Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ: വിദേശ വിദ്യാർത്ഥികളെ പിഴിയുന്ന പുത്തന്‍ വഴി; വന്‍ ക്രൂരത, പണം മാത്രമല്ല വർഷവും നഷ്ടമാകുന്നു

സമീപകാലത്ത് കാനഡയില്‍ നിന്നും പുറത്ത് വരുന്ന വാർത്തകള്‍ ഇന്ത്യന്‍ വിദ്യാർത്ഥികളെ സംബന്ധിച്ച് അത്ര ആശ്വാസകരമായ വാർത്തകളല്ല. പുതിയ വിസ നയങ്ങള്‍ മുതല്‍ മാസങ്ങളായി തുടരുന്ന പാർപ്പിട പ്രതിസന്ധിയും കാനഡയില്‍ ഉള്ളവരേയും പുതുതായി കാനഡ ലക്ഷ്യമിടുന്നവരേയും ആശങ്കയിലാക്കിയിരിക്കുയാണ്. ഇതിന് പുറമേയാണ് കാനഡയിലെ ചില കോളേജുകളും ഇന്ത്യന്‍ വിദ്യാർത്ഥികളെ മനഃപ്പൂർവ്വം 'പിഴിയുന്നുവെന്ന' വാർത്തകളാണ് പുറത്ത് വരുന്നത്.

കാനഡയിലെ ബ്രാംപ്‌ടൺ നഗരത്തിലെ അൽഗോമ യൂണിവേഴ്‌സിറ്റിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഇന്ത്യന്‍ വിദ്യാർത്ഥികളില്‍ നിന്ന് ഉയരുകയും ചെയ്തു. വിദ്യാർത്ഥികളുിടെ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം തിങ്കളാഴ്ച അഞ്ചാം ദിവസത്തിലേക്ക് പ്രവേശിച്ചു. കോളേജിലെ ഒരു ഇൻഫർമേഷൻ ടെക്‌നോളജി പ്രൊഫസർ 130 അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ കൂട്ടത്തോടെ തോല്‍പ്പിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

canada-

പുനഃപരിശോധനാ ഫീസിന്റെ പേരില്‍ പണം തട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് അന്തർദേശീയ വിദ്യാർത്ഥികളെ കൂട്ടത്തോടെ തോല്‍പ്പിച്ചതെന്നാണ് വിദ്യാർത്ഥികള്‍ ആരോപിക്കുന്നത്. മോൺട്രിയൽ യൂത്ത് സ്റ്റുഡന്റ്സ് ഓർഗനൈസേഷനും (MYSO) നിരവധി സാമൂഹിക പ്രവർത്തകരും കനത്ത തണുപ്പിലും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്ത് വന്നു.

"ശനി, ഞായർ ദിവസങ്ങളിൽ എംവൈഎസ്ഒ അംഗങ്ങൾക്കൊപ്പം വിദ്യാർത്ഥികളും പൊതുജന പിന്തുണ നേടുന്നതിനായി ബ്രാംപ്ടൺ നഗരത്തിൽ പ്രതിഷേധ മാർച്ചുകൾ നടത്തി. ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ കാനഡയിലെ വിദ്യാഭ്യാസ വകുപ്പിന് ഇമെയിലുകളും അയച്ചിട്ടുണ്ട്, " എംഐഎസ്ഒ കൺവീനർ മൻദീപ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "തിങ്കളാഴ്‌ച, ബ്രാംപ്ടണിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധ മാർച്ച് നടത്തി, വിദ്യാർത്ഥികളുടെ സമരത്തിൽ അണിചേരാൻ സമാന ചിന്താഗതിക്കാരായ ഗ്രൂപ്പുകളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു." എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർഷിക ഗ്രേഡിംഗ് സമ്പ്രദായത്തിൽ മാറ്റങ്ങൾ ആവശ്യമാണെന്നും ഞങ്ങളുടെ ആവശ്യം സർവ്വകലാശാല പരിഗണിക്കണമെന്നും യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് കമ്മിറ്റി അംഗം ബല്ലി സിംഗ് പറഞ്ഞു. പേപ്പർ പരിശോധിക്കുന്നതിനുള്ള സുതാര്യമായ സംവിധാനം ഞങ്ങൾ ആഗ്രഹിക്കുന്നു. വീണ്ടും ഒരു പരീക്ഷയ്ക്ക് ഹാജരാകുന്നതിന് വിദ്യാർത്ഥികൾക്ക് അധിക ഫീസ് വാങ്ങരുതെന്നും വിദ്യാർത്ഥികള്‍ പറഞ്ഞു.

നിരവധി വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ഭാവിവെച്ച് കളിച്ച പ്രൊഫസർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മറ്റൊരു വിദ്യാർത്ഥി സമിതി അംഗം പ്രവീൺ ഗിൽ പറഞ്ഞു. ഐടി ബിരുദ കോഴ്സിൽ 10 വിഷയങ്ങളാണുള്ളത്. ഒമ്പത് വിഷയങ്ങളിലും മികച്ച മാർക്കോടെ വിദ്യാർഥികൾ വിജയിച്ചു. ഒരു സിസ്റ്റം അനലിസ്റ്റ് പേപ്പറിന്റെ ടെക്നിക്കുകളുടെ പ്രാക്ടിക്കൽ പോലും അവർ ക്ലിയർ ചെയ്തിട്ടുണ്ട്. പക്ഷേ അതിന്റെ തിയറി പരീക്ഷയിൽ പരാജയപ്പെട്ടു, അത് വളരെ ആശ്ചര്യകരമാണ്. ഈ കേസിൽ സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രവീണ്‍ ഗില്‍ പറഞ്ഞു.

അതേസമയം, അന്വേഷണം നടക്കുകയാണെന്ന് സർവകലാശാല അറിയിച്ചു. "ഞങ്ങൾ ഒരു പ്രത്യേക ഇൻസ്ട്രക്ടറിൽ നിന്ന് പ്രതിഷേധിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും ബന്ധപ്പെട്ടു. അവരുടെ ആശങ്കകൾ ഗൗരവമായി എടുത്ത്, സയൻസ് ഡീൻ അടിയന്തര അന്വേഷണത്തിന് നേതൃത്വം നൽകുന്നു. ഈ വിദ്യാർത്ഥികൾ നേരിടുന്ന സമ്മർദ്ദം ഞങ്ങൾ അംഗീകരിക്കുന്നു. ഞങ്ങൾ അക്കാദമിക് സമഗ്രതയെ വിലമതിക്കുന്നു, ഓരോ വിദ്യാർത്ഥിക്കും ന്യായമായ മൂല്യനിർണ്ണയം ഉറപ്പാക്കാൻ ശാസ്ത്ര ഫാക്കൽറ്റി ഇടപെടുന്നു," സർവകലാശാല പ്രസ്താവനയിൽ പറഞ്ഞു.

"അൽഗോമ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സമരത്തിന് ശേഷം, ഒന്റാറിയോയിലെ പല കോളേജുകളിലും വിദ്യാർത്ഥികൾ സമാനമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. അവർ ഒരു വിഷയത്തിൽ പരാജയപ്പെട്ടു, അതിനാൽ പരാജയപ്പെട്ട വിഷയം ക്ലിയർ ചെയ്യുന്നതുവരെ അടുത്ത സെമസ്റ്ററിൽ അവർക്ക് പ്രവേശനം നേടാനാവില്ല. ഇത് 3,000 ഡോളറോ അതിലധികമോ ഭാരമാണ് വിദ്യാർത്ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത്" എംവൈഎസ്ഒ വളണ്ടിയർ മന്‍ദീപ് വ്യക്തമാക്കുന്നു.

വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കനേഡിയൻ പാർലമെന്റ് അംഗങ്ങൾക്ക് കത്തയച്ചിട്ടുണ്ടെന്നും മൻദീപ് പറഞ്ഞു. "ഇതിനകം അന്തർദ്ദേശീയ വിദ്യാർത്ഥികൾ കാനഡയുടെ ജിഡിപിയിലേക്ക് പ്രതിവർഷം 30 ബില്യൺ ഡോളർ സംഭാവന ചെയ്യുന്നു. നിരവധി കോളേജുകളും സർവ്വകലാശാലകളും അന്തർദ്ദേശീയ വിദ്യാർത്ഥികളെ മാത്രം ആശ്രയിച്ച് നിലനിൽക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ കാണുകയും നീതി നൽകുകയും വേണം." മറ്റൊരു എംവൈഎസ്ഒ വോളന്റിയറായ ഹരീന്ദർ മെഹ്‌റോക്ക് പറഞ്ഞു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+