Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ വേണോ യുകെയോ അതോ ഓസ്ട്രേലിയയോ?; വിദേശ പഠനം എവിടെ..ഈ ചെലവുകൾ അറിഞ്ഞില്ലെങ്കിൽ

നവംബർ ഡിസംബർ മാസങ്ങളിലാണ് ഏറ്റവും കൂടുതലായി വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പോകുന്നത്. മെച്ചപ്പെട്ട ഇന്റേൺഷിപ്പ് അവസരങ്ങൾ, അഡ്മിഷൻ ലഭിക്കാനുള്ള സാധ്യത,അനുകൂലമായ അധ്യാപക-വിദ്യാർത്ഥി അനുപാതം എന്നിവയെല്ലാമാണ് ഈ സമയം തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത്.

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിന് മുൻപ് വരെ ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പോകുന്ന രാജ്യം കാനഡയായിരുന്നു. എന്നാൽ ഇപ്പോൾ ഈ ട്രെന്റിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ പോകുന്ന വിദേശ രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

study2-

യുണൈറ്റഡ് സ്റ്റേറ്റ്സ്: ഉയർന്ന വിദ്യാഭ്യാസ വാഗ്ദാനങ്ങളും തൊഴിൽ സാധ്യതകളുമാണ് യുഎസിനെ വിദ്യാർത്ഥികളുടെ പ്രിയ ഇടമാക്കുന്നത്. STEM ഫീൽഡുകളിലെ ബിരുദധാരികളെ സംബന്ധിച്ച് പഠനം കഴിഞ്ഞാൽ രണ്ട് വർഷം യുഎസിൽ അവർക്ക് ജോലി ചെയ്യാം.

യുകെ: ഉയർന്ന ഫീസ് ആണെങ്കിലും യുകെയിലെ സാധ്യകൾ വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കുന്നു. പഠനം പൂർത്തിയാക്കിയാൽ 3 വർഷം വരെ ഇവിടെ വിദ്യാർത്ഥികൾക്ക് തുടരാനാകും.

ജർമ്മനി: മികച്ച അന്തരീക്ഷവും തൊഴിൽ വിപണിയും ജർമ്മനി തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു . ഇന്ത്യയ്ക്കും ജർമ്മനിക്കുമിടയിലുള്ള ഉഭയകക്ഷി കരാറുകൾ പ്രൊഫഷണൽ,ഗവേഷക വിദ്യാർത്ഥികൾക്ക് വളരെ എളുപ്പത്തിൽ ആശ്രയിക്കാൻ കഴിയുന്ന രാജ്യമായി ജർമ്മനിയെ മാറ്റുന്നു.

അയർലൻഡ്: അയർലന്റിലെ മികച്ച വിദ്യാഭ്യാസ സമ്പ്രദായം, സംസ്കാരം, ധാരാളം തൊഴിൽ സാധ്യതകൾ എന്നിവയാണ് ഇവിടേക്ക് വിദ്യാർത്ഥികളെ അടുപ്പിക്കുന്നത്. താങ്ങാനാവുന്ന ട്യൂഷനും ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് ഇടവേളകളിൽ ആഴ്ചയിൽ 40 മണിക്കൂർ വരെ ജോലി ചെയ്യാനുള്ള അലവൻസ് പോലുള്ളവയും അനുകൂല ഘടകങ്ങളാണ്.

ന്യൂസിലാൻഡ്: സുരക്ഷയ്ക്കും ആതിഥ്യമര്യാദയ്ക്കും പേരുകേട്ട ന്യൂസിലാൻഡിൽ നല്ല അംഗീകാരമുള്ള സർവകലാശാലകളുണ്ട്. കൂടാതെ, അക്കാദമിക് ഇടവേളകളിൽ വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ചെയ്യാനും അവസരമുണ്ട്.

ഓസ്‌ട്രേലിയ: വിദേശ ബിരുദ പ്രോഗ്രാമുകൾ, കുടിയേറ്റ സൗഹൃദ നയങ്ങൾ, പ്രശസ്തമായ സർവകലാശാലകൾ, ബിരുദാനന്തര ബിരുദാനന്തര കോഴ്സുകൾ,തൊഴിൽ അവസരങ്ങൾ എന്നിവയാണ് വിദ്യാർത്ഥികളെ ഓസ്ട്രേലിയയിലേക്ക് ആകർഷിക്കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും ഈ രാജ്യങ്ങളിലെ ജീവിത ചെലവുകളും വിദേശ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മിനിമം വേതനവുമെല്ലാം വലിയ പ്രാധാന്യത്തോടെ പരിശോധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് കാനഡയും ഓസ്ട്രേലിയയും താരതമ്യം ചെയ്താൽ മികച്ച അടിസ്ഥാന ശമ്പളമാണ് ഓസ്ട്രേലിയയിൽ ലഭിക്കുന്നത്, ഒരു മണിക്കൂറിന് 23.23 ഡോളർ (1223 ഇന്ത്യൻ രൂപയോളം) ലഭിക്കും.എന്നിരുന്നാലും, ഓസ്‌ട്രേലിയയിലെ ജീവിതച്ചെലവ് വളരെ കൂടുതലാണ്, പ്രതിവർഷം 14,146 ഡോളർ മുതൽ 14,890 ഡോളർ വരെയാണ് ചെലവ് വരുന്നത്. അതേസമയം കാനഡയിലാകട്ടെ താരതമ്യേന താങ്ങാനാവുന്ന ജീവിതച്ചെലവാണ് ഉള്ളത്.പ്രതിവർഷം 7,965 മുതൽ 9,558 ഡോളർ വരെയാണ് ചെലവ് വരുന്നത്.

യുകെയിൽ മിനിമം വേതനം പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെടും. 23 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് മണിക്കൂറിന് 10.42 പൗണ്ടാണ് ലഭിക്കുക. യുകെയിൽ താരതമ്യേന ഉയർന്ന ജീവിതച്ചെലവാണ് ഉള്ളത്.പ്രത്യേകിച്ച് പ്രധാന നഗര കേന്ദ്രങ്ങളിൽ. യുകെയിലെ ജീവിതച്ചെലവ് സാധാരണയായി പ്രതിവർഷം 1,000 മുതൽ 1,600 പൗണ്ടാണ് വരുന്നത്. ഇതൊക്കെ കൊണ്ട് തന്നെ ഏത് രാജ്യം തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ വിദ്യാർത്ഥികൾ കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കണം. അതല്ലെങ്കിൽ കടുത്ത ദുരിതവും സാമ്പത്തിക ബുദ്ധിമുട്ടുകളുമായിരിക്കും വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+