Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ ചെയ്തത് വല്ലാത്ത ചതി: നടപ്പിലാക്കുന്നത് പറഞ്ഞതിലും വലുത്, വിദ്യാർത്ഥികള്‍ക്ക് തിരിച്ചടി

വിദേശ വിദ്യാർത്ഥികള്‍ക്ക് ഏർപ്പെടുത്തിയ വിസ നിയന്ത്രണം നടപ്പിലാക്കി തുടങ്ങി കാനഡ. താമസ പ്രതിസന്ധി ഉള്‍പ്പെടേയുള്ള പ്രതിസന്ധികള്‍ ശക്തമായ ഘട്ടത്തിലായിരുന്നു കനേഡിയന്‍ സർക്കാർ വിദേശ വിദ്യാർത്ഥികള്‍ക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്. തിരഞ്ഞെുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തദ്ദേശീയ വികാരം ശമിപ്പിക്കാന്‍ കൂടെയായിരുന്നു നിയന്ത്രണം.

നിയന്ത്രണം പ്രാബല്യത്തില്‍ വരുത്തിയതോടെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ഈ വർഷം ഏകദേശം 292000 പെർമിറ്റുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കാനഡയിലെ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വിസ നിയന്ത്രണം പ്രഖ്യാപിച്ചിരുന്നെങ്കിലും എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തത ഉണ്ടായിരുന്നില്ല. എന്നാല്‍ ഗ്ലോബ് ആന്‍ഡ് മെയിലില്‍ വന്ന റിപ്പോർട്ടിലാണ് 292000 പെർമിറ്റുകളാണ് അനുവദിക്കുന്നതെന്ന് വ്യക്തമാക്കുന്നത്. വർഷാവസനാത്തോടെ ബാക്കി എണ്ണം കൂടി പൂർത്തീകരിക്കുമോയെന്ന് അറിയില്ല.

canada-

ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ ആർ സി സി) സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്ക് മൊത്തത്തിലുള്ള പരിധി ഏർപ്പെടുത്തിയതോടെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രതീക്ഷകള്‍ക്ക് മേല്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതിലും കുറവ് എണ്ണം വിസകളാണ് നല്‍കുന്നതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

എഡ്യുക്കേഷന്‍ സിസ്റ്റത്തിൻ്റെ സമഗ്രത വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് രണ്ട് വർഷത്തിനുള്ളിൽ അംഗീകൃത സ്റ്റഡി പെർമിറ്റുകളുടെ എണ്ണം 35% കുറയ്ക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞിരുന്നത്. ഏകദേശം 360000 വിസകളായിരിക്കും അനുവദിക്കുകയെന്നായിരുന്നു ധാരണ. എന്നാല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നതോടെയാണ് 292000 പേർക്കായിരിക്കും വിസ അനുവദിക്കുകയെന്ന് വ്യക്തമാകുന്നത്. ഇത് മലയാളികള്‍ അടക്കമുള്ളവരുടെ പ്രതീക്ഷകളിന്മേല്‍ ഇരുട്ട് വീഴ്ത്തുന്ന.

എന്നിരുന്നാലും, അംഗീകൃത വിസകളുടെ എണ്ണം പരിമിതപ്പെടുത്താൻ ഇമിഗ്രേഷൻ മന്ത്രിക്ക് നിയമപരമായ അധികാരം ഉണ്ടായിരിക്കില്ല. ഐ ആർ സി സി ആയിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. "എനിക്ക് അപേക്ഷകളുടെ പരിധി മാത്രമേ നൽകാനാകൂ, യഥാർത്ഥത്തില്‍ വിസ അനുവദിക്കുത് എന്റെ ചുമതലയല്ല." പൗരത്വവും കുടിയേറ്റവും സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ (സിഐഎംഎം) യോഗത്തിൽ മന്ത്രി മില്ലർ വ്യക്തമാക്കി.

നിയന്ത്രണത്തില്‍ നിന്നും പ്രൈമറി, സെക്കൻഡറി സ്കൂൾ, മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് തലത്തിലുള്ള യൂണിവേഴ്സിറ്റി പ്രോഗ്രാമുകളേയും ഒഴിവാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ യോഗ്യരായ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്ററുകൾ (പിഎഎൽ) നൽകണമെന്ന് പ്രവിശ്യാ ഗവൺമെൻ്റുകളോട് നിർദേശിക്കുകയം ചെയ്തിട്ടുണ്ട. ഓരോ പ്രവിശ്യയിലെയും DLI-കൾക്ക് (നിയോഗിക്കപ്പെട്ട പഠന സ്ഥാപനങ്ങൾ) പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്ററുകൾ നല്‍കാം.

പുതിയ സംവിധാനത്തിന് കീഴിൽ ഒരു സ്റ്റഡി പെർമിറ്റിന് അപേക്ഷിക്കുന്നതിന്, അപേക്ഷകർക്ക് ഇപ്പോൾ ഓഫർ ലെറ്ററും (LOA) പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്ററും ആവശ്യമാണ്. നേരത്തെ പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്ററും മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. ഓരോ പ്രവിശ്യയ്ക്കും അല്ലെങ്കിൽ പ്രദേശത്തിനും നൽകുന്ന വിഹിതങ്ങളുടെ എണ്ണം അതത് ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

നിലവിൽ, ബ്രിട്ടീഷ് കൊളംബിയയും ആൽബർട്ടയും മാത്രമാണ് പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ള ഏക പ്രവിശ്യകൾ. എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിച്ചാൽ പ്രവിശ്യാ ഗവൺമെൻ്റിന് അപേക്ഷിച്ച് വിദ്യാർത്ഥികൾക്ക് അവരുടെ DLI-കൾ വഴി പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ ലഭിക്കും.

എല്ലാ പ്രവിശ്യാ ഗവൺമെൻ്റുകൾക്കും അവരുടെ പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ ഡെലിവറി സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും നടപ്പിലാക്കുന്നതിനും 2024 മാർച്ച് 31 വരെ ഫെഡറൽ ഗവൺമെൻ്റ് സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങളോടെ കാനഡയില്‍ വിദ്യാർത്ഥി വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+