Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്‍ ഒരു ജോലി നോക്കുകയാണോ..? ഈ മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് സുവര്‍ണാവസരം

കാനഡ ഏതൊരാളുടേയും സ്വപ്‌നരാജ്യങ്ങളിലൊന്നാണ് ഉപരിപഠനത്തിനായും ജോലിക്കായും നിരവധി പേരാണ് കാനഡയില്‍ എത്തുന്നത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരാണ് എന്നുള്ളതാണ് പ്രത്യേകത. ഉപരിപഠനത്തിനായി പോകുന്നവര്‍ക്കും ആകര്‍ഷകമായ ശമ്പളത്തില്‍ പാര്‍ട്ട് ടൈം ജോലി ലഭിക്കും എന്നതാണ് കുടിയേറ്റക്കാര്‍ക്ക് കാനഡ പ്രിയപ്പെട്ട രാജ്യമാകാന്‍ കാരണം.

മികച്ച ജീവിത നിലവാരം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ നയങ്ങള്‍, ജോലി സാധ്യതകള്‍ എന്നിവയെല്ലാമാണ് പ്രധാനമായും കാനഡയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിന് കാരണം. എന്നാല്‍ മുന്‍പത്തെ പോലെയുള്ള സാഹചര്യമല്ല കാനഡയില്‍ ഇപ്പോള്‍. എല്ലാ ജോലികള്‍ക്കും ഇപ്പോള്‍ പഴയത് പോലെ വിദേശികളെ കാനഡയ്ക്ക് ആവശ്യമില്ല.

canada

അതിനാല്‍ കാനഡയിലേക്ക് പറക്കുന്നതിന് മുന്‍പ് വിദേശികള്‍ക്ക് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള ജോലി ഏതാണെന്ന് ഉറപ്പാക്കണം. ഏതൊക്കെയാണ് കാനഡയില്‍ കുടിയേറ്റക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങളില്‍ വാഗ്ദാനം ചെയ്യുന്ന മേഖലകള്‍ എന്ന് നമുക്ക് നോക്കാം.

മെഡിക്കല്‍ & പാരാമെഡിക്കല്‍

ഏതൊരു വിദേശരാജ്യത്തേയും പോലെ കാനഡയും ഇന്ത്യയിലെ മെഡിക്കല്‍ ആന്‍ഡ് പാരാമെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്യുന്നു. പല സര്‍വ്വകലാശാലകളും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷയോ ഐ ഇ എല്‍ ടി എസ് സ്‌കോറോ ഇല്ലാതെ തന്നെ നഴ്‌സിംഗ് പ്രവേശനം അനുവദിക്കുന്നുണ്ട്.

ബിസിനസ് മാനേജ്‌മെന്റ്

രാജ്യത്ത് കുടിയേറ്റ പ്രൊഫഷണലുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന മറ്റൊരു മേഖലയാണ് ബിസിനസ് മാനേജ്‌മെന്റ്. ബിസിനസ് മാനേജ്മെന്റിനും നല്ല ആശയവിനിമയ വൈദഗ്ധ്യത്തിനും കഴിവുള്ള പ്രൊഫഷണലുകള്‍ക്ക് ധാരാളം തൊഴില്‍ അവസരങ്ങള്‍ ആണ് രാജ്യത്ത് കാത്തിരിക്കുന്നത്.

ഹോസ്പിറ്റാലിറ്റി & ടൂറിസം

ഷെഫുകള്‍, ട്രാവല്‍ കണ്‍സള്‍ട്ടന്റുകള്‍, ഫുഡ് ട്രക്ക് മാനേജര്‍മാര്‍, ക്രൂയിസ് ഏജന്റുമാര്‍, ഹൗസ് കീപ്പിംഗ് ഡയറക്ടര്‍മാര്‍, ഹോട്ടല്‍ സെയില്‍സ് കോര്‍ഡിനേറ്റര്‍മാര്‍ എന്നിങ്ങനെ വിവിധ റോളുകളില്‍ നിരവധി തൊഴിലവസരങ്ങളുള്ള മറ്റൊരു വളരുന്ന മേഖലയാണ് ഹോസ്പിറ്റാലിറ്റി & ടൂറിസം. പല രാജ്യങ്ങളിലും എന്ന പോലെ കാനഡയും വിദേശ തൊഴിലാളികളെ ഇതില്‍ പ്രതീക്ഷിക്കുന്നു

സോഷ്യല്‍ വര്‍ക്ക് & പബ്ലിക് ഹെല്‍ത്ത്

ലോകമെമ്പാടുമുള്ള സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകള്‍ക്ക് സാമൂഹ്യസേവനത്തിലും പൊതുജനാരോഗ്യരംഗത്തുമുള്ള വിദഗ്ധരെ ആവശ്യമുണ്ട്. കൊവിഡിന് ശേഷം ഇതിന്റെ ആവശ്യകത ഏറെയായിരിക്കുകയാണ്. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന സേവന മേഖലയിലാണ് ഇത് ഉള്‍പ്പെടുന്നത്.

എഞ്ചിനീയറിംഗ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

കാനഡയില്‍ വിദഗ്ധരായ എഞ്ചിനീയര്‍മാരുടെ, പ്രത്യേകിച്ച് സോഫ്റ്റ്വെയര്‍, സിവില്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയില്‍ വൈദഗ്ധ്യം കൈമുതലാക്കിയവര്‍ക്ക് മികച്ച അവസരമാണ് കാനഡ വാഗ്ദാനം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+