Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിൽ ഉപരിപഠനവും ജോലിയുമാണോ ലക്ഷ്യം? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി

ഒറ്റാവ: ഉപരിപഠനത്തിന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടി വരികയാണ്. ബിരുദം പൂർത്തിയാക്കിയതിന് പിന്നാലെ തന്നെ വിദേശസാധ്യതകളാണ് പലരും തേടുന്നത്. ഇതിൽ തന്നെ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവരുടെ സ്വപ്ന രാജ്യമായി മാറിയിരിക്കുകയാണ് കാനഡ.

മികച്ച ജീവിതനിലവാരം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ നയങ്ങൾ, ജോലി സാധ്യതകൾ എന്നിവയെല്ലാമാണ് പ്രധാനമായും കാനഡയിലേക്ക് ആളുകളെ ആകർഷിക്കുന്നത്.എന്നാൽ ഇതൊക്കെ സ്വപ്നം കണ്ട് കാനഡിയിലേക്ക് പറക്കുന്ന പലരും കടുത്ത നിരാശയാണ് ഇപ്പോൾ പങ്കുവെയ്ക്കുന്നത്.

canadajob-

പഠനം കഴിഞ്ഞാൽ തന്നെ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കും എന്നതാണ് പലരുടേയും പ്രതീക്ഷ. അതുകൊണ്ട് തന്നെ ലക്ഷക്കണക്കിന് രൂപ വിദ്യാഭ്യാസ വായ്പ എടുത്തിട്ടാണ് പലരും കാനഡിയിലേക്ക് ബാഗ് പാക്ക് ചെയ്യുന്നത്. പഠനത്തിനിടയിൽ പാർട്ട് ടൈം ജോലി ചെയ്തും പഠനം കഴിഞ്ഞ് ജോലി ഉറപ്പാക്കിയുമെല്ലാം ഈ വായ്പകൾ അടച്ച് വീട്ടാമെന്നും ആളുകൾ കരുതുന്നു. എന്നാൽ ലക്ഷണക്കണക്കിന് ശമ്പളം സ്വപ്നം കണ്ട് കാത്തിരിക്കുന്നവർ പലരും ജോലി കിട്ടാതെ അലയുകയാണെന്നാണ് റിപ്പോർട്ട്.

വലിയ ശമ്പളമുള്ള ജോലിയുടെ കാര്യത്തിൽ മാത്രമല്ല കേട്ടോ ഈ ബുദ്ധിമുട്ടുകൾ. ചെറിയ ജോലികൾ പോലും ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നാണ് ഇവിടെ നിന്ന് പോയ പലരും പരാതിപ്പെടുന്നത്. താത്കാലിക ജോലിക്ക് പോലും വലിയ ക്യൂയാണ് അനുഭവപ്പെടുന്നതെന്നും വിദ്യാർത്ഥികളിൽ പലരും ചൂണ്ടിക്കാട്ടുന്നു.ഇതോടെ വായ്പെയടുത്ത തുക എങ്ങനെ തിരിച്ചടക്കുമെന്ന ആദിയിലാണ് പലരും. നിത്യച്ചെലവ് കഴിഞ്ഞ് പോകാൻ തന്നെ നാട്ടിൽ നിന്നും പണം അയച്ച് തരാൻ ആവശ്യപ്പെടുന്നവരും കുറവല്ല.

എന്നിട്ടും എന്തുകൊണ്ടാണ് കാനഡയന്ന മോഹവുമായി വീണ്ടും ആളുകൾ നാട് കടക്കാൻ ഒരുങ്ങുന്നത്? അതിലൊന്ന് ഏജന്റുമാരുടെ മോഹന വാഗ്ദാനങ്ങൾ തന്നെയാണെന്ന് പറയാതിരിക്കാനാകില്ല. പഠനം കഴിഞ്ഞയുടൻ ജോലി പിന്നാലെ പിആർ ലഭിച്ചാൽ കാനഡയിൽ തന്നെ ശിഷ്ടകാലം ജീവിക്കാമെന്ന വാഗ്ദാനങ്ങൾ, ഇതിലൊക്കെ പലരും വീണ് പോകുകയാണ്. അതിനാൽ ഏജന്റുമാരെ കണ്ണടച്ച് വിശ്വസിക്കാതെ നിലവിലെ രാജ്യത്തെ ജോലി മാർക്കറ്റ് അടക്കമുള്ള കാര്യങ്ങൾ വിശദമായി വിലയിരുത്തിയതിന് ശേഷം മാത്രമേ പുറപ്പെടാവൂ എന്നാണ് കാനഡയിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ മുന്നറിയിപ്പ്.

ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി

കോളേജുകളിൽ അഡ്മിഷൻ ഉറപ്പാക്കിയതിന് ശേഷമാണല്ലോ അവിടേക്ക് തിരിക്കുക. അവസാന നിമിഷമായിരിക്കും പലരും തിരിച്ചറിയുക അപേക്ഷിച്ച സർവ്വകലാശാലകൾക്കും കോളേജുകൾക്ക് അംഗീകാരമില്ലെന്ന്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ പഠിച്ചാലുള്ള അവസ്ഥ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരത്തിൽ എത്തുന്ന പലർക്കും ജോലികൾ ലഭിക്കാതെ നാട്ടിലേക്ക് തിരിച്ചുവരേണ്ട സാഹചര്യം പോലും ഉണ്ടാകുന്നുണ്ട്. ഉയർന്ന ജീവിതച്ചെലവാണ് മറ്റൊരു പ്രതിസന്ധി.

കാനഡയിൽ മാത്രമല്ല ഈ അവസ്ഥ. യുകെ, ജർമ്മിനി പോലുള്ള രാജ്യങ്ങളില്ലെല്ലാം തൊഴിലുകളുടെ കാര്യത്തിൽ കടുത്ത പ്രതിസന്ധി അനുഭവപ്പെടുന്നുണ്ട്.അതിനാൽ വിദേശരാജ്യം എന്ന് കേൾക്കുമ്പോൾ തന്നെ കണ്ണ് മഞ്ഞളിച്ച് പോകേണ്ട, കൃത്യമായി അന്വേഷിച്ച് ഉറപ്പാക്കിയ ശേഷം മാത്രം നിങ്ങൾക്ക് ഈ രാജ്യങ്ങളിൽ ഭാവി കെട്ടിപ്പടുക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+