സിബിഎസ്ഇയില്‍ ജോലി അവസരം, നിരവധി ഒഴിവുകള്‍; വേഗം അപേക്ഷിച്ചോ
സിബിഎസ്ഇ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍) അസിസ്റ്റന്റ് സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 12 ന് ആരംഭിച്ച അപേക്ഷ നടപടികള്‍ ഏപ്രില്‍ 11 ന് അവസാനിക്കും. പ്രസ്തുത തസ്തികളിലെ 118 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.
18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവിധ വിഭാഗങ്ങള്‍ക്ക് അര്‍ഹത പ്രകാരം പ്രായപരിധിയില്‍ ഇളവ് നല്‍കും. തസ്തികകള്‍ക്കനുസരിച്ച് എല്ലാ മേഖലകളിലും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം എല്ലാ അനുബന്ധ രേഖകളും ഉദ്യോഗാര്‍ത്ഥികള്‍ അറ്റാച്ച് ചെയ്യണം.

ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. അവസാന തിയതിക്ക് മുന്‍പ് വരുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഗ്രൂപ്പ് എ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 1500 രൂപയും ഗ്രൂപ്പ് ബി, സി പോസ്റ്റുകളിലേക്ക് അപേക്ഷിക്കാന്‍ 800 രൂപയുമാണ് ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിമുക്ത ഭടന്മാര്‍, വനിതകള്‍, റെഗുലര്‍ സിബിഎസ്ഇ ജീവനക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി പരീക്ഷാ ഫീസ് അടക്കാം.
ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, സ്‌കില്‍ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. തിരുവനന്തപുരമാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസുകളായ അജ്മീര്‍, അലഹബാദ്, ഭുവനേശ്വര്‍, ഭോപ്പാല്‍, ബെംഗളൂരു, ചെന്നൈ, ചണ്ഡീഗഡ്, ഡെറാഡൂണ്‍, ഗുവാഹത്തി, നോയിഡ, പട്‌ന, പഞ്ച്കുല, പൂനെ, തിരുവനന്തപുരം, വിജയവാഡ, റായ്ബറേലി എന്നിവിടങ്ങളില്‍ നിയമിക്കും.
വിദ്യാഭ്യാസ യോഗ്യതകള്‍
അസിസ്റ്റന്റ് സെക്രട്ടറി (അഡ്മിനിസ്ട്രേഷന്‍)
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് സെക്രട്ടറി (അക്കാദമിക്‌സ്)
ഒരു അംഗീകൃത സര്‍വകലാശാല/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളില്‍/മേഖലകളില്‍ ബിരുദാനന്തര ബിരുദമാണ് വേണ്ടത്. അംഗീകൃത സര്‍വകലാശായില്‍ നിന്ന് ബി.എഡ് ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. നെറ്റ്, എസ് എല്‍ ഇ ടി അല്ലെങ്കില്‍ തത്തുല്യം, ഡോക്ടറേറ്റ് ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.
അസിസ്റ്റന്റ് സെക്രട്ടറി (നൈപുണ്യ വിദ്യാഭ്യാസം)
ഉദ്യോഗാര്‍ത്ഥികള്‍ക്ക് അംഗീകൃത സര്‍വകലാശാല/ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
അസിസ്റ്റന്റ് സെക്രട്ടറി (ട്രെയിനിംഗ്)
പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അംഗീകൃത സര്‍വകലാശാല/ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളില്‍/മേഖലകളില്‍ ബിരുദാനന്തര ബിരുദം വേണം. അംഗീകൃത സര്‍വ്വകലാശാല/സ്ഥാപനത്തില്‍ നിന്നുള്ള ബി.എഡ് ബിരുദം, നെറ്റ്, എസ് എല്‍ ഇ ടി അല്ലെങ്കില്‍ തത്തുല്യം, ഡോക്ടറേറ്റ് ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം.
അക്കൗണ്ട്‌സ് ഓഫീസര്‍ ഗ്രൂപ്പ് എ
ഇക്കണോമിക്സ്/കൊമേഴ്സ്/അക്കൗണ്ട്സ്/ഫിനാന്‍സ്/ബിസിനസ് സ്റ്റഡീസ്/കോസ്റ്റ് അക്കൗണ്ടിംഗ് എന്നിവ ഒരു വിഷയമായി അംഗീകരിച്ചിട്ടുള്ള ഒരു അംഗീകൃത സര്‍വ്വകലാശാല/ സ്ഥാപനത്തിന്റെ ബാച്ചിലര്‍ ബിരുദം അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വ്വകലാശാലയുടെ/സ്ഥാപനത്തിന്റെ ബാച്ചിലേഴ്‌സ് ബിരുദവും കേന്ദ്ര/സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും അക്കൗണ്ട്/ഓഡിറ്റ് സേവനങ്ങള്‍/വകുപ്പ് നടത്തുന്ന എസ്എഎസ്/ജെഎഒ(സി) പരീക്ഷയിലെ വിജയവും ഉണ്ടായിരിക്കണം.
അല്ലെങ്കില്‍ ഇക്കണോമിക്സ്/കൊമേഴ്സ്/അക്കൗണ്ട്സ്/ഫിനാന്‍സ്/ബിസിനസ് സ്റ്റഡീസ്/കോസ്റ്റ് അക്കൌണ്ടിംഗ് വിഷയങ്ങളില്‍ ഒന്നായി ഉള്ള അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തിന്റെ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ എം.ബി.എ. (ഫിനാന്‍സ്)/ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ഐ.സി.ഡബ്ല്യു.എ.
ജൂനിയര്‍ എഞ്ചിനീയര്‍ ഗ്രൂപ്പ് ബി
എഐസിടിഇ അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തില്‍ നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി. ഇ. / ബി. ടെക്. ബിരുദം
ജൂനിയര്‍ ട്രാന്‍സ്ലേഷന്‍ ഓഫീസര്‍ ഗ്രൂപ്പ് - ബി
ഹിന്ദിയില്‍ ഒരു അംഗീകൃത സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദം. ഒപ്പം ഇംഗ്ലീഷ് നിര്‍ബന്ധിതമോ ഐച്ഛികമോ ആയ വിഷയമായോ അല്ലെങ്കില്‍ ബാച്ചിലര്‍ ഡിഗ്രി തലത്തില്‍ പരീക്ഷാ മാധ്യമമായോ ഉള്ളതായിരിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷില്‍ ഒരു അംഗീകൃത സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദം, ഒപ്പം ഹിന്ദി നിര്‍ബന്ധിതമോ ഐച്ഛികമോ ആയ വിഷയമായോ അല്ലെങ്കില്‍ ബാച്ചിലര്‍ ഡിഗ്രി തലത്തില്‍ പരീക്ഷാ മാധ്യമമായോ ആയിരിക്കണം.
അല്ലെങ്കില്‍ ഹിന്ദിയോ ഇംഗ്ലീഷോ ഒഴികെയുള്ള ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദം, ഹിന്ദി മീഡിയവും ഇംഗ്ലീഷും നിര്‍ബന്ധിതമോ ഐച്ഛികമോ ആയ വിഷയമായോ അല്ലെങ്കില്‍ ബാച്ചിലര്‍ ഡിഗ്രി തലത്തില്‍ പരീക്ഷാ മാധ്യമമായോ ആയിരിക്കണം.
ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള വിവര്‍ത്തനത്തില്‍ അംഗീകൃത ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും തിരിച്ചും അല്ലെങ്കില്‍ ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ വിവര്‍ത്തന പ്രവര്‍ത്തനത്തില്‍ മൂന്ന് വര്‍ഷത്തെ പരിചയം.
അക്കൗണ്ടന്റ് ഗ്രൂപ്പ് സി
സാമ്പത്തികശാസ്ത്രം/കൊമേഴ്സ്/അക്കൗണ്ട്സ്/ഫിനാന്‍സ്/ബിസിനസ് സ്റ്റഡീസ്/കോസ്റ്റ് അക്കൗണ്ടിംഗ് എന്നിവ ഒരു വിഷയമായി അംഗീകരിച്ചിട്ടുള്ള ഒരു അംഗീകൃത സര്‍വകലാശാല/സ്ഥാപനത്തില്‍ നിന്നുള്ള ബിരുദം. ഒപ്പം കംപ്യൂട്ടറില്‍ ടൈപ്പിംഗ് വേഗത ഇംഗ്ലീഷില്‍ 35 w/m ഹിന്ദിയില്‍ 30 w/m.
ജൂനിയര്‍ അക്കൗണ്ടന്റ് ഗ്രൂപ്പ് -സി
അക്കൗണ്ടന്‍സി/ബിസിനസ് സ്റ്റഡീസ്/ഇക്കണോമിക്സ്/കൊമേഴ്സ്/സംരംഭകത്വം/ധനകാര്യം/ബിസിനസ് അഡ്മിനിസ്ട്രേഷന്‍/ടാക്സേഷന്‍/കോസ്റ്റ് അക്കൗണ്ടിംഗ് എന്നീ വിഷയങ്ങളില്‍ അംഗീകൃത ബോര്‍ഡ്/യൂണിവേഴ്സിറ്റി/സ്ഥാപനത്തില്‍ നിന്ന് 12-ാം ക്ലാസ്. ഒപ്പം കംപ്യൂട്ടറില്‍ ടൈപ്പിംഗ് വേഗത ഇംഗ്ലീഷില്‍ 35 w/m ഹിന്ദിയില്‍ 30 w/m.












Click it and Unblock the Notifications