കേന്ദ്ര സായുധ പൊലീസ് സേനകളില്‍ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു
ദില്ലി: കേന്ദ്ര സായുധ പൊലീസ് സേനകളില്‍ അസിസ്റ്റന്റ് അസിസ്റ്റന്റ് കമാന്‍ഡന്‍സ് ഒഴിവുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 209 ഒഴിവുകളാണുള്ളത്. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സസ് പരീക്ഷ മുഖേനയാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 20 നാണ് പരീക്ഷ. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് , സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് , സശസ്ത്ര സീമാബെല്‍ , ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നീ സേനാവിഭാഗങ്ങളിലാണ് അവസരം. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 7 ആണ്.

ബിഎസ്എഫ് -78, സിആര്‍പിഎഫ് 13, സിഐഎസ്എഫ്69, ഐടിബിപി27, എസ്എസ്ബി 22 എന്നിങ്ങനെയാണ് ഒഴിവുകള്‍.
അംഗീകൃത ബിരുദം/ തത്തുല്യമാണ് യോഗ്യത. എന്‍സിസി ബി/സി സര്‍ട്ടിഫിക്കറ്റ് അഭിലഷണീയ യോഗ്യതയാണ്.
എഴുത്തുപരീക്ഷ, ഫിസിക്കല്‍ സ്റ്റാന്‍ഡേഡ്/ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്, മെഡിക്കല്‍ സ്റ്റാന്‍ഡേഡ്സ് ടെസ്റ്റ്, ഇന്റര്‍വ്യൂ/ പഴ്സനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. ഡിസംബര്‍ 20നു പരീക്ഷ നടക്കും. രണ്ടു പേപ്പറുകളുണ്ട്. രാവിലെയും ഉച്ചയ്ക്കുമായിട്ടാണു പരീക്ഷ. പരീക്ഷയുടെ വിശദമായ സിലബസിനു വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്.
ശാരീരികക്ഷമതാ പരീക്ഷ: ഇനി പറയുന്ന ഇനങ്ങളുണ്ടാകും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇനങ്ങള്‍ വ്യത്യസ്തമാണ്.
200 രൂപയാണ് അപേക്ഷാഫീസ്.സ്ത്രീകള്‍ക്കും പട്ടികജാതി/ വര്‍ഗക്കാര്‍ക്കും ഫീസില്ല.
www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.












Click it and Unblock the Notifications