Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് കാനഡയിലെ മിനി ഇന്ത്യ: 94% ഇന്ത്യന്‍ വിദ്യാർത്ഥികള്‍, എന്തുകൊണ്ട് ഈ കോളേജ് ഇത്ര ജനപ്രിയം

കനേഡിയൻകാരേക്കാൾ ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കുന്ന നിരവധി കോളേജുകളാണ് കാനഡയിലുള്ളത്. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കോളേജാണ് കാനഡ നോർത്തേണ്‍ കോളേജ്. ഇന്ത്യൻ വിദ്യാർത്ഥികള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ കോളേജുമാണ് കാനഡ നോർത്തേൺ കോളേജ്. മറ്റേതൊരു രാജ്യത്തുനിന്നും ഉള്ളതിനേക്കാൾ കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഈ കോളേജിലുണ്ട്.

ടൊറന്റോയിൽ നിന്ന് കാറിൽ എട്ട് മണിക്കൂറോളം സഞ്ചരിച്ച് വേണം ഈ കോളേജിലേക്ക് എത്താന്‍. ഇവിടെ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ അധികവും പഞ്ചാബ്, ഗുജറാത്ത്, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. തങ്ങളുടെ ബാച്ച്‌മേറ്റുകളിൽ ഭൂരിഭാഗവും ഇന്ത്യക്കാരായതിനാൽ വിദ്യാർത്ഥികൾ കോളേജിനെ 'ഹോം എവേ ഫ്രം ഹോം' എന്നും വിളിക്കാറുണ്ട്. ഈ കലാലയം അനുദിനം കൂടുതൽ ജനകീയമാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.

canada-post-1

'ഞങ്ങൾ ഇന്ത്യയിലാണെന്ന് ഞങ്ങൾക്ക് തോന്നുന്നു," എന്നാണ് ജനറൽ ആർട്സ് ആൻഡ് സയൻസ് പഠിക്കുന്ന മെഹർദീപ് സിംഗ് (20) പറയുന്നത്. "എല്ലാ ക്ലാസ്സിലും കാനർക്കാർ മൂന്നോ നാലോ പേർ മാത്രം. ബാക്കിയുള്ളവർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഈ കോളേജിൽ, വിദേശ വിദ്യാർത്ഥികളിൽ 96% ഇന്ത്യക്കാരാണ്' -അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ആഫ്രിക്കയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും കൂടുതൽ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ ശക്തമാക്കാനുള്ള ശ്രമത്തിലുമാണ് അധികൃതർ.

"ഞങ്ങള്‍ക്ക് എല്ലാ മുട്ടകളും ഒരു കൊട്ടയിൽ നിന്നും ആവശ്യമില്ല" കോളേജ് പ്രസിഡന്റ് ഓഡ്രി പെന്നർ പറയുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള സംഘർഷം നിലനിൽക്കുകയാണെങ്കിൽ ഇന്ത്യയെ മാത്രം ആശ്രയിക്കുന്നത് ഞങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്നും അദ്ദേഹം പറയുന്നു.

"നോർത്തേൺ കോളേജ് വിദേശ വിദ്യാർത്ഥികളെ ആശ്രയിക്കുന്നതിന് മുമ്പ്, അവരുടെ വിദ്യാർത്ഥികളുടെ എണ്ണം 25 വർഷം മുമ്പ് ഏകദേശം 2,000 ആയിരുന്നു. എന്നാൽ പ്രാദേശിക ജനനനിരക്കിലെ കുറവും വലിയ നഗരങ്ങളിലേക്കുള്ള കുടിയേറ്റവും ഒരു ദശാബ്ദം മുമ്പ് പ്രവേശനം 1,300 ആയി കുറച്ചു. അതേ സമയം, വടക്കൻ കോളേജുകളും മറ്റ് കോളേജുകളും സർക്കാർ ഫണ്ടിംഗിൽ വെട്ടിക്കുറയ്ക്കുകയും ട്യൂഷൻ മരവിപ്പിക്കുകയും ചെയ്തു." ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

ഈ ഒരു സാഹചര്യത്തിലാണ് കോളേജുകൾ വിദേശ വിദ്യാർത്ഥികളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയത്. തൽഫലമായി, രാജ്യത്തുടനീളമുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ 40 ശതമാനം വരുന്ന ഇന്ത്യക്കാർ ഇതുവരെയുള്ള ഏറ്റവും വലിയ ഗ്രൂപ്പാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+