Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ബിരുദം കയ്യിലുണ്ടോ: എങ്കില്‍ കേന്ദ്ര സേനയില്‍ അസിസ്റ്റന്റ് കമാൻഡറാകാം, നിരവധി ഒഴിവുകള്‍

ഡല്‍ഹി: കേന്ദ്ര സേനകളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി വമ്പന്‍ റിക്രൂട്ട്മെന്റ്. കേന്ദ്ര സായുധ പോലീസ് സേനകളിലെ (സി എ പി എഫ്) അസിസ്റ്റന്റ് കമാൻഡന്റ് തിരഞ്ഞെടുപ്പിനാണ് യു പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ആകെ 506 ഒഴിവുണ്ട്.

ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വനിതകൾക്കും അവസരമുണ്ട്. 2024 ഓഗസ്റ്റ് നാലിനായിരിക്കും പരീക്ഷ. ബി എസ് എഫ് -186, സി ആർ പി എഫ് -120, സി ഐ എ സ് എഫ് -100, ഐ ടി ബി പി - 58, എസ് എസ് ബി - 42 എന്നിങ്ങനെയാണ് ഓരോ സേനയിലെയും ഒഴിവുകൾ. 10 ശതമാനം ഒഴിവ് വിമുക്തഭടന്മാർക്ക് നീക്കിവെച്ചതാണ്.

capf-

യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദമാണ് യോഗ്യത. പരീക്ഷാഫലം കാത്തിരിക്കുന്നവർക്ക് നിർദിഷ്ടസമയത്തിനകം രേഖ ഹാജരാക്കാമെന്ന വ്യവസ്ഥയോടെ അപേക്ഷിക്കാം. എൻ സി സി -ബ . സി സർട്ടിഫിക്കറ്റുകളുള്ളവർക്ക് ഇന്റർവ്യൂ/പേഴ്സണാലിറ്റി ടെസ്റ്റിൽ മുൻഗണന ലഭിക്കും.

2024 ഓഗസ്റ്റ് ഒന്നിന് 20-25 വയസ്സ് (അപേക്ഷകർ 1999 ഓഗസ്റ്റ് രണ്ടിനുമുൻപോ 2004 ഓഗസ്റ്റ് ഒന്നിനുശേഷമോ ജനിച്ച വരായിരിക്കരുത്). എസ് സി, എസ്‌ ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ ബി സി. വിഭാഗക്കാർക്ക് മൂന്നുവർ ഷത്തെയും ഇളവ് ലഭിക്കും.

പരീക്ഷയ്ക്ക് ഫീസ് നല്‍കേണ്ടതുണ്ട്. വനിതകള്‍ക്കും എസ് സി, എസ് ടി വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർ 200 രൂപ ഓൺലൈനായോ എസ് ബി ഐ ബ്രാഞ്ചുകൾ മുഖേന പണമായോ അടയ്ക്കണം. എഴുത്തുപരീക്ഷ,
ഇന്റർവ്യൂ, കായികക്ഷമതാപരി ക്ഷ, മെഡിക്കൽ പരിശോധന, പേഴ്സ‌ണാലിറ്റി ടെസ്റ്റ് എന്നിവ നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്ക്ക് രണ്ട് പേപ്പറുകളുണ്ടാവും. ഒന്നാംപേപ്പർ രാവിലെയും രണ്ടാം പേപ്പർ ഉച്ച കഴിഞ്ഞുമാണ് നടത്തുക.

രാജ്യത്ത് ആകെ 47 കേന്ദ്രങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പരീക്ഷ കേന്ദ്രങ്ങള്‍. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ https://www.upsconline.nic.in വഴി സമർപ്പിക്കണം. വൺ ടൈം രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തവർ അത് ചെയ്തതിന് ശേഷം വേണം അപേക്ഷ സമർപ്പിക്കാന്‍. അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി മെയ് 14.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+