Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും കാനഡയുടെ എട്ടിന്റെ പണി: പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കല്‍ ഇനി കഠിനം, പുതിയ നിയന്ത്രണം

ഉന്നത വിദ്യാഭ്യാസം എന്ന പേരിലാണ് പലരും കാനഡയിലേക്ക് കുടിയേറുന്നതെങ്കിലും പലരുടേയും അന്തിമ ലക്ഷ്യം കുടിയേറ്റമാണ്. കേരളത്തില്‍ നിന്ന് അടക്കം നിരവധി ആളുകളാണ് ഇത്തരമൊരു ലക്ഷ്യം മുന്‍ നിർത്തി കാനഡയിലേക്ക് കുടിയേറിയിരിക്കുന്നത്. പഠനം പൂർത്തിയാക്കുന്നതിന് പിന്നാലെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ നേടി കാനഡയില്‍ തന്നെ ജോലി കണ്ടെത്താം എന്നതാണ് കുടിയേറ്റത്തിലെ പ്രധാന ആകർഷണവും.

പോസ്റ്റ് സ്റ്റഡി വർക്ക് വിസ പിന്നാലെ വർക്ക് വിസയിലേക്കും അവിടെ നിന്നും പിആറിലേക്കും നീളുന്നു. ഒടുവില്‍ അന്തിമ ലക്ഷ്യം എന്ന നിലയില്‍ പിആറും. നമ്മുടെ ചുറ്റപാടില്‍ നിന്ന് അടക്കം നിരവധി ആളുകള്‍ ഇത്തരത്തില്‍ കാനഡയിലെ പൌരന്മാരായി മാറിയവരുണ്ട്. അടുത്ത കാലത്തായി കൂടിയേറവരുടെ പ്രചോദനവും ഇവരാണ്. എന്നാല്‍ ഇപ്പോഴിതാ പോസ്റ്റ് സ്റ്റഡി വർക്ക് വിസയുടെ കാര്യത്തില്‍ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കാനഡ.

canada

ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നടപ്പിലാക്കുന്നു പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) പ്രോഗ്രാമിനായുള്ള പുതിയ നിയമങ്ങൾ നവംബർ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ളതില്‍ നിന്നും കാര്യങ്ങള്‍ കൂടുതല്‍ വിഷമകരമായ രീതിയിലേക്ക് മാറുന്നുവെന്നാണ് പുതിയ നിയന്ത്രണങ്ങളുടെ പ്രത്യേകത.

പഠനം കഴിഞ്ഞ് കാനഡയില്‍ ജോലി നേടന്നുവരുടെ ക്വാളിറ്റി ഉറപ്പ് വരുത്തകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കനേഡിയന്‍ സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമാണ് പുതിയ നിയമം എന്നാണ് വിലയിരുത്തപ്പെടുന്നത്. അപ്‌ഡേറ്റ് ചെയ്ത ഭാഷാ ആവശ്യകതകൾ, ഭാഷാ പ്രാവീണ്യം തുടങ്ങിയവ ഉള്‍പ്പെടുന്നു.

പുതുക്കിയ പി ജി ഡബ്ല്യു പി നിയന്ത്രണങ്ങളുടെ ഭാഗമായി, അപേക്ഷകർ ഇപ്പോൾ അപേക്ഷ സമർപ്പിക്കുമ്പോൾ അവരുടെ ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിനായുള്ള യോഗ്യതകള്‍ കാണിക്കണം. ഇംഗ്ലീഷിന്, കനേഡിയൻ ലാംഗ്വേജ് ബെഞ്ച്മാർക്ക് (CLB) ഉപയോഗിക്കും, അതേസമയം ഫ്രഞ്ച് പ്രാവീണ്യം എന്‍ സി എല്‍ സി ഉപയോഗിച്ചായിരിക്കും വിലയിരുത്തുക.

സി എൽ ബി സ്കോർ 7 വേണമെന്ന പുതിയ നിയമം നിർബന്ധമാക്കിയിട്ടുണ്ട്. സി ഇ എൽ പി ഐ പി, ഐ ഇ എൽ ടി എസ്, പി ടി ഇ സ്കോർ പരീക്ഷാഫലങ്ങൾ പരിഗണിക്കുമെങ്കിലും എല്ലാത്തിനും ശരാശരിയും ഉയർന്ന നിലവാരത്തിലുള്ള യോഗ്യത ഉണ്ടായിരിക്കണം.

തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലയുമായി ബന്ധപ്പെട്ടതാണ് അടുത്ത പ്രധാന മാറ്റം. പുതുതായി പോസ്റ്റ് സ്റ്റഡി വർക്ക് വിസയ്ക്ക് അപേക്ഷ നല്‍കുമ്പോള്‍ രാജ്യത്ത് ദീർഘകാല തൊഴിലാളി ക്ഷാമമുള്ള മേഖലകളായിരിക്കും പരിഗണിക്കുക. അതായത് ക്ഷാമമുള്ള ടെക്നോളജി, എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ്, വ്യാപാരം, കൃഷി, അഗ്രി ഫുഡ്, ആരോഗ്യം, സയൻസ് എന്നിവയ്ക്ക് മുന്‍തൂക്കം ലഭിക്കും.

പോസ്റ്റ് സ്റ്റഡി വർക്ക് വിസയ്ക്കായി അപേക്ഷിക്കുന്നവർ പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് യോഗ്യതയുള്ള സ്ഥാപനത്തിൽ നിന്നു പഠനം പൂർത്തിയാക്കിയവരായിരിക്കണം. ഇത് അല്ലാത്ത സ്ഥാപനങ്ങളില്‍ പഠനം നടത്തിയവർക്ക് പോസ്റ്റ് സ്റ്റഡി വർക്ക് വിസയ്ക്ക് യോഗ്യതയുണ്ടാകില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+