സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിളിക്കുന്നു: നിരവധി ഒഴിവുകൾ, തൊഴിൽ അവസരങ്ങൾ അറിയാം

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിവിധ മാനേജർ തസ്തികകളിലേക്ക് നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അപേക്ഷിക്കാം-- centralbankofindia.co.in. ബാങ്ക് റിക്രൂട്ട്‌മെന്റിനുള്ള രജിസ്‌ട്രേഷൻ നടപടികൾ ഫെബ്രുവരി 28ന് ആരംഭിച്ചിട്ടുണ്ട്.
ഒഴിവുകളുടെ വിശദാംശങ്ങൾ
സിഎം - ഐടി (ടെക്‌നിക്കൽ): 13
എസ്എം - ഐടി (ടെക്നിക്കൽ): 36
മാൻ - ഐടി (ടെക്‌നിക്കൽ): 75
എഎം - ഐടി (ടെക്‌നിക്കൽ): 12
സിഎം (ഫങ്ഷണൽ): 5
എസ്എം (ഫങ്ഷണൽ): 6

തെറാപ്പിസ്റ്റ് തസ്തികയില്‍ താല്ക്കാലിക നിയമനം
ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ, വൃദ്ധജന പരിപാലന യൂണിറ്റുകളിലെ ഒഴിവുള്ള തെറാപ്പിസ്റ്റ് തസ്തികകളിലേയ്ക്ക് ദിവസവേതന വ്യവസ്ഥയില്‍ താല്ക്കാലിക നിയമനം നടത്തുന്നു. മാര്‍ച്ച് 06 10.30 ന് കുയിലിമല ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വച്ചാണ് കൂടികാഴ്ച. പ്രതിദിന വേതനം 755 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 20385 രൂപ യോഗ്യത ഡി.എ.എം.ഇ അംഗീകൃത ഒരു വര്‍ഷ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്. യോഗ്യത, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പരിശോധനയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0486 2232318.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
കുമിളി പഞ്ചായത്തിന്‍റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് സേവന തല്‍പ്പരരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് എസ്‌എസ്‌എല്‍സി വിജയമാണ് വിദ്യാഭ്യാസ യോഗ്യത. എസ്‌സി വിഭാഗത്തില്‍ എസ്‌എസ്‌എല്‍സി ജയിച്ചവര്‍ ഇല്ലെങ്കില്‍ തോറ്റവരെയും പരിഗണിക്കും, എസ്‌ടി വിഭാഗത്തില്‍ എസ്‌എസ്‌എല്‍സി ജയിച്ചവര്‍ ഇല്ലെങ്കില്‍ എട്ടാം ക്ലാസ്സുകാരെയും പരിഗണിക്കും. സര്‍ക്കാര്‍ അംഗീകൃത നേഴ്സറി ടീച്ചര്‍ ട്രെയിനിങ് , പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ്, ബാലസേവികാ ട്രെയിനിങ് എന്നിവ ലഭിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഹെല്‍പ്പര്‍ക്ക് എഴുതുവാനും വായിക്കുവാനും കഴിവ് ഉണ്ടാകണം . എസ്‌എസ്‌എല്‍സി ജയിക്കാന്‍ പാടില്ല. രണ്ടു തസ്തികകള്‍ക്കും 18 നും 46 നും ഇടയിലാണ് പ്രായ പരിധി. എസ്‌സി/എസ്‌ടി വിഭാഗക്കാര്‍ക്ക് 3 വര്‍ഷം വരെ ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകള്‍ മാര്‍ച്ച് 17 വൈകീട്ട് 5 മണി . ശിശുവികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് അഴുത അഡീഷണല്‍, ക്ഷേമ ഭവന്‍ ബില്‍ഡിങ്, എസ്‌ബിഐ ക്കു എതിര്‍ വശം, വണ്ടിപ്പെരിയാര്‍ പിഓ എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമുകള്‍ കുമിളി പഞ്ചായത്തിലെ അക്ഷയ സെന്‍ററുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 252030 .

വാക് ഇന്‍ ഇന്റര്‍വ്യൂ
തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജില്‍ ശല്യതന്ത്ര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒരു ഒഴിവ്. ഈ തസ്തികയിലേക്ക് വാക്-ഇന്‍-ഇന്ററര്‍വ്യൂ നടത്തി കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലുളള കാലാവധി പരമാവധി ഒരു വര്‍ഷമോ, അതിനുമുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരെയോ ആയിരിക്കും. യോഗ്യത ആയുര്‍വേദത്തിലെ ശല്യതന്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ തൃപ്പൂണിത്തുറ ഗവ ആയുല്‍വേദ കോളേജില്‍ മാര്‍ച്ച് എട്ടിന് രാവിലെ 11-ന് കൂടിക്കാഴ്ചയ്ക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ബയോഡാറ്റ, ജനനിതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.












Click it and Unblock the Notifications