയുടെ ഓഫീസ് അൽ ജസീറയോട് പറഞ്ഞു.

വിദേശ തൊഴിലാളികൾക്കും അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കും സ്ഥിരതാമസത്തിനുള്ള വഴികൾ പരിശോധിക്കുന്നതായും കനേഡിയൻ സർക്കാർ അറിയിച്ചു. എന്നാൽ രാജ്യത്തെ എല്ലാ താൽക്കാലിക വിദേശ തൊഴിലാളികൾക്കും മറ്റ് കുടിയേറ്റക്കാർക്കും സ്ഥിരമായ ഇമിഗ്രേഷൻ പദവി ഉടൻ നൽകണമെന്നാണ് അവകാശ സംഘടനകൾ സർക്കാറിനോട് അഭ്യർത്ഥിക്കുന്നത്. അത്തരമൊരു നീക്കം ദുരുപയോഗങ്ങളിൽ നിന്ന് അവർക്ക് മികച്ച സംരക്ഷണം നൽകുമെന്നും സംഘടനകള്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+