നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും സുവര്‍ണാവസരം; വമ്പന്‍ റിക്രൂട്ട്‌മെന്റുമായി കാനഡ

കാനഡയിലെ ആരോഗ്യ-സാമൂഹിക സേവന മേഖലകളിലേക്ക് നഴ്‌സ് പ്രാക്ടീഷണര്‍മാര്‍, ദന്തഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, മനഃശാസ്ത്രജ്ഞര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ തുടങ്ങിയ വിദഗ്ധര്‍ക്കായി നിരവധി ഒഴിവുകള്‍. കാനഡ സര്‍ക്കാരിന്റെ കീഴിലുള്ള ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാനഡയിലെ തൊഴില്‍ സേനയെ ശക്തിപ്പെടുത്തുന്നതിനും കനേഡിയന്‍ പൗരന്മാര്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ സംരംഭം സഹായിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി. യോഗ്യരായ പ്രൊഫഷണലുകള്‍ക്ക് കാനഡയിലെ കുടിയേറ്റ സാധ്യതകള്‍ പരിശോധിക്കാം എന്ന് മന്ത്രാലയം പറഞ്ഞു. വളര്‍ന്നുവരുന്ന കാനഡയുടെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ടതും പുതുതായി വികസിച്ചുവരുന്നതുമായ മേഖലകളില്‍ വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ട്.

Canada Jobs

ഇതില്‍ എസ്ടിഇഎം (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം), ആരോഗ്യ സംരക്ഷണം, വിദഗ്ധ തൊഴില്‍ മേഖലകള്‍, പ്രതിരോധം, സൈബര്‍ സുരക്ഷ, നിര്‍ണായക ധാതുക്കള്‍, വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുന്നു. അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധര്‍ക്ക് കാനഡ നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ തൊഴിലുടമകള്‍ക്ക് കീഴിലുള്ള തൊഴില്‍ അവസരങ്ങള്‍, വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സുരക്ഷിതമായും സ്ഥിരതയോടെയും ജീവിക്കാനും ജോലി ചെയ്യാനും കഴിയുന്ന സാഹചര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വിദ്യാഭ്യാസ-പരിശീലന അവസരങ്ങള്‍, ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സേവനങ്ങള്‍ എന്നിവയും മറ്റ് ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന വിദഗ്ധരായ പ്രൊഫഷണലുകള്‍ക്കായി കനേഡിയന്‍ സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതുവഴി അന്താരാഷ്ട്ര തൊഴിലാളികളെ സജീവമായി നിയമിക്കുന്ന തൊഴിലുടമകളെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കണ്ടെത്താനാകും.

വ്യക്തികള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ കുടിയേറ്റ പദ്ധതികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ട് അപേക്ഷകര്‍ക്ക് ലഭ്യമായ സാധ്യതകള്‍ പരിശോധിക്കാവുന്നതാണ്. കാനഡയിലെ ജീവിതത്തിനായി തയ്യാറെടുക്കാനും അവിടെ സ്ഥിരതാമസമാക്കാനും പുതുതായി എത്തുന്നവരെ സഹായിക്കുന്നതിനുള്ള സംവിധാനങ്ങളും സേവനങ്ങളും സര്‍ക്കാര്‍ നല്‍കുന്നു.

ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവിശ്യയിലോ പ്രദേശത്തോ തങ്ങളുടെ തൊഴില്‍ മേഖല നിയന്ത്രിതമാണോ എന്ന് പ്രൊഫഷണലുകള്‍ക്ക് പരിശോധിക്കാം. കൂടാതെ, തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകളും തൊഴില്‍ പരിചയവും കാനഡയില്‍ എങ്ങനെ അംഗീകരിപ്പിക്കാം എന്നും, തിരഞ്ഞെടുത്ത തൊഴിലില്‍ ഏര്‍പ്പെടുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെയാണെന്നും അവര്‍ക്ക് മനസ്സിലാക്കാം.

രാജ്യത്തെ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാന്‍ പുതുതായി എത്തുന്നവരെ സഹായിക്കുന്നതിനുള്ള പിന്തുണയും സേവനങ്ങളും സര്‍ക്കാര്‍ നല്‍കുന്നു. ക്യുബെക്കിന് പുറത്ത് സ്ഥിരതാമസമാക്കുന്ന, ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവര്‍ക്കായി പ്രത്യേക സേവനങ്ങള്‍ ലഭ്യമാണ്. വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് കാനഡയില്‍ ജോലി ചെയ്യുന്നതിന് നിരവധി കുടിയേറ്റ സംവിധാനം ഒരുക്കുന്നുണ്ടെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആവശ്യമായ പരിശീലനവും യോഗ്യതകളും പ്രവൃത്തിപരിചയവും നിങ്ങള്‍ക്കുണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവസരങ്ങള്‍ പരിശോധിക്കാവുന്നതാണ്

ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma