സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ വിളിക്കുന്നു: 250 ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 250 ചീഫ് മാനേജർ, സീനിയർ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ centralbankofindia.co.in വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 11 വരെയാണ്. ഓൺലൈൻ എഴുത്തുപരീക്ഷയുടെയും വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ബിരുദവും (ഏതെങ്കിലും വിഷയത്തിൽ) സി എ ഐ ഐ ബിയും ഉയർന്ന യോഗ്യതയും ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. ചീഫ് മാനേജരുടെ പ്രായപരിധി 40 വയസ്സിൽ താഴെയും സീനിയർ മാനേജർ 35 വയസ്സിൽ താഴെയും ആയിരിക്കണം
ചീഫ് മാനേജർ: 50 തസ്തികകൾ
സീനിയർ മാനേജർ: 200 തസ്തികകൾ

എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ : അപേക്ഷ ഫെബ്രുവരി 15 വരെ
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് റിസോഴ്സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്‍റ് (ഡാം) പ്രോഗ്രാമിലേക്ക് പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയോ ഉളളവര്‍ക്ക് അപേക്ഷിക്കാം.
പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്‍റ് രംഗത്തുളള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോൺ 9846033001 https://srccc.in/download ലിങ്കില്‍ നിന്നും അപേക്ഷാ ഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.

ലാബ് അസിസ്റ്റന്റ്
എറണാകുളം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ ലാബ് അസിസ്റ്റന്റ് തസ്തികയിൽ മൂന്ന് താൽക്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 15 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 - 41. നിയമാനുസൃത വയസിളവ് അനുവദിക്കും. വിദ്യാഭ്യാസ യോഗ്യത - പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. സയൻസ്, അഗ്രിക്കൾച്ചർ, ഫിഷറീസ് വിഷയങ്ങളിൽ ലബോറട്ടറി ജോലിയിൽ രണ്ട് വർഷം പ്രവൃത്തി പരിചയം. കൂടുതൽ വിവരങ്ങൾക്ക് 0484 2422458

ആയൂർവേദ തെറാപ്പിസ്റ്റ് വാക്ക്-ഇൻ-ഇന്റർവ്യൂ
തൃപ്പൂണിത്തുറ, ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. രണ്ട് വനിത, അഞ്ച് പുരുഷന്‍ തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത എസ്.എസ്.എല്‍.സി, ഡിഎഎംഇയില്‍ നിന്നുളള ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. പ്രവൃത്തിപരിചയം അഭിലക്ഷണീയം.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ആറിന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ 0484 2777489, 2776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയാം. പ്രായപരിധി 50 വയസ്സ് വരെ.

ഫെസിലിറ്റേറ്ററുടെ ഒഴിവ്
അഗ്രികൾച്ചർ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി (ആത്മ) നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചർ എക്‌സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്‌സ് കോഴ്‌സിലേക്ക് ഫെസിലിറ്റേറ്ററുടെ ഒഴിവുണ്ട്. ബി.എസ്.സി/എം.എസ്.സി -അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ, അഞ്ച് വർഷത്തെ പ്രവർത്തന പരിചയം എന്നിവയാണ് യോഗ്യത. കൃഷിവകുപ്പിലോ അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിലോ കൃഷി വിജ്ഞാൻ കേന്ദ്രത്തിലോ 20 വർഷത്തെ പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന. പ്രതിമാസ വേതനം 17,000 രൂപ താത്പര്യമുള്ളവർ തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റിൽ ഫെബ്രുവരി 18നകം അപേക്ഷ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു.












Click it and Unblock the Notifications