Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയോ യുകെയോ അതോ ഓസ്ട്രേലിയയോ ? പഠന ചെലവ് ഏറ്റവും കുറവ് എവിടെ? അറിയാം സാധ്യതകൾ

ഡിഗ്രി പഠനം പൂർത്തിയായാൽ വിദേശ രാജ്യങ്ങളിൽ ഉപരിപഠനം സ്വപ്നം കാണുന്ന നിരവധി യുവാക്കൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ഇവരുടെ സ്വപ്നങ്ങൾക്ക് പലപ്പോഴും വിലങ്ങുതടി തീർക്കുന്നത് പഠനാവശ്യത്തിന് വേണ്ടിയുള്ള ഉയർന്ന ചെലവുകളാണ്. ട്യൂഷൻ ഫീസും വീട്ടുവാടകയും ജീവിത ചെലവുമടക്കം ലക്ഷങ്ങളാണ് പല സ്ഥാപനങ്ങളും ആവശ്യപ്പെടുന്നത്.ഈ സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ ചെലവിൽ വിദേശപഠനം സാധ്യമാകുന്ന രാജ്യങ്ങളെ കുറിച്ച് വിശദമായി പരിശോധിക്കാം

അടുത്തിടെ വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ കണക്കുകൾ സർക്കാർ പുറത്തുവിട്ടിരുന്നു. ഇതു പ്രകാരം യുഎസ് (4,65,791 വിദ്യാർത്ഥികൾ), ഓസ്‌ട്രേലിയ (1,00,009), യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (1,64,000), യുകെ (55,465) തുടങ്ങിയ രാജ്യങ്ങളിലാണ് വിദ്യാർത്ഥികൾ കൂടുതലായി പോകുന്നത്. ഇത് കൂടാതെ യൂറോപ്പിലെ ചില രാജ്യങ്ങളും വിദ്യാർത്ഥികൾ തെരഞ്ഞെടുക്കാറുണ്ട്.

ukcan

ട്യൂഷൻ ഫീസ്, പാഠപുസ്തകങ്ങൾ, ജീവിതച്ചെലവ്, യാത്ര , വിസ ചെലവ് എന്നിവയാണ് പ്രധാനമായും വിദേശ പഠനച്ചെലവിൽ ഉൾപ്പെടുന്നത്. ഇനി വിവിധ രാജ്യങ്ങളിലെ ഫീസ് ഘടനകളെ കുറിച്ച് അറിയാം.

യുഎസിൽ 10,000 - 18,000 ഡോളർ വരെയാണ് പ്രതിവർഷം ജീവിത ചെവ്. യുകെയിൽ ഇത് 13,000 പൗണ്ട് ആണ്. കാനഡയിൽ 11,800 മുതൽ 15,750 ഡോളർ വരേയും ഓസ്ട്രേലിയയിൽ 14,290 മുതൽ 19,288 ഡോളർ വരേയും യൂറോപ്പിൽ 8,400 മുതൽ 14,400 യൂറോ വരെയുമാണ് ചെലവ് കണക്കാക്കുന്നത്

ഇനി വിവിധ രാജ്യങ്ങളിലെ ട്യൂഷൻ ഫീസ് അടക്കമുള്ള മറ്റ് അടിസ്ഥാന ചെലവുകൾ കൂടി പരിശോധിക്കാം

യുഎസ്-( ഡോളർ)

ട്യൂഷൻ ഫീസ്: പ്രതിവർഷം 32,000 മുതൽ 60,000 വരെ.

പാഠപുസ്തകം: പ്രതിവർഷം ശരാശരി 1,240 വരെ

താമസം: പ്രതിമാസം 1,500 - 3,100 വരെ

ഗതാഗതം: പ്രതിമാസം 90 - 130 വരെ

അധിക ചെലവ്: F1 വിസ: ഒരു അപേക്ഷയ്ക്ക് 510.

യുകെ (പൗണ്ട്)

ട്യൂഷൻ ഫീസ്: പ്രതിവർഷം 11,4000 മുതൽ 32,081 വരെ.

പാഠപുസ്തകം: പ്രതിവർഷം ശരാശരി 120 മുതൽ 240 വരെ

താമസം: പ്രതിമാസം 9,00 -1,400 വരെ

ഗതാഗതം: പ്രതിവർഷം 140

അധിക ചെലവ്: സ്റ്റുഡന്റ് വിസയ്ക്ക് 363.

കാനഡ (ഡോളർ)

ട്യൂഷൻ ഫീസ്: പ്രതിവർഷം 11,800 മുതൽ 15,750 വരെ.

പാഠപുസ്തകം: പ്രതിവർഷം 1,500 വരെ

താമസം: പ്രതിമാസം 350 മുതൽ 500 വരെ

ഗതാഗതം:30 മുതൽ 80 വരെ

അധിക ചെലവ്:സ്റ്റഡി പെർമിറ്റ് 120

ഓസ്ട്രേലിയ-(ഡോളർ)

ട്യൂഷൻ ഫീസ്: പ്രതിവർഷം 10,060 മുതൽ 35,730 വരെ

പാഠപുസ്തകം: പ്രതിവർഷം 360 മുതൽ 1080 വരെ

താമസം: പ്രതിമാസം 600 വരെ

ഗതാഗതം: പ്രതിമാസം 150 വരെ

അധിക ചെലവ്:സ്റ്റഡി പെർമിറ്റ് 630 വരെ

യൂറോപ്പ്-(യൂറോ)

ട്യൂഷൻ ഫീസ്: പ്രതിവർഷം 5,000 മുതൽ 13,000 വരെ

പാഠപുസ്തകം: പ്രതിവർഷം50 മുതൽ 200 വരെ

താമസം: പ്രതിമാസം 300 മുതൽ 8000 വരെ

ഗതാഗതം: പ്രതിമാസം 20 മുതൽ 100 വരെ

അധിക ചെലവ്: സ്റ്റുഡന്റ് വിസ 60 മുതൽ 100 വരെ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+