Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡ മാത്രമല്ല, യുകെയും ഓസ്ട്രേലിയും തന്നത് എട്ടിൻറെ പണി..നിയമങ്ങളെല്ലാം മാറി..അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

കൊച്ചി: വിദേശ പഠനത്തിന് തയ്യാറെടുക്കുകയാണോ? എങ്കിൽ തീർച്ചയായും ഈ രാജ്യങ്ങളിലെ വിസ നിയമങ്ങളിൽ വന്ന മാറ്റങ്ങളെ കുറിച്ച് വിദ്യാർത്ഥികൾ അറഞ്ഞിരിക്കണം. കാനഡ, യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിങ്ങനെ ഇന്ത്യക്കാർ കൂടുതലായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളെല്ലാം തന്നെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പുതിയ നയങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ഇതിനെ കുറിച്ച് വിശദമായി അറിയാം.

കാനഡ-ഡെസിഗ്നേറ്റഡ് ലേണിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (DIL) നേരിട്ട് തന്നെ അപേക്ഷകന്റെ ആക്സപ്റ്റൻസ് ലെറ്റർ ഐ ആർ സി സിയുമായി പരിശോധിക്കണമെന്നാണ് പുതിയ നിർദ്ദേശം. വിദ്യാർത്ഥികൾ വഞ്ചനയ്ക്ക് ഇരയാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.മാത്രമല്ല കൃത്യമായ രേഖകൾ ഉള്ളവർക്ക് മാത്രമേ പഠനാനുമതി ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുകയും ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നു. ബിരുദാനന്തര വർക്ക് പെർമിറ്റ് മാനദണ്ഡങ്ങളും കാനഡ പരിശോധിക്കും. വിദ്യാർത്ഥികളുടെ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് 2024 ജനുവരി 1 മുതൽ 10,000 ൽ നിന്ന് 20,635 കനേഡിയൻ ഡോളറായും വർധിപ്പിച്ചിട്ടുണ്ട്.

canadaback

യുകെ -ഫീസ് ഘടന പരിഷ്കരിച്ചതുൾപ്പെടെയുള്ള മാറ്റങ്ങളാണ് യുകെ നടപ്പാക്കിയത്. പുതിയ തീരുമാനപ്രകാരം യുകെ വിസ ഫീസ് 363 പൗണ്ടിൽ നിന്ന് 490 പൗണ്ടായി ഉയർത്തിയിട്ടുണ്ട്. അതായത് 35 ശതമാനത്തോളം വർധനവ്. ഇമിഗ്രേഷൻ ഹെൽത്ത് സർചാർജ് 264 പൗണ്ടിൽ നിന്നും 1035 പൗണ്ടായും പരിഷ്കരിച്ചിട്ടുണ്ട്. യുകെയിൽ ആശ്രിത വീസ ഗവേഷണത്തിന് മാത്രമായി നിജപ്പെടുത്തുകയും ചെയ്തു. ഇതോടെ ഗവേഷണ വിദ്യാർഥികൾക്കും സർക്കാർ ഫണ്ടിങ് ഉള്ള സ്കോളർഷിപ്പ് ലഭിക്കുന്ന കോഴ്‌സുകൾ പഠിക്കാൻ എത്തുന്നവർക്കും മാത്രമായിരിക്കും സ്കോളർഷിപ്പ് ലഭിക്കുക.

ഓസ്ട്രേലിയ

ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഐഇഎൽടിഎസിന്റെ സ്കോറുകൾ വർധിപ്പിക്കുകയാണ് ഓസ്ട്രേലിയ ചെയ്തത്. ഇപ്പോൾ താൽക്കാലിക വിസയ്ക്കുള്ള ഐഇഎൽടിഎസ് സ്‌കോർ 6.0ൽ നിന്ന് 6.5 ആയി ഉയർത്തി. അതേസമയം സ്റ്റുഡന്റ് വിസയ്ക്ക് ഇത് 5.5ൽ നിന്ന് 6.0 ആക്കി ഉയർത്തിയിട്ടുണ്ട്. വിദഗ്ദ തൊഴിലാളികളുടെ കുറവുള്ള മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് മാത്രം വർക്ക് പെർമിറ്റ് നൽകാനാണ് പുതിയ തീരുമാനം.

ഫ്രാൻസ്

അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കുന്ന തരത്തിലാണ് ഫ്രാൻസ് നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ബിരുദാനന്തര ബിരുദധാരികൾക്കുള്ള പോസ്റ്റ് സ്റ്റഡി വർക്ക് വിസ അഞ്ച് വർഷത്തേക്ക് രാജ്യം നീട്ടിയിട്ടുണ്ട്. കൂടാതെ, മാസ്റ്റേഴ്‌സിനായി ഫ്രാൻസിൽ ഒരു സെമസ്റ്റർ പഠിച്ചവർക്ക് ഇപ്പോൾ തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനായി അഞ്ച് വർഷത്തെ ഷെങ്കൻ വിസ ഉപയോഗപ്പെടുത്താം.

അയർലാന്റ്

ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള അന്തർദ്ദേശീയ ബിരുദധാരികൾക്ക് പോസ്റ്റ്-സ്റ്റഡി വർക്ക് വിസയിൽ രണ്ട് വർഷം തുടരാൻ സാധിക്കും.പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് മൂന്ന് വർഷം വരെ രാജ്യത്ത് തുടരാം.

ഇറ്റലി

ഒരു വർഷത്തെ ബിരുദം പൂർത്തിയാക്കിയാലും വിദ്യാർത്ഥികൾക്ക് ഇറ്റലിയിൽ തുടരാം.ഏകദേശം 5,897 ഇന്ത്യൻ വിദ്യാർത്ഥികൾ പഠന വിസയിൽ 2022 ൽ ഇറ്റലിയിൽ എത്തിയിരുന്നു.വിദ്യാർത്ഥികളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള മെച്ചപ്പെട്ട പോസ്റ്റ്-സ്റ്റഡി ഇൻ്റേൺഷിപ്പുകൾ, പാഠ്യേതര ഇൻ്റേൺഷിപ്പുകൾ, പരിശീലനം എന്നിവയെല്ലാം രാജ്യം അവതരിപ്പിച്ചിട്ടുണ്ട്.

ന്യൂസിലാന്റ്

ഐഇഎൽടിഎസ് വൺ സ്‌കിൽ റീടേക്ക് ഓപ്‌ഷൻ രാജ്യം അനുവദിച്ചിട്ടുണ്ട്.അതായത് ഏതെങ്കിലും ഒരു സ്കില്ലിൽ പരാജയപ്പെട്ടാൽ അത് മാത്രമായി എഴുതിയെടുക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+