കാനഡയില്‍ പാർട്ട് ടൈം ജോലിയിലും ലക്ഷങ്ങള്‍ സമ്പാദിക്കാം: ഇതാ ഈ അഞ്ച് മേഖലകള്‍ തിരഞ്ഞെടുക്കൂ
നിരവധി മലയാളികള്‍ പഠനത്തിനും അതുവഴി സ്ഥിരമായ ജോലിക്കും ലക്ഷ്യമിടുന്ന രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. പഠനത്തിനായി എത്തുന്നവർ പഠനത്തോടൊപ്പം പലവിധത്തിലുള്ള ജോലികള്‍ കൂടി ചെയ്താണ് കാനഡയില്‍ ജോലി ചെയ്ത് വരുന്നത്. അത്തരത്തിലുള്ള ഏതാനും ജോലികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് ഇപ്പോൾ 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാമെന്ന പുതിയ നിയമവും ഏറെ ആശ്വസകരമാണ്.
കൂടുതൽ തൊഴിലാളികളെ ആവശ്യമുള്ള വ്യവസായങ്ങളെ സഹായിക്കാനുള്ള ശ്രമമാണിതെങ്കിലും ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്ക്, കാനഡയിൽ പഠിക്കുന്നതിനും ജീവിക്കുന്നതിനുമുള്ള ഉയർന്ന ചിലവ് കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു നല്ല വാർത്തയാണിത്. കാനഡയിൽ പഠനം എന്നത് ചിലവേറിയതാണെന്ന കാര്യത്തില്‍ സംശയം ഒന്നുമില്ല. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള ട്യൂഷൻ ഫീസ് പ്രാദേശിക വിദ്യാർത്ഥികളേക്കാൾ മൂന്നിരട്ടിയാണ്.

ഈ ഫീസും ജീവിതച്ചെലവും പലരെ സംബന്ധിച്ചും താങ്ങാന്‍ കഴിയാത്തതാവും. എന്നാലും പലരും കാനഡ ഒരു ലക്ഷ്യസ്ഥാനമായി കാണുന്നു. 2021 ല്‍ രാജ്യം 621,656 അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ആതിഥേയത്വം വഹിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണിത്. കഴിഞ്ഞ വർഷം മാത്രം, കാനഡ ഏകദേശം 450,000 പുതിയ പഠന അനുമതികൾ നൽകിയിട്ടുണ്ട്.
കാനഡയിൽ പഠിക്കുന്നതിൽ നിന്ന് തങ്ങൾക്ക് വളരെയധികം നേട്ടമുണ്ടാകുമെന്ന് ഈ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് അറിയാം. ലോകോത്തര സർവ്വകലാശാലകൾ മുതൽ സ്ഥിരതാമസക്കാരാകാനുള്ള അവസരങ്ങൾ വരെ, എന്നിങ്ങനെ തുടക്കം മുതൽ അവസാനം വരെ അവർക്കായി നിരവധി ആനുകൂല്യങ്ങളാണ് കാനഡയിലെ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നത്.
പാർട്ട് ടൈം ജോലി ചെയ്യുന്നത് നിങ്ങൾ വരുമാനം വർധിപ്പിക്കും എന്ന് മാത്രമല്ല നിങ്ങളുടെ ജോലി എത്ര അടിസ്ഥാനപരമാണെങ്കിലും നിങ്ങൾക്ക് വിലപ്പെട്ട അനുഭവവും പ്രവർത്തി പരിചയവം ഇതിലൂടെ ലഭിക്കും. കാനഡയിലെത്തുന്ന ഓരോ അന്താരാഷ്ട്ര വിദ്യാർത്ഥിയും പരിഗണിക്കേണ്ട അഞ്ച് മികച്ച പാർട്ട് ടൈം ജോലികളാണ് ഇവിടെ പരിചയപ്പെടുത്തത്. മണിക്കൂറുകള്‍ മാത്രമുള്ള ജോലിയാണെങ്കിലും ലക്ഷങ്ങളാണ് ഇതിലൂടെ സമ്പാദിക്കാനാവുക.
1. സെർവിങ്
അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ കാനഡയിലെ ഏറ്റവും ജനപ്രിയമായ പാർട്ട് ടൈം ജോലികളിലൊന്നാണ് സെർവർ അല്ലെങ്കിൽ ബാരിസ്റ്റ ആയി പ്രവർത്തിക്കുന്നത്. കാനഡയിൽ ഒരു സെർവറായി യോഗ്യത നേടുന്നതിന് ഏറ്റവും അടിസ്ഥാന യോഗ്യത ഒരു ഹൈസ്കൂൾ ഡിപ്ലോമയും ഇംഗ്ലീഷ് പരിജ്ഞാനവുമാണ്. കാനഡയിൽ മണിക്കൂറിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലിയല്ല ഇതെങ്കിലും, നിങ്ങൾക്ക് ടിപ്പിലുടെ മികച്ച വരുമാനം ഉണ്ടാക്കാം.

കാനഡയിൽ, ഉപഭോക്താക്കൾ ടിപ്പായി 15-18% വരെ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനർത്ഥം, മണിക്കൂറിൽ കുറഞ്ഞ വരുമാനമാണെങ്കിലും, ഒരു വെയിറ്ററോ ബാരിസ്റ്റയോ ആയി ജോലി ചെയ്യുന്നതിലൂടെ നിങ്ങള്‍ മികച്ച മികച്ച രീതിയില്‍ സമ്പാദിക്കാന്‍ സാധിക്കും. ഇതിലൂടെ പഠനത്തിനും മറ്റുമുള്ള ചിലവുകള്‍ കണ്ടെത്താം.
2. ഡെലിവറി സേവനം
ഇവിടുത്തേത് പോലെയുള്ള ഡെലിവർ സർവ്വീസ് തന്നെയാണ് ഇതും. ആവശ്യാനുസരണം സേവനങ്ങൾ നൽകുന്ന ഒരു കമ്പനിയിലാണ് നിങ്ങൾ ജോലി ചെയ്യുന്നതെങ്കിൽ, നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം ജോലി ചെയ്യാം. ഡെലിവറി സേവനങ്ങളിൽ ജോലി ചെയ്യാൻ യോഗ്യത നേടുന്നതിന് ഒരാൾക്ക് 18 വയസ്സ് പ്രായമുണ്ടായിരിക്കണം, ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
ഡ്രൈവിംഗ് ലൈസൻസും കാറും ഇല്ലെങ്കിലും പകരം ഒരു സൈക്കിൾ കൊറിയർ ആകാനുള്ള ഓപ്ഷനും ഉണ്ട്. മിക്ക പ്രധാന നഗരങ്ങളിലും UberEAT- പോലുള്ള സൈക്കിൾ ഫുഡ് ഡെലിവറി സേവനങ്ങളുണ്ട്. ഒരു സൈക്കിൾ കൊറിയറിന്റെ ശമ്പളം കാർ കൊറിയറിനേക്കാൾ കുറവാണെങ്കിലും, ഒരു സൈക്കിൾ സ്വന്തമാക്കുന്നത് കാറിനേക്കാൾ വളരെ എളുപ്പമാണല്ലോ.
3. ട്യൂട്ടർ
കാനഡയിലെ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള മറ്റൊരു പൊതു പാർട്ട് ടൈം ജോലി ട്യൂട്ടറിംഗ് ആണ്. നിങ്ങളുടെ ബിരുദം പൂർത്തിയാക്കുമ്പോൾ തന്നെ പണം സമ്പാദിക്കാനുള്ള ഒരു മാർഗമായി നിങ്ങൾക്ക് ആ കഴിവുകൾ ഉപയോഗിക്കാനും പ്രാഥമിക അല്ലെങ്കിൽ ഹൈസ്കൂൾ കുട്ടികളുമായി പാർട്ട് ടൈം ജോലി ചെയ്യാനും കഴിയും. കാനഡയിലെ ഒരു പാർട്ട് ടൈം ട്യൂട്ടർക്ക് ലഭിക്കുന്ന ശരാശരി വേതനം മണിക്കൂറിന് ഏകദേശം 15 യുഎസ് ഡോളറാണ്. (അതായത് ഒരു മണിക്കൂറിന് 1229 രൂപ).
4. ഡോഗ് വാക്കർ
നായ്ക്കളെയും കൊണ്ട് ചുറ്റിക്കറങ്ങുന്നതിനും നടക്കുന്നതിനും പണം ലഭിക്കുന്ന ജോലിയാണ് ഇത്. പല ഉടമകളും ദീർഘനേരം ജോലി ചെയ്യുന്നതിനാൽ, അവരുടെ നായയെ നടത്തിക്കല്‍ വളരെ ജനപ്രിയമായ ഒരു പാർട്ട് ടൈം ജോലിയായി മാറിയിരിക്കുന്നു. കാനഡയിൽ നിരവധി നായ്-നടത്ത ബിസിനസ്സുകൾ ഉണ്ട്. ശരാശരി, മണിക്കൂറിൽ 20 യുഎസ് ഡോളർ ഇതിലൂടെ സമ്പാദിക്കാം.
5. സെയില്‍സ്
നിങ്ങൾ ആളുകളുമായി സംസാരിക്കുന്നത് ആസ്വദിക്കുന്ന വ്യക്തിയാണെങ്കില്‍ സെയില്‍സ് മേഖല നിങ്ങൾക്ക് ആവശ്യമായ പണവും വഴക്കവും വാഗ്ദാനം ചെയ്തേക്കാം. ഒരു സെയിൽസ്‌പേഴ്‌സനായി പ്രവർത്തിക്കുന്നത് കൈമാറ്റം ചെയ്യാവുന്ന വൈവിധ്യമാർന്ന കഴിവുകളും നിങ്ങളെ പഠിപ്പിക്കുന്നു. വ്യക്തമായും, ജോലിയുടെ വേഗത നിങ്ങൾ എവിടെ ജോലി ചെയ്യാം എന്നതിനെ ആശ്രയിച്ചിരിക്കുന്നു, ഒരു വസ്ത്ര ബൊട്ടീക്ക് മുതൽ ഒരു കോർണർ ഷോപ്പ് അല്ലെങ്കിൽ ഒരു സൂപ്പർമാർക്കറ്റ് വരെ..












Click it and Unblock the Notifications