Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയെന്ന സ്വപ്നം നടന്നില്ലേ? പേടിക്കേണ്ട അയർലന്റിലേക്ക് പറക്കാം..നിരവധി അവസരങ്ങൾ

ഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് തിരഞ്ഞെടുക്കുന്ന പ്രധാന വിദേശ രാജ്യങ്ങളിൽ ഒന്ന് കാനഡയായിരുന്നു. എന്നാൽ കടുത്ത തൊഴിൽ പ്രതിസന്ധിയാണ് അവിടെ ഇപ്പോൾ നിലനിൽക്കുന്നത്. വാടക വീടുകളുടെ ദൗര്‍ലഭ്യം കാരണം വിദ്യാർത്ഥി വിസകളില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നത് പോലെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് രാജ്യം. ഇതോടെ വിദേശ ജോലിയും പഠനവുമെല്ലാം സ്വപ്നം കാണുന്നവർ ഏറെ നിരാശയിലാണ്.

എന്നാൽ ഉപരി പഠനത്തിനും ജോലിക്കും വലിയ സാധ്യതകളുള്ള മറ്റ് പല രാജ്യങ്ങളും ഉണ്ടെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അക്കൂട്ടത്തിലൊന്നാണ് അയർലന്റ്. ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കം നിരവധി അന്താരാഷ്ട്ര വിദ്യാർത്ഥികളാണ് ഇവിടെ പഠനത്തിനും ജോലിക്കായുമെല്ലാം എത്തുന്നത്. തൊഴിൽ അവസരങ്ങളും ഏറെയാണ്. വിശദമായി അറിയാം

 bob2-

ജീവിത സൗകര്യങ്ങൾ, മെച്ചപ്പെട്ട വിദ്യാഭ്യാസം, പ്രകൃതി സൗന്ദ്ര്യം, രാജ്യത്തിന്റെ സംസ്കാരം ഇവയെല്ലാമാണ് വിദ്യാർത്ഥികളെ ഇവിടേക്ക് അടുപ്പിക്കുന്നത്. നിലവിൽ, 32,000-ലധികം അന്തർദ്ദേശീയ വിദ്യാർത്ഥികൾ ഐറിഷ് സർവ്വകലാശാലകളിൽ ചേർന്നിട്ടുണ്ടെന്നാണ് കണക്ക്. അതായത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച 3 ശതമാനത്തിൽ പെട്ടവരാണ് ഇവരെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
മികച്ച തൊഴിലവസരങ്ങളും രാജ്യത്തെ പ്രധാന ആകർഷണമാണ്.രാജ്യത്ത് ഏറ്റവും ഡിമാന്റുള്ള തൊഴിൽ മേഖലകൾ ഇനി പരിചയപ്പെടാം

ഇൻഫർമേഷൻ ടെക്നോളജി

ഇൻഫർമേഷൻ ടെക്നോളജിയും (ഐടി) ടെലികമ്മ്യൂണിക്കേഷനും രാജ്യത്തെ ഏറ്റവും ഡിമാൻഡുള്ള തൊഴിൽ മേഖലകളിൽ, ഒന്നാണ് പ്രത്യേകിച്ച് ഡബ്ലിനിൽ. ഗൂഗിൾ, ലിങ്ക്ഡ്ഇൻ, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെ മികച്ച 20 ആഗോള ടെക് കമ്പനികളിൽ 16 എണ്ണത്തിനും അയർലൻഡിന് ഓഫീസുകളുണ്ട്. സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ മുതൽ ബിസിനസ്സ് അനലിസ്റ്റുകൾ വരെയുള്ളവർക്ക് തൊഴിലവസരങ്ങൾ ഇവിടെ നിരവധിയാണ്. മികച്ച ശമ്പളവും തൊഴിൽപരിസരവും മറ്റൊരു പ്രത്യേകതയാണ്.

ഹെൽത്ത് കെയർ ആന്റ് ലൈഫ് സയൻസ്

ഡോക്ടർമാർ, നഴ്സുമാർ, ഗവേഷകർ, ഫാർമസ്യൂട്ടിക്കൽ വിദഗ്ധർ എന്നിവർക്കാണ് ഡിമാന്റ് കൂടുതൽ.അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് അയർലന്റ്.ഫൈസർ, ആസ്ട്രസെനെക്ക ഉൾപ്പെടെ മികച്ച 10 ആഗോള ഫാർമസ്യൂട്ടിക്കൽ, ബയോഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ എട്ടെണ്ണവും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.

മാത്രമല്ല ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ആറ് മരുന്നുകളും ഇപ്പോൾ അയർലന്റിലാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കമ്പനികളിലെ ഗവേഷണം അടക്കമുള്ള കാര്യങ്ങൾ ബയോടെക്നോളജി, മെഡിക്കൽ ഉപകരണ നിർമ്മാണ മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങൾക്കാണ് വഴി തുറന്നിരിക്കുന്നത്.

എൻജിനീയറിംഗ്

സിവിൽ, സ്ട്രെക്ചറൽ ഇലക്ട്രിക്കൽ എൻജിനിയർമാർക്ക് രാജ്യത്ത് ഡിമാന്റ് ഏറി വരികയാണ്. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ സിവിൽ എഞ്ചിനീയർമാർക്ക് ഉയർന്ന ഡിമാൻഡുണ്ട്.
ഹരിത ഊർജത്തത്തോടും സുസ്ഥിര പ്രവർത്തന രീതികളോടും അയർലൻഡ് കാണിക്കു്ന പ്രതിബദ്ധത റിന്യൂവബിൾ എനർജി എൻജിനീയർമാരുടെയും എൻവയമെന്‍ൽ സ്പെഷ്യലിസ്റ്റുകളുടെയും ആവശ്യകത വർധിപ്പിക്കുന്നുവെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+