സെന്‍ട്രല്‍ ബാങ്കില്‍ അപ്രന്റീസാകാം; നിരവധി ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് ഇങ്ങനെ
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ അപ്രന്റീസ് തസ്തികകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു. അതാത് മേഖലകളിലെ വിവിധ ബ്രാഞ്ചുകള്‍/ഓഫീസുകളിലായി ആകെ 3,000 ഒഴിവുള്ള തസ്തികകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 21-ന് അപേക്ഷാ നടപടികള്‍ ആരംഭിച്ചു. മാര്‍ച്ച് 6-വരെ അപേക്ഷിക്കാം. പരീക്ഷ മാര്‍ച്ച് 10-ന് താല്‍ക്കാലികമായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
യോഗ്യതയ്ക്കുള്ള കട്ട്-ഓഫ് തീയതി മാര്‍ച്ച് 31-ന് സജ്ജീകരിച്ചിരിക്കുന്നു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് nats.education.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയും പ്രാദേശിക ഭാഷാ പരിജ്ഞാനവും ഉള്‍പ്പെടുന്നതായിരിക്കും തിരഞ്ഞെടുക്കല്‍ പ്രക്രിയ.

ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറല്‍ ഇംഗ്ലീഷ്, റീസണിംഗ് എബിലിറ്റി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, അടിസ്ഥാന റീട്ടെയില്‍ ലയബിളിറ്റി പ്രൊഡക്ട്‌സ്, ബേസിക് റീട്ടെയില്‍ അസറ്റ് പ്രൊഡക്ട്‌സ്, ബേസിക് ഡെപ്പോസിറ്റ് പ്രൊഡക്ട്‌സ്, ബേസിക് ഇന്‍ഷുറന്‍സ് പ്രൊഡക്ട്‌സ് എന്നിവയ്ക്കാണ് എഴുത്തുപരീക്ഷ നടത്തുന്നത്.
അപേക്ഷകര്‍ മുമ്പ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ മറ്റേതെങ്കിലും ഓര്‍ഗനൈസേഷനിലോ അപ്രന്റീസ്ഷിപ്പ് നേടിയവരോ നിലവില്‍ അപ്രന്റീസ്ഷിപ്പ് പരിശീലനം നേടുന്നവരോ ആയിരിക്കരുത്. വിദ്യാഭ്യാസ യോഗ്യതകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഒന്നോ അതിലധികമോ വര്‍ഷത്തെ പരിശീലനമോ ജോലി പരിചയമോ ഉള്ള വ്യക്തികള്‍ക്ക് അപ്രന്റീസായി പ്രവര്‍ത്തിക്കുന്നതിന് അര്‍ഹതയില്ല.
അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കട്ട് ഓഫ് തീയതിയെ അടിസ്ഥാനമാക്കി 1996 ഏപ്രില്‍ 1 നും 2004 മാര്‍ച്ച് 31 നും ഇടയില്‍ ജനിച്ചവരായിരിക്കണം. കട്ട് ഓഫ് തീയതി പ്രകാരം 20 നും 28 നും ഇടയില്‍ പ്രായമുണ്ടായിരിക്കണം. അതേസമയം കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് എസ് സി, എസ് ടി, ഒ ബി സി, പി ഡബ്യു ബി ഡി പോലുള്ള ചില വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റൈപ്പന്‍ഡായി 15000 രൂപ ലഭിക്കും. അപേക്ഷകര്‍ ബിരുദധാരികളായിരിക്കണം കൂടാതെ 2020 മാര്‍ച്ച് 31-ന് ശേഷം ലഭിച്ച പാസിംഗ് സര്‍ട്ടിഫിക്കറ്റ് സഹിതം ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം. എങ്ങനെയാണ് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത് എന്ന് നോക്കാം.
www.nats.education.gov.in എന്ന അപ്രന്റീസ്ഷിപ്പ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. apprenticeshipindia.gov.in ല്‍ പ്രൊഫൈല്‍ ഇതിനകം സൃഷ്ടിച്ചതാണെങ്കില്‍ ലോഗിന്‍ ചെയ്ത് അപേക്ഷിക്കുക. പുതിയ പ്രൊഫൈല്‍ രൂപീകരിക്കാന്‍ അപ്രന്റീസ്ഷിപ്പ് പോര്‍ട്ടലില്‍ ഒരു അക്കൗണ്ട് സൃഷ്ടിക്കുക. ലോഗിന്‍ ചെയ്യുക, 'പരസ്യം ചെയ്ത ഒഴിവുകള്‍ക്കെതിരെ അപേക്ഷിക്കുക' എന്ന വിഭാഗത്തിലേക്ക് പോയി 'സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള അപ്രന്റീസ്ഷിപ്പ്' എന്ന് തിരയുക. ആക്ഷന്‍ കോളത്തിന് താഴെയുള്ള 'അപ്ലൈ' ബട്ടണ്‍ തിരഞ്ഞെടുക്കുക. വ്യക്തിഗത വിവരങ്ങളും മറ്റ് ആവശ്യമായ വിശദാംശങ്ങളും നല്‍കുക.












Click it and Unblock the Notifications