Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ വിസ എങ്ങനെ കൂടുതല്‍ എളുപ്പത്തില്‍ നേടാം: ഈ ബുദ്ധി പ്രയോഗിക്കണമെന്ന് വിദഗ്ധർ

അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള കാനഡയുടെ തീരുമാനം ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള നിരവവധി അന്തർദേശീയ വിദ്യാർത്ഥികള്‍ക്കാണ് തിരിച്ചടിയായി മാറിയിരിക്കുന്നത്. ജനുവരി മുതല്‍ തന്നെ വിദ്യാർത്ഥി വിസകളുടെ എണ്ണം കാനഡ നിയന്ത്രിച്ച് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അറ്റസ്റ്റേഷൻ ലെറ്ററുകളുടെ ഫൈനല്‍ അലോക്കേഷനും പരിഷ്കരിച്ചിരിക്കുന്നത്.

ഒരു പ്രവിശ്യ അല്ലെങ്കിൽ പ്രദേശം പ്രകാരം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പഠന പെർമിറ്റുകൾ നൽകുന്നതിനുള്ള നിർബന്ധിത രേഖയാണ് അറ്റസ്റ്റേഷൻ ലെറ്റർ. ചില പ്രവിശ്യകൾക്ക് മറ്റുള്ളവരേക്കാള്‍ കൂടുതൽ അറ്റസ്റ്റേഷന്‍ ലെറ്ററുകള്‍ അന്താരാഷ്ട്ര വിദ്യാർത്ഥികള്‍ക്കായി അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ കാനഡ വിസ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ശ്രദ്ധാപൂർവ്വം നീങ്ങിയാല്‍ വിദ്യാർത്ഥികള്‍ക്ക് കനേഡിയന്‍ വിസ കണ്ടെത്താന്‍ സാധിക്കും.

canada

ഈ വർഷം ദേശീയ പരിധിക്ക് കീഴിൽ സ്റ്റഡി പെർമിറ്റുകൾ അനുവദിക്കുന്നതിന് കാനഡ ഒരു സീറോ നെറ്റ് ഗ്രോത്ത് മോഡൽ നയമാണ് സ്വീകരിച്ചിരിക്കുന്നത്. അതായത് ചുരുക്കത്തില്‍ രാജ്യം വിടുന്ന ഓരോ വിദ്യാർത്ഥിക്കും ഒരാൾക്ക് കൂടി പ്രവേശിക്കാം. പുതിയ നിയന്ത്രണം അനുസരിച്ച്, കാനഡയിലെ പ്രവിശ്യകൾക്കും പ്രദേശങ്ങൾക്കുമാി ആകെ മൊത്തം 552095 അറ്റസ്റ്റേഷൻ ലെറ്ററുകള്‍ നൽകാൻ കഴിയും.

പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ, മാസ്റ്റേഴ്സ്, ഡോക്ടറൽ ഡിഗ്രി വിദ്യാർത്ഥികൾ തുടങ്ങിയ നിർദ്ദിഷ്ട വിദ്യാർത്ഥി വിഭാഗങ്ങൾക്കും ഇളവുകൾ ഉണ്ട്. അത്തരം വിദ്യാർത്ഥികളുടെ എണ്ണം 2023-ൽ ഏകദേശം 140,000 ആയിരുന്നു, ഈ വർഷവും അത് ആ നിലയില്‍ തന്നെ തുടരുമെന്നാണ് പ്രതീക്ഷ.

ഒൻ്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട പ്രവിശ്യകൾക്ക് വിദ്യാർത്ഥികൾ തുടക്കകാലം മുതല്‍ തന്നെ വലിയ പ്രാധാന്യം നല്‍കാറുണ്ട്. ഒൻ്റാറിയോയിലെ ഗ്രേറ്റർ ടൊറൻ്റോ ഏരിയ (ജിടിഎ), ബിസിയുടെ സറേ, വാൻകൂവർ എന്നിവിടങ്ങളാണ് പ്രധാന ലക്ഷ്യസ്ഥാനങ്ങൾ.
"10 വിദ്യാർത്ഥികളിൽ, 7 അല്ലെങ്കിൽ 8 പേർ ഈ മൂന്ന് പ്രവിശ്യകളിലേക്കാണ് വരുന്നത്" പഞ്ചാബ് ആസ്ഥാനമായുള്ള കൺസൾട്ടൻ്റായ അമൻ പർമറിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഓരോ വർഷവും കാനഡയിൽ പഠിക്കാൻ പോകുന്ന 2.25 ലക്ഷം വിദ്യാർത്ഥികളിൽ ഏകദേശം 1.4 ലക്ഷം വിദ്യാർത്ഥികളും ഈ മൂന്ന് പ്രവിശ്യകളിലേക്കാണ് പോകുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇതിന് മാറ്റം വരുത്തി അറ്റസ്റ്റേഷൻ ലെറ്റർ അനുവദിക്കുന്നതിലും അതിൻ്റെ ഫലമായി പഠനാനുമതിയിലും ഗണ്യമായ വർദ്ധനവ് ഉള്ള പ്രവിശ്യകൾക്കും പ്രദേശങ്ങൾക്കും വിദ്യാർത്ഥികൾ മുൻഗണന നൽകണം. അങ്ങനയെങ്കില്‍ വിസ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും കൺസൾട്ടൻ്റുമാർ പറയുന്നു.

ആൽബെർട്ടയ്ക്ക് വിദേശ വിദ്യാർത്ഥിക്കായി 40,894 അറ്റസ്റ്റേഷൻ ലെറ്ററുകള്‍ അനുവദിക്കാം. ഇത് 24,537 സ്റ്റഡി പെർമിറ്റുകളുടെ (എസ്പി) പ്രൊജക്റ്റ് അംഗീകാരത്തിലേക്ക് നയിക്കുന്നു. ഇത് മുൻ വിഹിതത്തേക്കാൾ 10% വർധനവാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ, ക്യൂബെക്കിന് 1,17,917 കത്തുകൾ അനുവദിച്ചു, ഇത് നേരത്തെ 72,716 ആയിരുന്നു. ഇതും വിദ്യാർത്ഥി വിസകളുടെ പത്ത് ശതമാനം വർധനവാണ്.

സസ്‌കാച്ചെവാൻ, ന്യൂഫൗണ്ട്‌ലാൻഡ്, നുനാവുട്ട്, നോർത്ത് വെസ്റ്റ് ടെറിട്ടറികൾ, നോവ സ്കോട്ടിയ തുടങ്ങിയ പ്രവിശ്യകളിലും സാമന രീതിയിലുള്ള വർധനവുണ്ട്. ഒന്റാറിയോയിലും ആൽബർട്ട സൌകര്യങ്ങള്‍ കൂടുതലാണെങ്കിലും വിസ ലഭിക്കണമെന്ന് അതിയായ ആഗ്രഹമുള്ളവർ മറ്റ് പ്രവിശ്യകള്‍ ലക്ഷ്യം വെക്കുന്നതാണ് ഉചിതം. അതായത് ബുദ്ധിപരമായി ചിന്തിച്ചാല്‍ കാനഡയില്‍ വിദ്യാർത്ഥി വിസ നേടിയെടുക്കാം.

ഒൻ്റാറിയോയിൽ 235000 അറ്റസ്റ്റേഷൻ ലെറ്ററുകളാണ് അനുവദിച്ചു. ഇതിലൂടെ ഏകദേശം 141000 വിദ്യാർത്ഥി വിസകള്‍ ഇഷ്യൂ ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഇത് 2023 നെ അപേക്ഷിച്ച് 41% കുറവാണ് എന്നതാണ് ശ്രദ്ധേയം.ഈ സാഹചര്യത്തില്‍ ഈ പ്രവിശ്യയിലേക്ക് അപേക്ഷിക്കുന്നത് നിരസിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ, തന്നെ ബ്രിട്ടീഷ് കൊളംബിയയുടെ വിഹിതത്തിൽ 18 ശതമാനത്തിന്റേയും കുറവുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+