Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാനഡയില്‍ ജോലി ആപ്പിള്‍ പറിക്കല്‍, ഇസ്രായേലില്‍ കൃഷി ഫാമില്‍': വാഗ്ദാനങ്ങളില്‍ വീണാല്‍ പണി കിട്ടും

തിരുവനന്തപുരം: വിദേശതൊഴില്‍ കുടിയേറ്റത്തിന് അംഗീകൃത ഏജന്‍സികളെ മാത്രമേ ആശ്രയിക്കാവൂ എന്ന് പ്രെട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് (തിരുവനന്തപുരം) ശ്യാചന്ദ് സി ഐ എഫ് എസ്. ലോക കുടിയേറ്റ ദിനത്തിന്റെ (World Migration Day) ഭാഗമായി നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് (NIFL) സംഘടിപ്പിച്ച ഏകദിന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശറിക്രൂട്ട്മെന്റിന് പരമാവധി 30,000 രൂപയുടെ ജി എസ് ടി യും മാത്രമേ അംഗീകൃത ഏജന്‍സികള്‍ക്ക് ഈടാക്കാവൂ. എന്നാല്‍ നോര്‍ക്ക റൂട്ട്സ് പോലുളള സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമാണ് ഇത് പാലിക്കാറുളളതെന്നും ശ്യാചന്ദ് ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍, വിദേശത്ത് പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍, സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.

apple-farm-job

തിരുവനന്തപുരം തൈക്കാടുളള സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ആന്റ് ഡവലപ്മെന്റ് (CMD) ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ നോര്‍ക്ക റൂട്ട്സ് ഹോം ഒതന്റിക്കേഷന്‍ ഓഫീസര്‍ സുഷമാഭായ്.എസ് അധ്യക്ഷത വഹിച്ചു. എന്‍ഐ എഫ് എല്‍ പ്രോജക്ട് കണ്‍സല്‍ട്ടന്റ് ജുബി സുമി മാത്യൂ സ്വാഗതം പറഞ്ഞു.

കുടിയേറ്റത്തിന്റെ അനന്ത സാധ്യതകള്‍ സംബന്ധിച്ച് ശ ശ്രുതി രവീന്ദ്രന്‍, ഗള്‍ഫ് കുടിയേറ്റ വിഷയത്തില്‍ സുമിത മേനോന്‍, വിദേശഭാഷാ പഠനത്തെക്കുറിച്ച് സന്ദീപ്. പി സാന്ദ്ര ജോസഫ് എന്നിവരും ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. എന്‍ ഐ എഫ്.എല്ലിലെ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തി. ലോകത്ത് വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം കണക്കിലെടുത്ത് 2000 ഡിസംബർ 4-നാണ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ഡിസംബർ 18 അന്താരാഷ്ട്ര കുടിയേറ്റ ദിനമായി പ്രഖ്യാപിച്ചത്. ആക്ട് ടുഡേ എന്നതാണ് ഇത്തവണത്തെ ആശയം.

അതേസമയം, സൗദി ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള (MoH) കാര്‍ഡിയോവാസ്കുലാര്‍ ടെക്നീഷ്യന്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ നല്‍കുന്നതിനുളള അവസാന തീയ്യതി ഒരുദിവസത്തേയ്ക്കു കൂടി നീട്ടി. താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇ-മെയില്‍ ഐ.‍ഡിയിലേയ്ക്ക് 2023 ഡിസംബര്‍ 20 ഉച്ചയ്ക്ക് 12 മണിക്കകം അപേക്ഷ നല്‍കാവുന്നതാണ്.

കാര്‍ഡിയോവാസ്കുലാര്‍ ടെക്നോളജിയില്‍ ബി.എസ്സ്.സി (ബിരുദം) വും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ (അപ്ഡേറ്റ് ചെയ്തത്), ആധാർ കാർഡ്, പാസ്പോർട്ട്, വിദ്യാഭ്യാസ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, വൈറ്റ് ബാക്ക്ഗ്രൗണ്ട്‌ വരുന്ന പാസ്പോർട്ട് സൈസ് ഫോട്ടോ (JPG ഫോർമാറ്റ്) എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള സേവന, വേതന വ്യവസ്ഥകള്‍ ലഭിക്കുന്നതാണ്. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ തീയതി വെന്യു എന്നിവ നോര്‍ക്ക റൂട്ട്സില്‍ നിന്നും അറിയിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന് മറ്റു സബ് ഏജന്‍റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക-റൂട്ട്സിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+