ഊട്ടിയില്‍ ജോലി നേടാം: പത്താംക്ലാസ് യോഗ്യത മാത്രം മതി, അതും കേന്ദ്ര സർക്കാറിന് കീഴില്‍
ഒരു ജോലി അന്വേഷിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഇതാ കേന്ദ്ര സർക്കാറിന് കീഴില്‍ ജോലി ചെയ്യാന്‍ അവസരം ഒരുങ്ങിയിരിക്കുന്നു. ഊട്ടിയിലെ വെല്ലിംഗ്ടണില്‍ പ്രവർത്തിക്കുന്ന ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലേക്കാണ് നിയമനം നടത്തുന്നത്. പത്താം ക്ലാസ് പാസായ ആർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ആകെ ആറ് ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. മികച്ച ശമ്പളം ലഭിക്കുന്ന ജോലിയാണ് ഇത്. നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. 18 - 25 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്.

18000 രൂപ മുതല്‍ 56900 രൂപവരെയാണ് ഈ ജോലിക്ക് ശമ്പളമായി ലഭിക്കുക. ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്സൈറ്റില വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക. താല്‍പര്യമുള്ളവർക്ക് തപാല്‍ വഴി ആയി 09 മാർച്ച് 2024 മുതല്‍ 30 മാര്‍ച്ച് 2024 വരെ അപേക്ഷിക്കാം. കമാൻഡൻ്റ്, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്, വെല്ലിംഗ്ടൺ (നീലഗിരി) - 643 231, തമിഴ്നാട് എന്ന വിലാസത്തിലേക്കാണ് അപേക്ഷ അയക്കേണ്ടത്. ഔദ്യോഗിക വെബ്സൈറ്റ്. https://www.dssc.gov.in/
എന്താണ് ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ്
കേന്ദ്ര സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പ്രതിരോധ മന്ത്രാലയത്തിൻ്റെ ഒരു പ്രതിരോധ സേവന പരിശീലന സ്ഥാപനമാണ് ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് ( DSSC ). ഇന്ത്യൻ ആർമി , ഇന്ത്യൻ നേവി , ഇന്ത്യൻ എയർഫോഴ്സ് തുടങ്ങി ഇന്ത്യൻ സായുധ സേനയുടെ മൂന്ന് സേവനങ്ങളിലെയും ഓഫീസർമാരെ ഇവിടെ പരിശീലിപ്പിക്കുന്നു.
അർദ്ധസൈനിക സേനകളിൽ നിന്നും സിവിൽ സർവ്വീസുകളിൽ നിന്നും തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരെയും കമാൻഡ് , സ്റ്റാഫ് നിയമനങ്ങൾക്കായി സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഓഫീസർമാരെയും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴയ സൈനിക സ്ഥാപനങ്ങളിലൊന്ന് കൂടിയാണ് സർവീസസ് സ്റ്റാഫ് കോളേജ്.
രാജ്യത്തിന് തന്നെ അഭിമാനകരമായ നിരവധി സൈനികർ ഇവിടെ നിന്നും പരിശീലനം പൂർത്തിയാക്കി സൈന്യത്തിലേക്ക് എത്തിയവരാണ്. ഫീൽഡ് മാർഷൽ സാം മനേക്ഷ, ജനറൽ തപീശ്വർ നരെയ്‌ന, ജനറൽ ഓം പ്രകാശ് മൽഹോത്ര, ജനറൽ അരുൺ ശ്രീധർ വൈദ്യ,
ജനറൽ കെ വി കൃഷ്ണ റാവു, ജനറൽ കൃഷ്ണസ്വാമി സുന്ദർജി, ജനറൽ ദീപക് കപൂർ, ജനറൽ വി കെ സിംഗ്, ജനറൽ ബിക്രം സിംഗ്, ജനറൽ ബിപിൻ റാവത്ത്, ജനറൽ മനോജ് മുകുന്ദ് നരവാനെ തുടങ്ങിയവരും ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ്.












Click it and Unblock the Notifications