Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിരുദമില്ലെങ്കിലും കാനഡയില്‍ ജോലി കിട്ടും: ശമ്പളം മാസം എട്ട് ലക്ഷം വരെ, ഏതൊക്കെ മേഖലയിലെന്ന് അറിയാം

ഉയർന്ന ശമ്പളത്തില്‍ മികച്ച ജോലി ലഭിക്കണമെങ്കില്‍ പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ കുറഞ്ഞത് ഏതെങ്കിലും വിഷയത്തില്‍ ഒരു ബിരുദമെങ്കിലും വേണമെന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. ചിന്ത എന്നതിന് അപ്പുറം പല സ്ഥാപനങ്ങളും ഇത്തരത്തില്‍ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ് നിയമനങ്ങളില്‍ മുന്‍തൂക്കം നല്‍കുന്നത്.

എന്നാല്‍ മികച്ച രീതിയിലുള്ള അന്വേഷണം നടത്തിയാല്‍ ബിരുദമില്ലെങ്കിലും വളരെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികളും നമുക്ക് കണ്ടെത്താന്‍ സാധിക്കും. അത്തരത്തില്‍ കാനഡയില്‍ ലഭ്യമാവുന്ന ഏതാനും തൊഴിലുകളെക്കുറിച്ചാണ് ഇവിടെ പറയാന്‍ പോവുന്നത്. ബിരുദ സർട്ടിഫിക്കറ്റിന് പുറമെ പ്രവർത്തി പരിചയവും ആവശ്യമില്ലാത്ത ജോലികളാണ് ഇവയെന്നതാണ് കൂടുതല്‍ ശ്രദ്ധേയം.

 canada job

30000 ഡോളർ മുതല്‍ 130000 ഡോളർ വരെയാണ് (24 ലക്ഷം മുതല്‍ 1.7 കോടി വരെ ഇന്ത്യന്‍ രൂപ) ഈ ജോലികളുടെ വാർഷിക ശമ്പളമെന്നും കനേഡിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ബിരുദമോ പ്രവർത്തിപരിചയമോ ആവശ്യമില്ലാത്ത ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികളിലൊന്ന് വെയർഹൗസ് മേഖലയിലാണ്. ഈ ജോലിക്ക് മണിക്കൂറിന് ശരാശരി 16.94 ഡോളറാണ് കൂലി. അതായത് 1400 ന് അടുത്ത് ഇന്ത്യന്‍ രൂപ ലഭിക്കും.

വെയർഹൗസുകളില്‍ മുഴുവന്‍ സമയ തൊഴിലാളിയായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് ഒരു വർഷം ഏറ്റവും കുറഞ്ഞത് 35235 ഡോളർ സമ്പാദിക്കാന്‍ സാധിക്കും. അക്കൗണ്ടിംഗ് ക്ലർക്ക് രംഗത്തും ബിരുദ യോഗത്യ ആവശ്യമില്ല. അക്കൗണ്ടിംഗ് രംഗത്തെ ഡിപ്ലോമ കോഴ്സുകളാണ് പലപ്പോഴും ഇവിടെ യോഗ്യതയായി പരിഗണിക്കുന്നത്. മണിക്കൂറിന് ശരാശരി 21.6 ഉം വർഷം 44220 ഡോളറുമാണ് ഈ മേഖലയില്‍ ലഭിക്കുന്ന ശമ്പളം.

ഒരു ലാൻഡ്‌സ്‌കേപ്പ് ടെക്‌നീഷ്യൻ എന്ന നിലയിലും ബിരുദമോ അനുഭവപരിചയമോ ഇല്ലാതെ നിങ്ങൾക്ക് മണിക്കൂറിൽ 21.28 ഡോളർ സമ്പാദിക്കാന്‍ സാധിക്കും. കാനഡയിലെ ഖനിത്തൊഴിലാളികളുടെ ദേശീയ ശരാശരി ശമ്പളവും മണിക്കൂറിന് ശരാശരി 21 ഡോളറാണ്. എന്നാല്‍ മറ്റേതൊരു മേഖലയേക്കാളും കായികാധ്വാനം വേണ്ട ജോലിയാണ് ഖനികളിലേത്.

തിയേറ്റർ പ്രാക്ടീഷണർ, ട്രാന്‍സ്ലേറ്റർ, ഡെന്റൽ അസിസ്റ്റന്റ്, അസിസ്റ്റന്‍റ് ഷെഫ്, വെല്‍ഡിങ്, മെയിന്റനന്‍സ് മാനേജർ, സെയില്‍സ് എക്സിക്യൂട്ടീവ്, ട്രക്ക് ഡ്രൈവർമാർ, പ്ലംബർ, ഇലക്ട്രീഷ്യന്‍, വാഹന മെക്കാനിക്ക്, നിർമ്മാണത്തൊഴിലാളികള്‍, മൊബൈല്‍ റിപ്പയർ തുടങ്ങിയവയും ബിരുദം ആവശ്യമില്ലാത്ത മേഖലകളാണ്.

 canada

യഥാർത്ഥത്തില്‍ ബിരുദമോ പ്രവർത്തി പരിചയമോ ആവശ്യമില്ലാത്ത കാനഡയിലെ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന ജോലി ന്യൂക്ലിയർ പവർ റിയാക്ടർ ഓപ്പറേറ്ററുടേതാണ്. വർഷം ശരാശരി 88,253 ഡോളറാണ് ഈ ജോലിയുടെ ശമ്പളം. എന്നാല്‍ അത്ര എളുപ്പത്തില്‍ ലഭിക്കാവുന്ന ഒരു ജോലിയല്ല ഇത്, പ്രത്യേകിച്ച് വിദേശികള്‍ക്ക്. യോഗ്യതകളോടൊപ്പം തന്നെ വിവിധ തരത്തിലുള്ള സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി മാത്രമാണ് ഈ ജോലിയിലേക്ക് ആളെ തിരഞ്ഞെടുക്കുക.

അതേസമയം, ധനകാര്യം, ഐടി, ഹെൽത്ത് കെയർ, എഞ്ചിനീയറിംഗ്, മറ്റ് മേഖലകൾ എന്നിവയിൽ ബാച്ചിലേഴ്സ് ബിരുദം നേടിയാൽ നിങ്ങൾക്ക് തുടക്കത്തില്‍ പ്രതിവർഷം 33,000 മുതൽ 72,000 ഡോളർ വരെ ശമ്പളം ലഭിക്കുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഒന്നോ രണ്ടോ വർഷങ്ങളുടെ പ്രവർത്തി പരിചയത്തിന് ശേഷം ഈ മേഖലകളില്‍ വർഷം 300000 ഡോളർ വരെ സമ്പാദിക്കുന്നവരുമുണ്ട്.

ബിരുദം ആവശ്യമില്ലാത്ത ജോലിക്ക് അപേക്ഷിക്കുന്നവരാണെങ്കിലും നിങ്ങളുടെ ബയോഡാറ്റ ഏറ്റവും മികച്ചതാണെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ നിയമനം ലഭിക്കുകയുള്ളുവെന്ന് പ്രത്യേകം ഓർക്കുക. പലർക്കും മതിയായ യോഗ്യതകള്‍ ഉണ്ടായിരിക്കാമെങ്കിലും ബയോഡാറ്റയില്‍ വരുത്തുന്ന പിഴവ് കാരണം തിരഞ്ഞെടുക്കപ്പെടാതെ പോവുന്നുവെന്നാണ് റിക്രൂട്ടറും കരിയർ കോച്ചുമായ എമിലി ഡർഹാമിനെ ഉദ്ധരിച്ച് കനേഡിയന്‍ പ്രാദേശിക മാധ്യമമായ നാർസിറ്റി റിപ്പോർട്ട് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+