കാനഡ സ്വപ്നം പൂർണ്ണമായും ഉപേക്ഷിക്കല്ലേ? വിദേശീയവരെ വേണ്ടവരുമുണ്ട്, ജോലിക്കും താല്‍പര്യമേറെ
കാനഡയില്‍ അന്തർദേശീയ വിദ്യാർത്ഥികള്‍ക്ക് ഏറ്റവും താല്‍പര്യമുള്ള പ്രവിശ്യകളാണ് ടൊറൻ്റോയും വാൻകൂവറും എന്നാൽ, ക്യൂബെക്ക് ആസ്ഥാനമായുള്ള ഒരു നോൺ പ്രോഫിറ്റ് തിങ്ക് ടാങ്കിൻ്റെ സമീപകാല റിപ്പോർട്ട് വ്യക്തമാക്കുന്നത് ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു കണക്കാണ്. ക്യൂബെക്കിലെ താൽക്കാലിക താമസക്കാരില്‍ 2023-ൽ "1,17,745 വിദേശ വിദ്യാർത്ഥികളാണുള്ളത്. അവരിൽ ഭൂരിഭാഗവും ഇവിടെ തന്നെ ജോലി ചെയ്യാൻ അവകാശമുള്ളവരും സ്ഥിരതാമസം തേടാന്‍ ആഗ്രഹിക്കുന്നവരുമാണെന്നാണ് റിപ്പോർട്ട് പറയുന്നത്.
കഴിഞ്ഞ എട്ട് വർഷത്തിനിടെ പ്രവിശ്യയിലെ താൽക്കാലിക തൊഴിലാളികളുടെ എണ്ണം ഏകദേശം നാലിരട്ടിയായി. ക്യൂബെക്കിൽ കഴിഞ്ഞ വർഷം 1,67,435 താൽക്കാലിക വർക്ക് പെർമിറ്റ് ഹോൾഡർമാർ ഉണ്ടായിരുന്നു, ഇത് 2015 ലെതിൻ്റെ നാലിരട്ടിയാണ്. 2024 ലെ ഏറ്റവും പുതിയ ക്യുഎസ് റാങ്കിംഗ് പ്രകാരം ക്യൂബെക്ക് അഞ്ചാമത്തെ മികച്ച കനേഡിയൻ വിദ്യാർത്ഥി നഗരം കൂടിയാണ്.

താത്കാലിക കുടിയേറ്റക്കാരുടെ കാര്യത്തില്‍ പ്രവിശ്യയുടെ വളർച്ചയെ പ്രധാനമായും നയിച്ചത് രണ്ട് പ്രോഗ്രാമുകളാണ്. താൽക്കാലിക ഫോറിൻ വർക്കർ പ്രോഗ്രാമും (TFWP) ഇൻ്റർനാഷണൽ മൊബിലിറ്റി പ്രോഗ്രാമും (IMP) എന്നിവയാണ് വിദേശ വിദ്യാർത്ഥികളെ ക്യൂബെക്കിലേക്ക് കൂടുതലായി കൊണ്ടുവന്നത്.
ക്യൂബെക്കിലെ താൽക്കാലിക താമസക്കാരുടെ ജനസംഖ്യ 2023-ൽ 46 ശതമാനം വളർന്നു. ഈ വളർച്ചയുടെ ഭൂരിഭാഗവും താൽക്കാലിക തൊഴിലാളികളുടെ കടന്ന് വരവ് കാരണമാണ്. 2015ൽ പ്രവിശ്യയിലുടനീളമുള്ള താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം 43,770 ആയിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. എട്ട് വർഷത്തിനിടെ ഇത് 280 ശതമാനത്തിലധികം വർധിച്ചു.
2024 ഫെബ്രുവരി 15 മുതൽ, കാനഡ സർക്കാർ ബിരുദാനന്തര വർക്ക് പെർമിറ്റ് പ്രോഗ്രാമിൽ (PGWP) മാറ്റങ്ങൾ നടപ്പിലാക്കി. രണ്ട് വർഷത്തിൽ താഴെ പോലും മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ, മറ്റെല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെങ്കിൽ, ഇപ്പോൾ 3 വർഷത്തെ പിജിഡബ്ല്യുപിക്ക് യോഗ്യത നേടും.
2024 ഫെബ്രുവരി 15 മുതൽ, കാനഡ സർക്കാർ ബിരുദാനന്തര വർക്ക് പെർമിറ്റ് പ്രോഗ്രാമിൽ (PGWP) മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. രണ്ട് വർഷത്തിൽ താഴെ പോലും മാസ്റ്റേഴ്സ് ഡിഗ്രി പ്രോഗ്രാം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മറ്റെല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെങ്കിൽ, ഇപ്പോൾ 3 വർഷത്തെ വർക്ക് പെർമിറ്റ് നേടാന്‍ സാധിക്കും.
അതേസമയം, 2024 സെപ്തംബർ 1 മുതൽ, കരിക്കുലം ലൈസൻസിംഗ് കരാർ പ്രോഗ്രാമുകളിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്ക് ഇനി വർക്ക് പെർമിറ്റ് പ്രോഗ്രാമിൽ അർഹതയുണ്ടായിരിക്കില്ല. കൂടാതെ, വിദൂര പഠനത്തിനും പിജിഡബ്ല്യുപി സാധുതയ്ക്കുമുള്ള പ്രത്യേക നടപടികൾ 2024 ഓഗസ്റ്റ് 31 വരെ നീട്ടിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും എളുപ്പമുള്ള ഇമിഗ്രേഷൻ സംവിധാനങ്ങളിലൊന്നാണ് കാനഡയിലുള്ളത്. ഉയർന്ന ജീവിത നിലവാരവും സമൃദ്ധമായ തൊഴിൽ സാധ്യതകളും, കുടിയേറ്റക്കാരോട് സ്വാഗതം ചെയ്യുന്ന മനോഭാവവും രാജ്യത്തിനുണ്ട്. അതേസമയം വിദേശ വിദ്യാർത്ഥികള്‍ക്ക് കാനഡ അടുത്തിടെ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications