സെന്‍ട്രല്‍ ബാങ്കില്‍ പത്താം ക്ലാസുകാര്‍ക്ക് അവസരം, ശമ്പളം കേട്ടോ? അപേക്ഷിക്കാം
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ പത്താം ക്ലാസ് പാസായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ജോലി അപേക്ഷകള്‍ സ്വീകരിക്കുന്നു. താത്പര്യവും യോഗ്യതയുമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഡിസംബര്‍ 20 മുതല്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു. 2024 ജനുവരി 9 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. ശുചീകരണ തൊഴിലാളികള്‍ക്കായി ആകെ 484 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.
പ്രിലിമിനറി പരീക്ഷ ജനുവരിയിലും മെയിന്‍ പരീക്ഷ ഫെബ്രുവരിയിലും നടക്കും. ഈ തസ്തികയില്‍ ജോലി ആഗ്രഹിക്കുന്ന താല്‍പ്പര്യമുള്ള അപേക്ഷകര്‍ അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള പത്താം ക്ലാസ് പാസാകുകയോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ ഉള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രാദേശിക ഭാഷയിലും പ്രാവീണ്യം ഉണ്ടായിരിക്കണം. 2023 മാര്‍ച്ച് 31- ന് 18- നും 26 -നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് അനുസൃതമായി പ്രായ പരിധിയില്‍ ഇളവ് നല്‍കും. അപേക്ഷകരുടെ വിഭാഗത്തെ അടിസ്ഥാനമാക്കി അപേക്ഷാ ഫീസ് വ്യത്യാസപ്പെടുന്നു. എസ് സി / എസ് ടി / ബെഞ്ച്മാര്‍ക്ക് വികലാംഗര്‍ ( പി ഡബ്ല്യു ബി ഡി) / സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് 175 രൂപയാണ് അപേക്ഷാ ഫീസ് ( ജി എസ് ടി ഉള്‍പ്പെടെ). മറ്റെല്ലാ ഉദ്യോഗാര്‍ത്ഥികളും ജി എസ് ടി ഉള്‍പ്പെടെ 850 രൂപ അടയ്ക്കേണ്ടിവരും.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 28145 രൂപ ശമ്പളം ലഭിക്കും. അടിസ്ഥാന ശമ്പളത്തിന് പുറമേ, തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥിക്ക് ഡി എ, എച്ച് ആര്‍ എ, സി സി എ, സ്‌പെഷ്ല്‍ അലവന്‍സ്, ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ്, പ്രത്യേക ശമ്പളം, ലീവ് ഫെയര്‍ കണ്‍സഷന്‍, ലീവ് എന്‍ക്യാഷ്‌മെന്റ്, സ്വയം & ആശ്രിതര്‍ക്കുള്ള ഗ്രൂപ്പ് മെഡിക്കല്‍ ഇന്‍ഷുറന്‍സ്, മെഡിക്കല്‍ സഹായം, ഗ്രാറ്റുവിറ്റി, സ്റ്റാഫ് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം, ഹൗസ് ബില്‍ഡിംഗ് ലോണ്‍, കണ്‍വെയന്‍സ് ലോണ്‍, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ്, സ്റ്റാഫ് വെല്‍ഫെയര്‍ സ്‌കീമുകള്‍ എന്നിവക്കും അര്‍ഹതയുണ്ടായിരിക്കും.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥി ആറ് മാസത്തെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കണം. അതിന് ശേഷമെ സ്ഥിരപ്പെടുത്തൂ. ഇക്കാലയളവില്‍ ഉദ്യോഗാര്‍ത്ഥിയുടെ പ്രകടനം തൃപ്തികരമല്ലെങ്കില്‍ നിയമനം റദ്ദാക്കപ്പെടും. വിശദമായ അറിയിപ്പിനായി ഇവിടെ പരിശോധിക്കുക












Click it and Unblock the Notifications