Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയോ യൂകെയോ? കൂടുതല്‍ സാലറി എവിടെ കിട്ടും: ഓസ്ട്രേലിയയും അമേരിക്കയും മോശമാണോ?

പശ്ചാത്യ രാജ്യങ്ങളിലേക്കുള്ള വിദേശ കുടിയേറ്റം ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുന്ന കാലമാണിത്. മികച്ച ജോലിയും ജീവിത നിലവാരവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പല വിദ്യാർത്ഥികളും വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നത്. യു‌എസ്‌എ, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കുടിയേറ്റം.

വിദേശത്തേക്ക് കുടിയേറുമ്പോള്‍ പരിഗണിക്കേണ്ടതായിട്ടുള്ള നിരവധി കാര്യങ്ങള്‍ ഉണ്ടെങ്കിലും അക്കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വശമാണ് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ എത്ര സാലറി കിട്ടുമെന്നുള്ളത്. പഠനച്ചിലവ് വളരെയേറുകയും പഠനത്തിന് ശേഷം ലഭിക്കുന്ന ജോലിക്ക് ശമ്പളം കുറവാണെങ്കില്‍ അത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളില്‍ ലഭിക്കുന്ന ശരാശരി ശമ്പളത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

canada-job

അമേരിക്ക

വൈവിധ്യമാർന്ന പ്രോഗ്രാമുകളും ഊർജസ്വലമായ തൊഴിൽ വിപണിയും വാഗ്ദാനം ചെയ്യുന്ന രാജ്യമാണ് അമേരിക്ക. അതുകൊണ്ട് തന്നെ അന്തർദേശീയ വിദ്യാർത്ഥികളുടെ പ്രധാന ലക്ഷ്യ സ്ഥാനമായും അമേരിക്ക മാറുന്നു. എന്നാല്‍ വിദ്യാർത്ഥി വിസ ലഭിക്കാന്‍ ഏറെ കടമ്പകള്‍ സഹിക്കേണ്ടി വരും.

യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച്, യുഎസിലെ ശരാശരി വാർഷിക ശമ്പളം നിങ്ങളുടെ പഠന മേഖലയെയും സ്ഥലത്തെയും ആശ്രയിച്ച് വലിയ രീതിയില്‍ വ്യത്യാസപ്പെട്ട് കിടക്കുന്നു. അതേസമയം തന്നെ സമീപകാലത്ത് ബിരുദം പൂർത്തിയാക്കിയവർക്ക് പ്രതിവർഷം 50,000 മുതൽ 70,000 വരെ ഡോളർ സമ്പാദിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ സൗരഭ് അറോറ വ്യക്തമാക്കുന്നത്.

യുകെ

ലോകോത്തര സർവ്വകലാശാലകളും സമ്പന്നമായ സാംസ്കാരിക പശ്ചാത്തലവും കാരണം വിദ്യാർത്ഥികളുടെ ലക്ഷ്യ സ്ഥാനമായി മാറിയ മറ്റൊരു പ്രധാന രാജ്യമാണ് യുകെ. ഫീൽഡും സ്ഥലവും അനുസരിച്ച് ബിരുദാനന്തര ശമ്പളം ഗണ്യമായി വ്യത്യാസപ്പെടാം. എങ്കിലും പ്രതിവർഷം ശരാശരി, 20,000 മുതൽ 30,000 യുറോ വരെ യുകെയില്‍ സമ്പാദിക്കുമെന്ന് പ്രതീക്ഷിക്കാം.

എഞ്ചിനീയറിംഗ്, ഫിനാൻസ്, മെഡിസിൻ തുടങ്ങിയ മേഖലകൾ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നു, അതേസമയം ഹ്യുമാനിറ്റീസ് സോഷ്യൽ സയൻസ് മേഖലയില്‍ തുടക്കത്തിലെ ശമ്പളം വളരെ കുറവായിരിക്കും. എഞ്ചിനീയറിംഗ്, ഫിനാൻസ്, ഹെൽത്ത്‌കെയർ എന്നീ രംഗത്ത് നിരവധി തൊഴില്‍ അവസരങ്ങള്‍ യുകെയില്‍ കണ്ടെത്താന്‍ സാധിച്ചേക്കും.

കാനഡ

അന്തർദ്ദേശീയ വിദ്യാർത്ഥികളോടുള്ള ഊഷ്മളവും സ്വാഗതാർഹവുമായ മനോഭാവത്തിന് പേരുകേട്ട രാജ്യമാണ് കാനഡ. കൂടാതെ ലോകോത്തര വിദ്യാഭ്യാസ സമ്പ്രദായവും വാഗ്ദാനം ചെയ്യുന്നു. ബിരുദാനന്തരം, പ്രദേശത്തെയും ഫീൽഡിനെയും ആശ്രയിച്ച് ശമ്പളം വ്യത്യാസപ്പെടാം. ശരാശരി, ബിരുദധാരികൾക്ക് പ്രതിവർഷം 45,000 ക നും 60,000 നും ഇടയിൽ വരുമാനം പ്രതീക്ഷിക്കാം.

യുകെയിലേത് പോലെ എഞ്ചിനീയറിംഗ്, കംപ്യൂട്ടർ സയൻസ്, ഹെൽത്ത് കെയർ എന്നിവയിലെ ബിരുദധാരികൾക്ക് കാനഡയിലും ഉയർന്ന ശമ്പളം ലഭിക്കുന്നു. അതേസമയം കലയിലും സാമൂഹിക ശാസ്ത്രത്തിലും ഉള്ളവർക്ക് തടക്കില്‍ വരുമാനം അല്പം കുറവായിരിക്കാം. ടൊറന്റോ, വാൻകൂവർ, മോൺട്രിയൽ തുടങ്ങിയ നഗരങ്ങളിൽ, സാങ്കേതിക മേഖല കുതിച്ചുയരുന്നത് അർഹതയുള്ളവർക്ക് ജോലി കണ്ടെത്താനുള്ള സാഹചര്യം ഒരുക്കുന്ന. ഹെൽത്ത്‌കെയർ, ഫോറസ്ട്രി, എനർജി, മൈനിംഗ് തുടങ്ങിയ വ്യവസായങ്ങളിലും ധാരാളം അവസരങ്ങളുണ്ട്.

ഓസ്ട്രേലിയ

ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിനും വൈവിധ്യമാർന്നതും ഊർജ്ജസ്വലമായ സംസ്കാരത്തിനും പേരുകേട്ട മറ്റൊരു രാജ്യമാണ് ഓസ്ട്രേലിയ. ശമ്പളത്തിന്റെ കാര്യത്തിൽ, സാഹചര്യം മറ്റ് രാജ്യങ്ങളിലേതിന് സമാനമാണ്, അതായത്, മേഖലയെ ആശ്രയിച്ച് അവ വ്യത്യാസപ്പെടുന്നു. ശരാശരി, ബിരുദധാരികൾക്ക് പ്രതിവർഷം 50,000 മുതൽ 70,000 വരെ ഓസ്ട്രേലിയന്‍ ഡോളർ വരുമാനം പ്രതീക്ഷിക്കാം.

ന്യൂസിലന്‍ഡ്

ന്യൂസിലന്‍ഡും എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകൾ പലപ്പോഴും ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നു. തുടക്കക്കാർക്ക് പ്രതിവർഷം 45,000 മുതൽ 60,000 വരെ ന്യൂസിലന്‍ഡ് ഡോളർ വരുമാനമായി പ്രതീക്ഷിക്കാം. താരതമ്യേന ചെറുതും എന്നാൽ ശക്തവുമായ ന്യൂസിലന്‍ഡില്‍ സമ്പദ്‌വ്യവസ്ഥയിൽ, അഗ്രികൾച്ചർ, അഗ്രിബിസിനസ്, ടൂറിസം, ഹോസ്പിറ്റാലിറ്റി, എഞ്ചിനീയറിംഗ് എന്നിവയാണ് പ്രധാന വ്യവസായ മേഖലകള്‍. എന്നിരുന്നാലും സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം മുതലായ മേഖലകളും വളരെയധികം അവസരങ്ങള്‍ ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+