Get Updates
Get notified of breaking news, exclusive insights, and must-see stories!

തപാൽ വകുപ്പിൽ 1 ലക്ഷം ഒഴിവുകൾ, റവന്യു വകുപ്പിൽ 70,000; കേന്ദ്രസർക്കാരിൽ ആകെ 9 ലക്ഷത്തിലധികം ഒഴിവുകൾ

ദില്ലി: കേന്ദ്ര സർവീസിന്റെ നാലിലൊന്ന് തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായി കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. കേന്ദ്ര സർക്കാരിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 9,83,028 ഒഴിവുകൾ ഉണ്ടെന്നാണ് ധനമന്ത്രാലയത്തിലെ ധനവ്യയവകുപ്പിന്റെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ പറയുന്നത്.

40,46,921 അംഗീകൃത തസ്‌തികയിൽ നികത്തിയത്‌ 30,63,893 എണ്ണം മാത്രമാണ്. അതായത് ഇപ്പോഴും 24.29 ശതമാനം ഒഴിഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോർട്ട്. 2022 മാർച്ച്‌ 31 വരെയുള്ള കണക്കാണിത്‌. നിലവിൽ ഒഴിവിന്റെ എണ്ണം ഉയരും. തസ്‌തികളിൽ നിന്ന്‌ വിരമിക്കുന്നതിന്‌ ആനുപാതികമായ നിയമനം ഉണ്ടാകുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Central Government Job Opportunities

ഗ്രൂപ്പ്‌ ബിയിൽ ഗസറ്റഡ്‌ ഇതര തസ്‌തികകളാണ്‌ കൂടുതലും നികത്താത്തത്‌. 97,999 ഒഴിവുകളാണ് നികത്താനുള്ളത്, അതായത് 32.22 ശതമാനം. 3,04,175 തസ്‌തികയിൽ 2,06,176 പേരാണുള്ളത്‌. ഗ്രൂപ്പ്‌ എയിൽ 22.52 ശതമാനവും ഗ്രൂപ്പ്‌ ബി ഗസറ്റഡ്‌ തസ്‌തികയിൽ 15.47 ശതമാനവും ഗ്രൂപ്പ്‌ സിയിൽ 23.97 ശതമാനവും ഒഴിവുണ്ട്‌.

തസ്തികകളും വെട്ടിക്കുറയ്ക്കും

കേന്ദ്രഭരണ പ്രദേശങ്ങളെ ഒഴിവാക്കിയുള്ള കേന്ദ്രസർക്കാരിന്റെ സിവിലിയൻ സ്ഥിരം ജീവനക്കാരുടെ തസ്‌തികയിൽ 9.64 ലക്ഷം ഒഴിച്ചിട്ടിരിക്കുകയാണ്‌. സിവിൽ സർവീസിൽ ഒരു വർഷത്തിനുള്ളിൽ 58,000 തസ്‌തിക കുറഞ്ഞു. 2021 മാർച്ചിൽ 40.35 ലക്ഷമായിരുന്ന തസ്‌തിക 2022 മാർച്ചിൽ 39.77 ലക്ഷമായി.

ഗ്രൂപ്പ്‌ സിയിലാണ്‌ തസ്‌തികയിൽ വലിയ കുറവുണ്ടായത്‌. അംഗീകൃത തസ്‌തികകളും വെട്ടിക്കുറയ്‌ക്കുന്നതിനൊപ്പം നികത്താത്ത ഒഴിവുകളും ഉയർന്നു. കേന്ദ്ര സർവീസിന്റെ 92 ശതമാനവും റെയിൽവേ, പ്രതിരോധം (സിവിൽ), ആഭ്യന്തരം, തുറമുഖം, റവന്യു വകുപ്പുകളിലാണ്‌. അതിൽ പത്തിൽ നാല്‌ തസ്‌തികയും റെയിൽവേയിലുമാണ്‌. നിലവിൽ മൂന്നുലക്ഷത്തിൽപരം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 മാർച്ച്‌ 31 ലെ അംഗീകൃത തസ്‌തിക 15.07 ലക്ഷമാണ്‌. ജോലിയിലുള്ളത്‌ 11.98 ലക്ഷം പേരും.

പ്രതിരോധ (സിവിൽ) മേഖലയിൽ 5.77 ലക്ഷം തസ്‌തികയിൽ നികത്തിയിട്ടുള്ളത്‌ 3.45 ലക്ഷം മാത്രം. ആഭ്യന്തര മന്ത്രാലയത്തിൽ 1.20 ലക്ഷം ഒഴിവ്‌ നികത്തണം. അംഗീകൃത തസ്‌തിക 10.90 ലക്ഷത്തിൽ 9.69 ലക്ഷമാണ്‌ നികത്തിയിട്ടുള്ളത്‌. തപാൽ വകുപ്പിൽ ഒരു ലക്ഷം ഒഴിവുണ്ട്‌. 2.64 ലക്ഷം തസ്‌തികയിൽ 1.64 ലക്ഷം പേർ മാത്രമാണ്‌ ജോലിയിൽ ഉള്ളത്. റവന്യു വകുപ്പിൽ 70,000 ഒഴിവുകൾ ഉണ്ട്. ഏഴു വിഭാഗങ്ങൾ അടങ്ങിയ കേന്ദ്ര പൊലീസ്‌ സേനകളിൽ 5264 ഒഴിവുകളും ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+